Search
  • Follow NativePlanet
Share
» »ജപ്പാനിലെ അറിയപ്പെടാത്ത ഇടങ്ങൾ കണ്ടുവരാം.. സൗജന്യ ടിക്കറ്റുമായി ജപ്പാൻ എയര്‍ലൈൻ.. ചെയ്യേണ്ടത് ഇത്രമാത്രം

ജപ്പാനിലെ അറിയപ്പെടാത്ത ഇടങ്ങൾ കണ്ടുവരാം.. സൗജന്യ ടിക്കറ്റുമായി ജപ്പാൻ എയര്‍ലൈൻ.. ചെയ്യേണ്ടത് ഇത്രമാത്രം

വളരെ ചുരുങ്ങിയ കാലംകൊണ്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറിയ രാജ്യമാണ് ജപ്പാൻ. അത്ഭുതക്കാഴ്ചകളുടെ കൂത്തരങ്ങളാണ് സഞ്ചാരികൾക്ക് ഇവിടം. ഉദയസൂര്യന്‍റെ നാട് എന്നു ചെറുപ്പകാലത്ത പഠിച്ചപ്പോഴും സാങ്കേതിക വിദ്യകൾ കൊണ്ട് അത്ഭുതപ്പെടുത്തുമ്പോഴും ഒരിക്കലെങ്കിലും ജപ്പാൻ നേരിൽ കാണണമെന്ന് ആഗ്രഹം തോന്നിയിട്ടില്ലേ... കൗതുകങ്ങളുടെ വേറൊരു ലോകം സൃഷ്ടിക്കുന്ന. സന്ദർശകരെ ഹൃദയം കൊണ്ട് സ്വീകരിക്കുന്ന, മനോഹരമായ കാഴ്ചകളും സംസ്കാരങ്ങളുമുള്ള ജപ്പാനിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്താലോ..

അതൊക്കെ ഒത്തിരി ചെലവല്ലേ എന്നുകരുതി വേണ്ടെന്നു വയ്ക്കേണ്ട... ഒരിത്തിരി പൈസ ചെലവാക്കിയാൽ ഒരു സൗജന്യ യാത്ര തരപ്പെടും.. അതും ജപ്പാന്‍റ, അറിയപ്പെടാത്ത , ഒട്ടേറെ പ്രത്യേകതകളുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടുവരാനുള്ള അവസരം കൂടിയാണിത് ഒരുക്കുന്നത്. രാജ്യാന്തര സഞ്ചാരികൾക്കിടയിൽ അത്രയൊന്നും പേരുകേട്ടിട്ടില്ലാത്ത ഇടങ്ങളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുവാനായി ജപ്പാൻ എയർലൈൻസാണ് ഈ പദ്ധതി ഒരുക്കുന്നത്.

പ്രധാന സ്ഥലങ്ങളല്ലാതെ മറ്റിടങ്ങൾ സന്ദർശിക്കുന്ന യാത്രക്കാർക്ക് സൗജന് യാത്ര അനുവദിക്കുന്നതാണ് ഈ പദ്ധതി. ഇതുവഴി കൂടുതൽ സഞ്ചാരികളെ ആകർഷിക്കുവാനും വിദേശസഞ്ചാരികൾ ഉൾപ്പെടെയുള്ളവരുടെ യാത്രാ പട്ടികയിലേക്ക് ഈ ഇടങ്ങളെ സമീപഭാവിയിൽ എത്തിക്കുവാനുമാണ് ശ്രമം. തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുവാൻ സാധിക്കുക.

ഇതൊക്കെ കേൾക്കുമ്പോൾ പോയാൽ കൊള്ളാമെന്നു തോന്നുന്നില്ലേ? അതിനു മുൻപേ നിങ്ങൾക്കുള്ള സംശയം ജപ്പാൻ എയർലൈന്‍സിന്‍റെ ഈ പദ്ധതിയിൽ ഇന്ത്യക്കാർക്ക് ലഭിക്കുമോ എന്നതലലേ..ഉറപ്പായു ഇന്ത്യക്കാരെയും ഉൾപ്പെടുത്തിയാണ് ഇത്. ഇന്ത്യ കൂടാതെ, നഡ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, മെക്‌സിക്കോ, തായ്‌ലൻഡ്, സിങ്കപ്പൂർ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, വിയറ്റ്‌നാം, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ചൈന, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇത് ലഭിക്കും.

എങ്ങനെ ലഭിക്കും

മറ്റേതു യാത്രകളെയും പോലെ തന്നെ വിമാനടിക്കറ്റുകൾ ബുക്ക് ചെയ്തു തന്നെയാണ് തുടങ്ങേണ്ടത്, ഇതിനായി ആദ്യം നിങ്ങൾ നിങ്ങളുടെ സ്ഥലത്തു നിന്നും ജപ്പാനിലേക്കും തിരികെയുമുള്ള യാത്രകൾ ബുക്ക് ചെയ്യണം. ഇത് ജപ്പാൻ എയർലൈന്‍സിൽ തന്നെ ചെയ്യണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനുശേഷം മാത്രമേ ആഭ്യന്തര ഫ്ലൈറ്റുകൾ ഓഫറിൽ ബുക്ക് ചെയ്യാൻ സാധിക്കൂ. ഒരേ റിസർവേഷനിൽ തന്നെ വേണം ജപ്പാനിലേക്കുള്ള യാത്രയും ജപ്പാനിലെ ആഭ്യന്തര യാത്രയും ബുക്ക് ചെയ്യുവാൻ.

ഇനി ജപ്പാൻ വഴി പോകുന്ന ഒരു യാത്രികനാണ് നിങ്ങളെങ്കിൽ, 24 മണിക്കൂറിൽ കൂടുതൽ ചെലവഴിക്കുവാൻ കഴിയുമെങ്കിൽ 100 ഡോളർ നൽകിയാൽ ഈ സൗജന്യ യാത്ര തിരഞ്ഞെടുക്കാം. സ്റ്റോപ്പ് ഓവർ ഫീസ് എന്നാണ് ഇതിന്റെ പേര്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel ideas world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+