Search
  • Follow NativePlanet
Share
» » ഇനി ബാംഗ്ലൂരേക്ക് പറക്കാം; കാത്തിരുന്ന റൂട്ടിലേക്ക് വന്ദേഭാരത് എത്തി..കളി മാറും

ഇനി ബാംഗ്ലൂരേക്ക് പറക്കാം; കാത്തിരുന്ന റൂട്ടിലേക്ക് വന്ദേഭാരത് എത്തി..കളി മാറും

ബെലഗാവി നിവാസികളുടെ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ഉത്തരം കിട്ടി. പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി, വന്ദേ ഭാരത് എക്സ്പ്രസിനു വേണ്ടിയുള്ള കാത്തിരിപ്പ് ഒരു വർഷത്തിന് മേലെ പിന്നിട്ടെങ്കിലും അനുകൂലമായ ഒരു തീരുമാനം ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ, ബെംഗളൂരു-ധാർവാഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ബെലഗാവി വരെ നീട്ടുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പച്ചക്കൊടി വീശിയിരിക്കുകയാണ്.

വടക്കൻ കർണാടകയിലെ ജനങ്ങൾക്ക് മികച്ച സേവനം നല്കുന്നിനായി ബെംഗളുരുവിന് പകരം ബെലഗാവിയിൽ നിന്നാണ് ട്രെയിൻ പുറപ്പെടുന്നതിനാണ് മന്ത്രി അനുമതി നല്കിയിരിക്കുന്നത്. 2023 നവംബറിൽ ആയിരുന്നു ബെലഗാവിയിലേക്ക് വന്ദേ ഭാരത് വിജയകരമായി പരീക്ഷണ ഓട്ടം പൂർത്തിയാക്കിയത്. ബെംഗളൂരു - ദർവാഡ് വന്ദേ ഭാരത് ബെലഗാവിയിലേക്ക് നീട്ടിയാണ് ഈ പരീക്ഷണ ഓട്ടം നടത്തിയത്.

Bengaluru-Dharwad Route Extends to Belagavi

ഇന്ത്യയിലെ വന്ദേ ഭാരത് സർവീസുകളിൽ വിജയകരമായി സർവീസ് നടത്തുന്ന ഒന്നാണ് ബെംഗളൂരു-ധാർവാഡ് വന്ദേ ഭാരത്. ബെംഗളൂരു, തുംകൂരു, അരസികരെ, ദാവൺഗരെ, ഹുബ്ബള്ളി, ധാർവാഡ് തുടങ്ങിയ ഇടങ്ങളിലേക്കും സമീപ പ്രദേശങ്ങളിലേക്കും അതിവേഗ യാത്ര സാധ്യമാക്കുന്ന വന്ദേ ഭാരതിൽ സീറ്റുകളുടെ 85 ശതമാനത്തിലധികവും ആളുകളുണ്ട്. 2204 ഏപ്രിൽ മുതൽ ഡിസംബർ വരെ ബംഗളൂരു-ധാർവാഡ് റൂട്ടിൽ 85.95% ഒക്യുപൻസി റേറ്റും . 10.51 കോടി രൂപ വരുമാനവും നേടി. അതേസമയം, ധാർവാഡ്-ബെംഗളൂരു വന്ദേ ഭാരത് 88.67% ഒക്യുപൻസി രേഖപ്പെടുത്തി 12.81 കോടി രൂപ വരുമാനം നേടി.

ബെലഗാവി ജില്ലയിൽ നിന്നുള്ളവർക്ക് യാത്രകൾക്കായി വന്ദേ ഭാരത് ബെലഗാവി വരെ നീട്ടണമെന്ന ആവശ്യം ആദ്യം മുതലേയുണ്ട്. ബെംഗളൂരുവിൽ നിന്ന് ബെലഗാവിയിലേക്കും തിരികെയുമുള്ള യാത്രകളുടെ സമയം കുറയ്ക്കുവാനും മികച്ച യാത്രാനുഭവം നല്കുവാനും വന്ദേ ഭാരത് ട്രെയിനുകൾക്ക് സാധിക്കും.

ഈ ആവശ്യം മുൻനിർത്തിയാണ് ബെംഗളുരുവിനും ബെലഗാവിക്കുമിടയിലുള്ള സർവീസ് സാധ്യത പരിഗണിക്കുവാൻ പരീക്ഷണ ഓട്ടം നടത്തിയത്. ട്രയൽ റണ്ണിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച വന്ദേ ഭാരത് ബെംഗളുരു- ബെലഗാവി യാത്രയ്ക്ക് എട്ടു മണിക്കൂർ എടുത്തു. ധാർവാഡും ബെലഗാവിയും തമ്മിലുള്ള യാത്രാ സമയം ഏകദേശം രണ്ട് മണിക്കൂർ ആണ് വേണ്ടി വന്നത്.

പുലർച്ചെ 5:45ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട വന്ദേ ഭാരത് ഉച്ചയ്ക്ക് 1:40ന് ബെലഗാവിയിലെത്തി. മടക്ക യാത്രയ്ക്ക് ഉച്ചയ്ക്ക് 2:00 ന് ബെലഗാവിയിൽ നിന്ന് പുറപ്പെട്ട് രാത്രി 10:10 ന് ബെംഗളൂരുവിലെത്തി. എട്ടു കോച്ചുകളുള്ള വന്ദേ ഭാരതാണ് സർവീസ് നടത്തിയത്. ബെലഗാവിയിലേക്ക് സർവീസ് ആരംഭിക്കുന്നതോടെ നൂശു ശതമാനം ഒക്യുപൻസി റേറ്റ് വരുമെന്നും കൂടുതൽ വരുമാനം റെയിൽവേയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+