യുനസ്കോയുടെ ലോക പൈതൃക ഇടങ്ങളുടെ പട്ടികയിൽ ഇടം നേടി കർണ്ണാടകയിലെ ഹൊയ്സാല ക്ഷേത്രങ്ങൾ. കർണാടകയിലെ ബേലൂർ, ഹലേബിഡു, സോമനാഥപൂർ എന്നിവിടങ്ങളിലെ ഹൊയ്‌സാല ക്ഷേത്രങ്ങളെ ആണ് സെപ്തംബർ 18-ന് യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ചത്. അതോടൊപ്പം പശ്ചിമ ബംഗാളിലെ സർവ്വകലാശാല നഗരമായ രവീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതനും യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായി മാറി.
ലോക പൈതൃക സമിതിയുടെ 45-ാമത് സെഷൻ നടക്കുന്ന സൗദി അറേബ്യയിലെ റിയാദിലാണ് ഈ പ്രഖ്യാപനം നടന്നത്.
ഇതോടെ ഇന്ത്യയുടെ 42-ാമത് യുനെസ്കോ ലോക പൈതൃക ഇടമായാണ് ഹൊയ്സാല ക്ഷേത്രങ്ങൾ അറിയപ്പെടുക
2022 ജനുവരിയിൽ ആണ് ഹോയ്സാലമാരുടെ വിശുദ്ധ സംഘങ്ങളുടെ (Sacred Ensembles of the Hoysalas) നാമനിർദ്ദേശ പത്രികഇന്ത്യ വേൾഡ് ഹെറിറ്റേജ് സെന്ററിന് സമർപ്പിച്ചത്.

PC:Bikashrd
ഇതോടെ ഇന്ത്യയുടെ 42 ലോക പൈതൃക സ്ഥാനങ്ങളിൽ സാംസ്കാരിക വിഭാഗത്തിൽ 34, പ്രകൃതിദത്ത വിഭാഗത്തിൽ ഏഴ്, മിക്സഡ് പ്രോപ്പർട്ടി ഒന്ന് എന്നിവ ഉൾപ്പെടുന്നു. അതേസമയം ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ (യുനെസ്കോ) സൈറ്റുകൾ ഇന്ത്യയ്ക്കുണ്ട്. ഇറ്റലി, സ്പെയിൻ, ജർമ്മനി, ചൈന, ഫ്രാൻസ് എന്നിവയാണ് 42-ഓ അതിൽ കൂടുതലോ ലോക പൈതൃക സ്ഥലങ്ങളുള്ള രാജ്യങ്ങൾ.
ഹൊയ്സാല ക്ഷേത്രങ്ങൾ
13-ാം നൂറ്റാണ്ടിലെ കലാവൈഭവത്തിന്‍റെയും ചാരുതയുടെയും അടയാളമാണ്
ബേലൂരിലെ ചന്നകേശവ ക്ഷേത്രം, ഹലേബിഡുവിലെ ഹൊയ്‌സലേശ്വര ക്ഷേത്രം, സോമനാഥപുരയിലെ കേശവ ക്ഷേത്രം എന്നിവ. 2014 മുതൽ യുനെസ്‌കോയുടെ താൽക്കാലിക പട്ടികയിൽ ഇവ ഉൾപ്പെട്ടിരുന്നു. ഹൊയ്‌സാല രാജാക്കന്മാർ നിർമ്മിച്ച ഹൊയ്‌സാല ക്ഷേത്രങ്ങൾ ശിവനും വിഷ്ണുവിനും സമർപ്പിക്കപ്പെട്ടതാണ്.
PC:Karthikbs23
ബേലൂർ ചെന്നകേശവ ക്ഷേത്രം (ഹാസൻ ജില്ല) , ഹലേബിഡുവിലെ ഹൊയ്സാലേശ്വര ക്ഷേത്രം (ഹാസൻ ജില്ല) , സോമനാഥപുര കേശവ ക്ഷേത്രം (മൈസൂർ ജില്ല) എന്നിങ്ങനെയാണ് ഈ മൂന്നു ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലം.
ശാന്തിനികേതൻ
പശ്ചിമ ബംഗാളിലെ ശാന്തിനികേതൻ ഇന്ത്യയുടെ 41-ാമത്തെ ലോക പൈതൃക സ്ഥാനമായാണ് പ്രഖ്യാപിക്കപ്പെട്ടത്. കലയുടെയും പഠനത്തിന്‍റെയും സംസ്കാരത്തിന്റെയും കേന്ദ്രമായാണ് ശാന്തിനികേതൻ അറിയപ്പെടുന്നത്. 1901-ൽ ശാന്തിനികേതൻ സ്ഥാപിച്ചത്. വോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പണ്ഡിതരും വാഗ്മികളും കലാകാരന്മാരും ഇവിടെ എത്തുന്നു. സാംസ്കാരികവും ബൗദ്ധികവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രം കൂടിയാണിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














