ഏറെ പ്രതീക്ഷയോടെ കേരളം കാത്തിരുന്നത് ഇതാ പുതുവർഷ സമ്മാനമായി എത്തുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ഹിറ്റ് ആയ വന്ദേ ഭാരത് സർവീസുകളിലൊന്നായ കേരള വന്ദേ ഭാരത് 20 കോച്ചിലേക്ക് മാറുകയാണ്. കേരളത്തിന് സമ്മാനമായി 16 കോച്ചുള്ള തിരുവനന്തപുരം - കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ 20 കോച്ചിലേക്ക് ഉടൻ മാറുമെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സർവീസ് ആരംഭിച്ച് കുറഞ്ഞ സമയം കൊണ്ടാണ് തിരുവനന്തപുരം- കാസര്‍കോഡ്- തിരുവനന്തപുരം വന്ദേ ഭാരത് ജനപ്രിയ സർവീസായി മാറിയത്. കൃത്യസമയത്ത്, വേഗത്തിലുള്ള ഓട്ടം, മികച്ച സൗകര്യങ്ങൾ, സുരക്ഷിതത്വം എന്നിങ്ങനെ കാരണങ്ങൾ പലതുണ്ട് യാത്രക്കാർക്ക് വന്ദേ ഭാരത് തിരഞ്ഞെടുക്കുവാൻ. പതിനാറ് കോച്ച് മാറി 20 കോച്ചയി മാറുന്നതോടെ കൂടുതൽ യാത്രക്കാർക്ക് ഇതിൽ യാത്ര ചെയ്യാൻ സാധിക്കുകയും ടിക്കറ്റ് ലഭ്യത വർധിക്കുകയും ചെയ്യും.

നീലയും വെള്ളയും നിറം മാറി പുതിയ കാവി നിറത്തിലുള്ള വന്ദേ ബാരത് ആവും ഇനി 20 കോച്ചുമായി തിരുവനന്തപുരം- കാസര്‍കോഡ്- തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുക. അതേ സമയം, പിൻവാങ്ങുന്ന 16 കോച്ച് വന്ദേ ഭാരത് എന്തുചെയ്യുമെനന് കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും തത്കാലം ദക്ഷിണ റെയില്‍വേ തന്നെ ഈ ട്രെയിൻ കൈവശം വയ്ക്കുമെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ ഇത് കേരളത്തിലെ തന്നെ ആലപ്പുഴ റൂട്ടിലുള്ള വന്ദേ ഭാരതിന് പകരമാക്കണമെന്നും ആവശ്യമുണ്ട്.
നിലവിൽ എട്ടുകോച്ചുകളുള്ള ആലപ്പുഴ വഴിയുള്ള തിരുവനന്തപും- മംഗലാപുരം വന്ദേ ഭാരതിന് 16 കോച്ച് ലഭിച്ചാൽ ഈ റൂട്ടിലെ തിരക്കിലും ഒരുപരിധി വരെ പരിഹാരമാകും. എന്നും മുഴുവൻ യാത്രക്കാരുമായാണ് ഈ വന്ദേ ഭാരതും സർവീസ് നടത്തുന്നത്.
തിരുവനന്തപുരം- കാസർകോഡ് വന്ദേ ഭാരത്
ട്രെയിൻ നമ്പർ 20634 തിരുവനന്തപുരം- കാസർകോഡ് വന്ദേ ഭാരത്
വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 5.15 ന് തിരുവനന്തപുരം സെന്‍ട്രലിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.20 ന് കാസർകോഡ് എത്തുന്നു. 8 മണിക്കൂർ 5 മിനിറ്റാണ് യാത്രാ സമയം. എസി ചെയർ കാറിന് 1590 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2880 രൂപയുമാണ് നിരക്ക്.
തിരുവനന്തപുരം സെൻട്രൽ - 05:15
കൊല്ലം ജംഗ്ഷൻ - 06:03
ചെങ്ങന്നൂർ - 06:53
കോട്ടയം - 07:24
എറണാകുളം ടൗൺ - 08:25
തൃശൂർ - 09:30
ഷൊർണൂർ ജംഗ്ഷൻ - 10:02
കോഴിക്കോട് - 11:03
കണ്ണൂർ - 12:03
കാസർഗോഡ് - 13:20
കാസർഗോഡ്- തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത്
ട്രെയിൻ നമ്പർ 20633 കാസർഗോഡ്- തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും ഉച്ചയ്ക്ക് 14:30ന് കാസർഗോഡ് നിന്ന് പുറപ്പെട്ട് രാത്രി 22:40 ന് തിരുവനന്തപുരം സെൻട്രൽ എത്തുന്നു. 8 മണിക്കൂർ 10 മിനിറ്റാണ് യാത്രാ സമയം. എസി ചെയർ കാറിന് 1520 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2815 രൂപയുമാണ് നിരക്ക്.
കാസർഗോഡ് - 14:30
കണ്ണൂർ - 15:28
കോഴിക്കോട് - 16:28
ഷൊർണ്ണൂർ ജംഗ്ഷൻ - 17:28
തൃശൂർ - 18:10
എറണാകുളം ടൗൺ - 19:17
കോട്ടയം - 20:10
ചെങ്ങന്നൂർ - 20:46
കൊല്ലം ജംഗ്ഷൻ - 21:34
തിരുവനന്തപുരം സെൻട്രൽ - 22:40
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













