Search
  • Follow NativePlanet
Share

തേനി: സുഗന്ധ ദ്രവ്യങ്ങള്‍ മണക്കുന്ന കാറ്റേറ്റ് ഒരു യാത്ര

27

തമിഴ്നാട്ടില്‍ അടുത്തകാലത്ത് രൂപീകരിച്ച ജില്ലയാണ് തേനി. പടിഞ്ഞാറന്‍ പര്‍വ്വതനിരകള്‍ക്ക് താഴെ സ്ഥിതി ചെയ്യുന്ന തേനി ഒഴിവ് ദിനങ്ങള്‍ ചെലവഴിക്കാന്‍ അനുയോജ്യമായ ഇടമാണ്. പെരിയാകുളം, ഉത്തമപാളയം, എന്നിവയും, കൈത്തറിക്കും, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തിനും പ്രശസ്തമായ ആണ്ടിപട്ടിയും ഈ ജില്ലയിലാണ്. തേനി സന്ദര്‍ശിച്ചാല്‍ അവിടെ നിന്ന് മൃദുവായ ടൗവ്വല്‍, മധുരമൂറുന്ന മാമ്പഴം, സില്‍ക്ക് കോട്ടണ്‍, സുഗന്ധം പരത്തുന്ന ഏലം, മുളക്, ഉന്മേഷമേകുന്ന കാപ്പി, ആരോഗ്യദായകമായ ഗ്രീന്‍ ടീ എന്നിവ വാങ്ങാന്‍ മറക്കരുത്.

തേനിയിലെ കാഴ്ചകള്‍

തേനിയില്‍ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. വൈഗൈ ഡാം, സൊത്തുപ്പുറൈ ഡാം, ഷണ്‍മുഖനദി ഡാം, എന്നിവ പിക്നികിന് പറ്റിയ സ്ഥലങ്ങളാണ്. കണ്ണിന് ആനന്ദം പകരുന്ന സുരുളി, കമ്പക്കാരി, ചിന്ന സുരുളി എന്നീ വെള്ളച്ചാട്ടങ്ങള്‍ ഇവിടെയുണ്ട്. ഏറെ ക്ഷേത്രങ്ങളും, ദേവാലയങ്ങളുമുള്ള തേനി ഹിന്ദു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. ഇന്ത്യയെമ്പാടും നിന്നുള്ള ഭക്തര്‍ കുച്ചാനൂര്‍, മാവൂത്ത്, തീര്‍ത്ഥതൊട്ടി, ഗൗരിയമ്മന്‍ ക്ഷേത്രം, ബാലസുബ്രഹ്മണ്യം ക്ഷേത്രം എന്നിവിടങ്ങള്‍  സന്ദര്‍ശിക്കുന്നു. മേഘമലൈ കുന്നുകള്‍, ബോധിമേട്, പരവശ ഉലകം വാട്ടര്‍ തീം പാര്‍ക്ക് എന്നിവയും തേനിയിലെ ആകര്‍ഷണങ്ങളാണ്.

ഉത്സവങ്ങളും ആഘോഷങ്ങളും പൊങ്കല്‍, ശിവരാത്രി, മാശി മഹം എന്നിവ ഏറെ ആഹ്ലാദത്തോടെ കൊണ്ടാടപ്പെടുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ഈ ഉത്സവങ്ങള്‍. ഈ ഉത്സവകാലത്ത് തന്നെയാണ്  ഇവിടെ കാളവണ്ടിയോട്ടമത്സരം നടക്കുന്നത്.

സന്ദര്‍ശനയോഗ്യമായ കാലം

വര്‍ഷത്തില്‍  ഏത് സമയത്തും തേനി സന്ദര്‍ശിക്കാം. എന്നാല്‍ ഉത്സവ സമയത്താണെങ്കില്‍ അതില്‍ നിങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. കൂടാതെ ഇക്കാലത്ത് കാലാവസ്ഥ അനുകൂലമായതിനാല്‍ കടുത്ത ചൂടില്‍ കഷ്ടപ്പെടാതെ കാഴ്ചകള്‍ കാണാം.

തേനിയില്‍ എങ്ങനെ എത്താം?

റെയില്‍ മാര്‍ഗ്ഗവും, റോഡ് മാര്‍ഗ്ഗവും തേനി മറ്റ് നഗരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. തേനിക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം മധുരയാണ്.

തേനി പ്രശസ്തമാക്കുന്നത്

തേനി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തേനി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം തേനി

  • റോഡ് മാര്‍ഗം
    തേനിയിലേക്ക് മികച്ച റോഡ് സൗകര്യം തമിഴ്നാടിന്‍റെ എല്ലാ ഭാഗത്ത് നിന്നുമുണ്ട്. അടുത്ത നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ബസ് സൗകര്യം ലഭിക്കും. തമിഴ്നാട് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെയും, സ്വകാര്യ ഓപ്പറേറ്റര്‍മാരുടെയും ബസുകള്‍ ഇവിടെ സര്‍വ്വീസ് നടത്തുന്നു.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തേനിയില്‍ റെയില്‍വേ സ്റ്റേഷനുണ്ട്. മധുരൈ - ബോധി റൂട്ടിലാണ് റെയില്‍ വേസ്റ്റേഷന്‍.. തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മധുരയാണ് തേനിക്കടുത്തുള്ള എയര്‍പോര്‍ട്ട്. തേനിയില്‍ നിന്ന് 89 കിലോമീറ്റര്‍ ദൂരം ഇവിടേക്കുണ്ട്. വിമാനത്തില്‍ തേനിയിലേക്ക് സന്ദര്‍ശനം നടത്താനുദ്ദേശിക്കുന്നുവെങ്കില്‍ മധുരയില്‍ വിമാനമിറങ്ങി ടാക്സിയോ ബസോ വഴി തേനിയിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
12 Mar,Thu
Return On
13 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Mar,Thu
Check Out
13 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Mar,Thu
Return On
13 Mar,Fri