Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» രോഹ്രു

ആപ്പിള്‍ത്തോട്ടങ്ങള്‍ സ്വാഗതമോതുന്ന രോഹ്രു

21

ഹിമാചല്‍ പ്രദേശിന്റെ പ്രത്യേകതയാണ് ആപ്പിള്‍ത്തോട്ടങ്ങളും കുങ്കുമപ്പാടങ്ങളും ഇവകാണാനായി മാത്രം ഇവിടെയെത്തുന്ന സഞ്ചാരികള്‍ ഏറെയാണ്. ഹിമാചലില്‍ത്തന്നെ ഏറ്റവും മേന്മയേറിയ ആപ്പിളുകള്‍ വിളയുന്ന സ്ഥലങ്ങളിലൊന്നാണ് ഷിംല ജില്ലയിലെ രോഹ്രുവെന്ന സ്ഥലം. റിച്ച് റെഡ്, റോയല്‍ ഡെലീഷ്യസ് എന്നീ രുചിയേറിയ ഇനം ആപ്പിളുകളാണ് ഇവിടെ പ്രധാനമായും കൃഷിചെയ്യുന്നത്.

മാത്രമല്ല മീന്‍പിടുത്ത വിനോദത്തില്‍ താല്‍പര്യമുള്ളവര്‍ക്കായി ട്രൗട്ട് മത്സ്യങ്ങള്‍ ഏറെയുള്ള സ്ഥലങ്ങളും ഇവിടെയുണ്ട്. ഇവിടുത്തെ മീന്‍പിടുത്ത വിനോദം ഏറെ ഇഷ്ടപ്പെട്ടിരുന്ന രാജ ബജ്രംഗ് ഭാദുര്‍ സിങാണ് രോഹ്രുവെന്ന സ്ഥലത്തെ ഒരു പട്ടണമാക്കി വികസിപ്പിച്ചത്. ഷിംലയില്‍ സഞ്ചാരികള്‍ ഏറെയെത്തുന്ന സ്ഥലമായ രോഹ്രുവില്‍ ട്രക്കിങ്, പാരഗ്ലൈഡിങ്, ഹാങ്ങ് ഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും മികച്ച സാധ്യതകളുണ്ട്.

സമുദ്രനിരപ്പില്‍ നിന്നും 1525 മീറ്റര്‍ ഉയരത്തില്‍ പബ്ബര്‍ നദിയുടെ തീരത്താണ് രോഹ്രു സ്ഥിതിചെയ്യുന്നത്. ശിക്രു ദേവത ക്ഷേത്രം, ചിര്‍ഗാവ്, ദോദ്ര, ചന്‍ഷല്‍ മലനിരകള്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം രോഹ്രുവിന് സമീപത്തുള്ള ആകര്‍ഷണകേന്ദ്രങ്ങളാണ്. പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായ ഹട്‌കോടിയെന്ന സ്ഥലവും പബ്ബര്‍ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. മൂന്ന് ചെറുനദികള്‍ കൂടിച്ചേരുന്ന ഈ സ്ഥലത്തെ സംഗം എന്നാണ് പറയുന്നത്, ഇവിടെയാണ് തീര്‍ത്ഥാടകര്‍ക്ക്പ്രിയപ്പെട്ട സ്ഥലം. പരമശിവനും പത്‌നി പാര്‍വ്വതിയും തമ്മില്‍ ദ്വന്ദയുദ്ധം നടന്നസ്ഥലമാണിതെന്നാണ് വിശ്വാസം.

ഷിംലയില്‍ നിന്നും സുഖകരമായി എത്തിച്ചേരാവുന്ന സ്ഥലമാണിത്. ജബ്ബരാട്ടി വിമാനത്താവളമാണ് രോഹ്രുവിന് അടുത്തുള്ള എയര്‍ബേ,്. ഇവിടേയ്ക്ക് ദില്ലിയില്‍ നിന്നും മറ്റും വിമാനസര്‍വ്വീസുകളുണ്ട്. വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ദില്ലി അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്നും ഇവിടേയ്ക്ക് വിമാനം ലഭിയ്ക്കു. തീവണ്ടിമാര്‍ഗ്ഗം യാത്രചെയ്യുകയാണെങ്കില്‍ കല്‍ക്കയാണ് അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍, ഇവിടേയ്ക്ക് 165 കിലോമീറ്റര്‍ ദൂരമുണ്ട്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ടാക്‌സികളില്‍ ലക്ഷ്യസ്ഥാനത്തേയ്ക്ക് പോകാം. ഷിംലയില്‍ നിന്നും രോഹ്രുവിലേയ്ക്ക് ഏറെ ബസ് സര്‍വ്വീസുകളുമുണ്ട്.

ശീതകാലമൊഴിച്ചുള്ള സമയമെല്ലാം മനോഹരമായ കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലമാണ് രോഹ്രു. വേനല്‍ക്കാലത്താണ് ഇവിടെ ഏറ്റവും നല്ല കാലാവസ്ഥ അനുഭവപ്പെടുന്നത്, ഇക്കാലത്ത് താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാറില്ല. മഴക്കാലം അത്ര ശക്തമല്ലാത്ത സ്ഥലമാണിത്, ക്രമരഹിതമായ മഴക്കാലമാണ് ഇവിടെ അനുഭവപ്പെടുന്നത്.

രോഹ്രുവിലെ തണുപ്പകാലം അസഹനീയമാണ്. ഇക്കാലത്തെ താപനില -7 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. ഇക്കാലത്ത് യാത്രചെയ്യുന്നവര്‍ കട്ടിയേറിയ കമ്പിളി വസ്ത്രങ്ങളും തുകല്‍ച്ചെരുപ്പുകളും കരുതാന്‍ മറക്കരുത്. രോഹ്രു സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള കാലമാണ്.

രോഹ്രു പ്രശസ്തമാക്കുന്നത്

രോഹ്രു കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം രോഹ്രു

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം രോഹ്രു

  • റോഡ് മാര്‍ഗം
    സമീപമുള്ള നഗരങ്ങളില്‍ നിന്നെല്ലാം രോഹ്രുവിലേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്. ഷിംലയില്‍ നിന്നും രോഹ്രുവിലേയ്ക്ക് ചെറിയ ഇടവേളകളിലായി ഒട്ടേറെ ബസുകളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ബസുകളും സ്വകാര്യബസുകളും രോഹ്രുവിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    105 കിലോമീറ്റര്‍ അകലെയുള്ള ഷിം‍ലയാണ് രോഹ്രുവിന് സമീപത്തുള്ള റെയില്‍വേസ്റ്റേഷന്‍ . 125 കിലോമീറ്റര്‍ അകലെയുള്ള കല്‍ക്ക റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വടക്കേഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്ക് ട്രെയിന്‍ സര്‍വ്വീസുകളുണ്ട്. സ്‌റ്റേഷനില്‍ നിന്നും രോഹ്രുവിലേയ്ക്ക് ടാക്‌സികള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഷിംലയിലെ ജുബ്ബര്‍ഹട്ടി വിമാനത്താവളമാണ് രോഹ്രുവിന് അടുത്തുള്ളത്. ദില്ലിയില്‍ നിന്നും ഇവിടേയ്ക്ക് പ്രതിദിനം വിമാനസര്‍വ്വീസുകളുണ്ട്. വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ ദില്ലി അന്താരാഷ്ട്രവിമാനത്താവളത്തില്‍ എത്തിയശേഷം ജുബ്ബര്‍ഹട്ടിലിയേയ്ക്ക് യാത്രചെയ്യണം. ദില്ലിയില്‍ നി്ന്നും രോഹ്രുവിവേയ്ക്ക് ടാക്‌സികള്‍ ലഭ്യമാണ്. ദില്ലിയില്‍ നിന്നും രോഹ്രുവിലേയ്ക്ക് 443 കിലോമീറ്ററാണ് ദൂരം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue