Search
  • Follow NativePlanet
Share
» »വെനീസിലേക്കാണോ യാത്ര?? ഗ്രൂപ്പ് യാത്രയാണെങ്കിൽ ഇനി നോക്കേണ്ട, പണി കിട്ടുന്നത് ഇങ്ങനെ, ആര്‍ക്കൊക്കെ പോകാം..

വെനീസിലേക്കാണോ യാത്ര?? ഗ്രൂപ്പ് യാത്രയാണെങ്കിൽ ഇനി നോക്കേണ്ട, പണി കിട്ടുന്നത് ഇങ്ങനെ, ആര്‍ക്കൊക്കെ പോകാം..

വെനീസ്.. കനാലുകൾക്കു മുകളിൽ ചതുപ്പിൽ പണിതുയർത്തിയ നഗരം.. ലോകത്തിലെ റൊമാന്‍റിക് നഗരങ്ങളിലൊന്ന്.. വെള്ളം അതിരിടുന്ന നാട് എന്നറിയപ്പെടുന്ന ഇവിടം ലോകസഞ്ചാരികളുടെ സ്വപ്നഭൂമിയാണ്. ഇവിടുത്തെ കനാലുകളിലൂടെ ഗോണ്ടോളയിൽ യാത്ര നടത്തുവാനും ചരിത്രവും വർത്തമാനവും ഒരുപോലെ സമ്മേളിക്കുന്ന ഇതിന്‍റെ തെരുവുകൾ സന്ദർശിക്കാനും നിരന്തരം യാത്രക്കാർ എത്തുന്നു. എന്നാൽ ഇപ്പോഴിതാ വെനീസ് ടൂറിസം പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഓവർ ടൂറിസം അഥവാ സഞ്ചാരികളുടെ ആധിക്യം അനുഭവപ്പെടുന്ന നഗരങ്ങളിലൊന്നാണ് വെനീസ്. നഗരത്തിന് താങ്ങാനാവുന്നതിലും അധികം സഞ്ചാരികളാണ് ഓരോ വർഷവും ഇവിടെ എത്തിച്ചേരുന്നത്. അതുകൊണ്ടു തന്നെ സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുവാനുള്ള നടപടടികളാണ് അധികൃതർ നോക്കുന്നത്. ഇതിന്റെ ഭാഗമായി രുപാട് അംഗങ്ങളുള്ള വിനോദസഞ്ചാര ഗ്രൂപ്പ് വെനീസ് യാത്രയ്ക്ക് കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ് നഗരം.

Venice Tourism: Limit Tourist Walking Groups To 25 People,

വൻതോതിലുള്ള ടൂറിസവും വിനോദസഞ്ചാരികളുടെ തിരക്കും പരിഹരിക്കാൻ ടൂറിസ്റ്റ് വാക്കിംഗ് ഗ്രൂപ്പുകൾ 25 ആളുകളായി പരിമിതപ്പെടുത്താനൊരുങ്ങുകയാണ് അധികൃതർ. കൂടാതെ ഉച്ചഭാഷിണിയുടെ ഉപയോഗം പരിമിതപ്പെടുത്തുവാനുള്ള നടപടികളും അധികൃതർ സ്വീകരിക്കും. 2024 ജൂൺ മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. വെനീസ്, ബുറാനോ, മുറാനോ, ടോർസെല്ലോ എന്നിവിടങ്ങളിലും ഹിസ്റ്റോറിക് സെന്‍ററിലേക്കും നിയന്ത്രണങ്ങൾ കൊണ്ടുവരും.

25 പേരിൽ കൂടുതലുള്ള വിനോദസഞ്ചാര സംഘങ്ങൾക്ക് നഗരത്തിൽ പ്രവേശിക്കുന്ന് വിലക്കുന്നതാണ് പുതിയ നിയമം. അതേസമയം ചെറുസംഘങ്ങളായി നഗരത്തിൽ പ്രവേശിക്കാമെന്നാണ് കരുതുന്നത്. പരിസ്ഥിതിക്കും സഞ്ചാരികൾക്കും ഒരുപോലെ ബുദ്ധിമുട്ടും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന ഉച്ചഭാഷിണികളുടെ ഉപയോഗവും നിരോധിക്കും. ടൂറിസ്റ്റ് സംഘങ്ങൾക്ക് ഏറ്റവും ശാന്തതയിൽ സമാധാനത്തോടെ നഗരം കണ്ടുവരുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുവാനും ഇതുവഴി ഉദ്ദേശിക്കുന്നു. അതേസമയം സംഘയാത്രികർക്ക് 25 പേരെന്ന നിയന്ത്രണം വെനീസിലെ മ്യൂസിയങ്ങൾ നേരത്തെ തന്നെ നടപ്പാക്കിയിട്ടുണ്ട്.

ഇത് കൂടാതെ പകല്‍ സമയം വെനീസ് സന്ദർശിക്കുന്ന സഞ്ചാരികൾക്ക് ട്രയൽ വിസിറ്റേഴ്‌സ് ഫീസ് 5 യൂറോ ($5.40) ഈ അടുത്ത് ആരംഭിച്ചിരുന്നു. വെനീസിലെ ഓവർ ടൂറിസവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടുവാനും നഗരത്തെ കൂടുതൽ ലൈവ് ആക്കുവാനും ഉദ്ദേശിച്ചാണ് ഇത്.

വെനീസ് യാത്ര

ലോകത്തിലെ ഏറ്റവും മനോഹരമായ, കാലങ്ങളും ചരിത്രങ്ങളും പിന്നിട്ട ജലനഗരമാണ് വെനീസ്. നൂറിലധികം ദ്വീപുകളും നാനൂറിലധികം പാവങ്ങളും 170 കനാലുകളും ചേർന്ന് വെള്ളത്തിനു മുകളിൽ ഉയർന്നു നിൽക്കുന്ന ഈ നഗരം ചെളിയിൽ തടി അടിച്ച് മരക്കുറ്റികൾക്കു മുകളിലാണ് നിര്‍ത്തിയിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world travel news travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+