ജമ്മുകാശ്‌മീരിലെ കാര്‍ഗിലില്‍ നിന്ന് 42 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് സങ്കൂ. പ്രകൃതി മനോഹരമായ ഈ സ്ഥലം പ്രശസ്‌തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. കിണ്ണത്തിന്റെ ആകൃതിയിലുള്ള ഒതു താഴ്‌വരയിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. സുരു നദിയുടെ കൈവഴികളായ നാക്‌പോച്ചു, കാര്‍ട്‌സെ എന്നിവ ഈ താഴ്‌വരയിലൂടെ ഒഴുകുന്ന പ്രധാന നദികളാണ്.
കര്‍പോ ഖര്‍ എന്ന ആരാധനാലയം ഇവിടേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. സയ്യ്‌ദ് മിര്‍ ഹാഷിമിനാണ് ഈ ആരാധനാലയം സമര്‍പ്പിച്ചിരിക്കുന്നത്. മുസ്‌ളിം പണ്ഡിതനും സന്യാസിയുമായിരുന്ന അദ്ദേഹം ബുദ്ധ ഭരണാധികാരിയായ തി നാംഗ്യാലിനെ ഇസ്‌ളാമത തത്വങ്ങള്‍ പഠിപ്പിച്ചു. തുടര്‍ന്ന് 16-ാം നൂറ്റാണ്ടില്‍ തി നാംഗ്യാല്‍ ഇസ്‌ളാമതം സ്വീകരിച്ചു. സയ്യ്‌ദ് മിര്‍ ഹാഷിമിന്റെ അനുഗ്രഹം തേടിയാണ് സഞ്ചാരികള്‍ ഇവിടെ എത്തുന്നത്.
സങ്കൂ യാത്രയ്‌ക്കിടെ സഞ്ചാരികള്‍ക്ക് കാടിന്റെ വന്യത അടുത്തറിയാന്‍ സാധിക്കും. കാരണം പട്ടണത്തിന് വളരെ അടുത്ത് കാടുകളുണ്ട്. ദേവദാരും, അരളി തുടങ്ങിയ മരങ്ങള്‍ കാടുകളില്‍ കാണാനാകും. വാരാന്ത്യം ചെലവഴിക്കുന്നതിന് അനുയോജ്യമാണ് സങ്കൂ.
വിമാനമാര്‍ഗ്ഗമോ റെയില്‍ മാര്‍ഗ്ഗമോ റോഡ് മാര്‍ഗ്ഗമോ സങ്കൂവില്‍ എത്താവുന്നതാണ്. ലേ എയര്‍പോര്‍ട്ടും ശ്രീനഗര്‍ എയര്‍പോര്‍ട്ടും സങ്കൂവിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്. ഔറംഗാബാദ്, ജമ്മു, ഡല്‍ഹി, ബാംഗ്‌ളൂര്‍, പൂനെ എന്നിവിടങ്ങളില്‍ നിന്നെല്ലാം ലേയിലേക്കും ശ്രീനഗറിലേക്കും വിമാനസര്‍വ്വീസുകളുണ്ട്. വിമാനത്താവളത്തില്‍ നിന്ന് സങ്കൂവിലെത്താന്‍ ടാക്‌സികള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
സങ്കൂവിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ജമ്മുതാവി റെയില്‍വെ സ്റ്റേഷനാണ്. ന്യൂഡല്‍ഹി, ബാംഗ്‌ളൂര്‍, തിരുവനന്തപുരം, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേയ്‌ക്ക് ട്രെയിന്‍ സര്‍വ്വീസുകളുണ്ട്. ലേ, കാര്‍ഗില്‍, സുരു താഴ്‌വരയിലെ മറ്റു പ്രധാന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം സങ്കൂവിലേക്ക് ബസുകള്‍ ലഭിക്കും.
കഠിനമായ കാലാവസ്ഥയാണ് വര്‍ഷം മുഴുവന്‍ ഇവിടെ അനുഭവപ്പെടുന്നത്. ചൂടുകാലത്ത് താങ്ങാനാവാത്ത ചൂടും ശൈത്യകാലത്ത് മരവിപ്പിക്കുന്ന തണുപ്പും അനുഭവപ്പെടും. എന്നിരുന്നാലും ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള സമയത്ത് താരതമ്യേന സുഖകരമായ കാലാവസ്ഥ പ്രതീക്ഷിക്കാം. ഈ സമയമാണ് സങ്കൂ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.



Click it and Unblock the Notifications