കാലവാന്തിന്‍ ദുര്‍ഗ്
മുംബൈയ്ക്ക് അടുത്തായി, പശ്ചിമഘട്ടത്തിലെ സഹ്യാദ്രി മലനിരയിലാണ് കാലവന്തിന്‍ ദുര്‍ഗ് സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയിലെ മതേരനു തൊട്ടടുത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ചെങ്കുത്തായ പര്‍വ്വതശിഖരത്തിന്റെ മുകള്‍ തട്ടില്‍ 700 മീറ്റര്‍ ഉയരത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. സ്റ്റെപ്പുകള്‍ കയറി വേണം ഈ കോട്ടയില്‍ എത്താന്‍.
Photo Courtesy: Rohit Gowaikar , Selvin Kurian
പോകാന്‍ പറ്റിയ സമയം
ഒക്ടോബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഇവിടെ ട്രെക്ക് ചെയ്ത് പരിചയമുള്ളവരുടെ സഹായത്തോടെ മാത്രമെ ഇവിടേയ്ക്ക് ട്രെക്കിംഗ് നടത്താന്‍ കഴിയു. വിശദമായി വായിക്കാന്‍
Photo Courtesy: Rahul Takale
രാജ്ഗഡ്
പൂനെയില്‍ നിന്ന് 40 കിലോമീറ്റര്‍ കിഴക്ക് പടിഞ്ഞറായിട്ടാണ് രാജ്‌ഗട്ട് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന്ബ് 4514 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രാജ്ഗഡ് കോട്ടയിലായിരുന്നു ശിവാജി ഇരുപത്തഞ്ച് വര്‍ഷത്തോളം താമസിച്ചിരുന്നത്.
Photo Courtesy: Goldengoof
കവാടങ്ങള്‍
രാജ്ഗഡ് സന്ദര്‍ശിക്കാന്‍ നിരവധി വഴികളുണ്ട്, ആലു ദര്‍വാസ, ഗുഞ്ജവനെ ദര്‍വാസ, ചോര്‍ ദര്‍വാസ തുടങ്ങിയ കവാടങ്ങളിലൂടെ കോട്ടയില്‍ പ്രവേശിക്കാം.
Photo Courtesy: Ankur P
ട്രെക്കിംഗ്
ട്രെക്കിംഗ് ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടകേന്ദ്രമാണ് ഈ കോട്ട. ഏകദേശം മൂന്ന് മണിക്കൂറോളം മലകയറിയാലെ ഈ കോട്ടയില്‍ എത്താന്‍ കഴിയു. വിശദമായി വായിക്കാം
Photo Courtesy: rohit gowaikar
സിന്‍ഹഗഡ്
പൂനെ നഗരത്തില്‍ നിന്ന് ഏകദേശം മുപ്പത് കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന സിന്‍ഹഗഡ് കോട്ട മുന്‍പ് അറിയപ്പെട്ടിരുന്നത് കോന്‍ഡാന എന്നായിരുന്നു. മഴക്കാലത്ത് കോട്ട സന്ദര്‍ശിക്കുന്നതാണ് സുന്ദരമായ കാഴ്ചകള്‍ കാണാന്‍ ഉചിതം.
Photo Courtesy: Amit.anand004
ഡ്രൈവ് ചെയ്യാം
കോട്ടയുടെ അരികുവരെ ട്രെക്ക് ചെയ്ത് പോകാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഡ്രൈവ് ചെയ്ത് ഇവിടെ എത്താം. കോട്ടയുടെ കവാടം വരെ വാഹനങ്ങള്‍ക്ക് പ്രവേശിക്കാവുന്ന ഒരു റോഡ് ഉണ്ട്.
Photo Courtesy: Amit.anand004
ട്രെക്കിംഗ്
പൂനയിലുള്ളവരുടെ വാരാന്ത്യ സഞ്ചാര കേന്ദ്രമാണ് സിന്‍ഹഗഡ്. സിന്‍ഹഗഡിലേക്ക് ട്രെക്കിംഗ് നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ പാതയാണ് അതേകര്‍ വസ്തി വഴിയുള്ള പാത. ഏകദേശം ഒന്നര മണിക്കൂര്‍ കൊണ്ട് കോട്ടകയറാം എന്നതാണ് ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത. വിശദമായി വായിക്കാം
Photo Courtesy: SasmitV
രാജ്മച്ചി
മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു സുന്ദരമായ കോട്ടയാണ് രാജ്മച്ചി. മഹാരാഷ്ട്രയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ലോണാവാലയ്ക്ക് സമീപത്തയാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Kandoi.sid
ഉയരത്തില്‍
സമുദ്രനിരപ്പില്‍ നിന്ന് 2710 അടി ഉയരത്തിലായാണ് ഈ കോട്ട. അതിനാല്‍ ഈ കോട്ടയില്‍ കയറിച്ചെന്നാല്‍ സഹ്യാദ്രിമലനിരകളുടെ സുന്ദരമായ കാഴ്ചകള്‍ കാണാം.
Photo Courtesy: Rhushiraj Patil
എത്തിച്ചേരാന്‍
പൂനെയില്‍ നിന്ന് ലോണവാലയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഖണ്ഡാല ഗഡില്‍ എത്തുന്നതിന് മുന്‍പ് കുഞ്ഞെ ഗാവോണ്‍ ഗ്രാമത്തിലേക്കുള്ള റോഡിലേക്ക് തിരിയുക. ഈ ഗ്രാമം പിന്നീട്ട് ദുര്‍ഘടമായ റോഡിലൂടെ മുന്നോട്ട് പോയാല്‍ രാജ്മച്ചി ഗ്രാമത്തില്‍ നിങ്ങള്‍ക്ക് എത്തിച്ചേരാം.
Photo Courtesy: Rhushiraj Patil
ക്യാമ്പിംഗ്
രാജ്മച്ചി കോട്ടയില്‍ ക്യാമ്പിംഗിനും അവസരമുണ്ട്. ഇവിടുത്തെ രണ്ട് ഗുഹകളിലായി ഏകദേശം നാല്‍പ്പതോളം പേര്‍ക്ക് തങ്ങാനുള്ള സൗകര്യമുണ്ട്. കോട്ടയില്‍ തങ്ങാന്‍ ഭയമുള്ളവര്‍ക്ക് കോട്ടയുടെ അടിവാരത്തുള്ള കാലഭൈരവ ക്ഷേത്രത്തിലും തങ്ങാവുന്നതാണ്. വിശദമായി വായിക്കാം
/travel-guide/a-trek-rajmachi-fort-000214.html
Photo Courtesy: Bajirao
പ്രതാപ്ഗഡ്
മഹാരാഷ്ട്രയിലെ പോലദ്പൂരില്‍ നിന്ന് 15 കിലോമീറ്ററും പ്രശസ്ത ഹില്‍സ്റ്റേഷനായ മഹാബലേശ്വരില്‍ നിന്ന് 22 കിലോമീറ്ററും അകലെയായി സമുദ്ര നിരപ്പില്‍ നിന്ന് 1,080 മീറ്റര്‍ ഉയരത്തിലായാണ് പ്രതാപ്ഗഡ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ms.Mulish
എത്തിച്ചേരാന്‍
പന്‍വേലില്‍ നിന്ന് പോലാഡ്പൂരിലേക്ക് ബസ് സര്‍വീസ് ഉണ്ട്. പുലര്‍ച്ചെ ഏഴുമണി മുതല്‍ പോലാദ്പൂരില്‍ നിന്ന് പ്രതാപ്ഗഡിലെ ബേസ് വില്ലേജായ വാഡയിലേക്ക് ബസ് സര്‍വീസ് ഉണ്ട്.
Photo Courtesy: Dhananjay Odhekar
ട്രെക്കിംഗ്
വാഡയില്‍ നിന്ന് കോട്ടയിലേക്കുള്ള ട്രെക്കിംഗ് സ്റ്റാര്‍ട്ടിംഗ് പോയന്റ് വരെ വാഹനങ്ങള്‍ ലഭ്യമാണ്. എന്നിരുന്നാലും വാഡ മുതല്‍ ട്രെക്കിംഗ് ആരംഭിക്കുന്നത് സുന്ദരമായ അനുഭവമായിരിക്കും നിങ്ങള്‍ക്ക് സമ്മാനിക്കുക. വിശദമായി വായിക്കാം
Photo Courtesy: Chinmaya Panda
കൊറിഗാഡ്
മഹാരാഷ്ട്രയിലെ പ്രശസ്തമായ ഹില്‍സ്റ്റേഷനായ ലോണവാലയ്ക്ക് സമീപമാണ് കൊറിഗഡ് എന്ന സുന്ദരമായ കോട്ട സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3050 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ടയിലെത്താന്‍ പൂനയില്‍ നിന്ന് 80 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതി.
എത്തിച്ചേരാന്‍
ആമ്പി വാലിയിലെ പ്രശസ്തമായ തമ്പ് കോട്ടയ്ക്ക് സമീപത്തായാണ് കോറിഗഡ് സ്ഥിതി ചെയ്യുന്നത്. പെത്ഷാഹ് പൂര്‍ എന്ന ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നാല്‍ ഇവിടെയ്ക്ക് വളരെ വേഗം എത്താം. വിശദമായി വായിക്കാം
ലോഹ്ഗഡ്
പൂനയില്‍ നിന്ന് 52 കിലോമീറ്റര്‍ അകലെയായാണ് ലോഹ്ഗഡ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3,450 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട ഇന്ദ്രായനി, പാവ്ന എന്ന സമതലങ്ങളെ വിഭചിച്ചാണ് ഉയര്‍ന്ന് നില്‍ക്കുന്നത്.
Photo Courtesy: vivek Joshi
എത്തിച്ചേരാന്‍
മുംബൈയില്‍ നിന്ന് ലോണവാല ട്രെയിന്‍കയറുക. പൂനയില്‍ നിന്നാണെങ്കില്‍ ലോണാവലയിലേക്ക് നിരവധി ട്രെയിനുകള്‍ ലഭ്യമാണ്. ഈ ട്രെയിനില്‍ കയറി മാലവ്‌ലി റെയില്‍വെ സ്റ്റേഷനിലാണ് നിങ്ങള്‍ ട്രെയിന്‍ ഇറങ്ങേണ്ടത്.
Photo Courtesy: Bajirao
500 സ്റ്റെപ്പുകള്‍
കോട്ടയിലേക്ക് സ്റ്റെപ്പ് കയറിയാണ് നിങ്ങള്‍ പോകേണ്ടത്. ഏകദേശം 500 ഓളം സ്റ്റെപ്പുകള്‍. 500 സ്റ്റെപ്പ് കയറാന്‍ ഉശിരില്ലാത്തവരൊന്നും കോട്ടയിലേക്ക് വരരുത്. വിശദമായി വായിക്കാം
Photo Courtesy: Rashmi.parab
കര്‍ണാല
മുംബൈ പൂനെ ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന പന്‍വേലില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് കര്‍ണാല കോട്ട സ്ഥിതി ചെയ്യുന്നത്. ഈ കോട്ടയിലേക്കുള്ള ട്രെക്കിംഗിന് ഏകദേശം ഒന്നര മുതല്‍ രണ്ട് മണിക്കൂര്‍ വരെ സമയമെടുക്കും.
Photo Courtesy: Ravi Vaidyanathan
കേരളത്തില്‍ നിന്ന്
കേരളത്തില്‍ നിന്നാണെങ്കില്‍ പന്‍വേലില്‍ എത്തുന്നത് എളുപ്പമാണ് കാരണം കേരളത്തിലെ ഇടപ്പള്ളിയില്‍ നിന്ന് തുടങ്ങുന്ന ദേശീയപാത 17 അവസാനിക്കുന്നത് മുംബൈയിലെ പന്‍വേലിലാണ്. പന്‍വേലില്‍ നിന്ന് കര്‍ണാലയില്‍ ഏളുപ്പത്തില്‍ എത്തിച്ചേരാം. ഇവിടെ ഒരു പക്ഷിസങ്കേതവുമുണ്ട്.
Photo Courtesy: Dupinder singh
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 1
ട്രെക്കിംഗ് തുടങ്ങുമ്പോഴെ ആവശ്യത്തിന് വെള്ളം കരുതണം കോട്ടയില്‍ എത്തിയാല്‍ വെള്ളം കിട്ടില്ല. യാത്രയുടേ 25 ശതമാനവും ചെങ്കുത്തായ പാതയിലൂടെയാണ്. ഒരാള്‍ക്ക് 20 രൂപ പ്രവേശന ഫീസ് അടയ്ക്കണം. അടിവാരത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ 50 രൂപയാണ് കാര്‍പാര്‍ക്കിംഗ് ഫീസ്. ബൈക്കിന് 20 രൂപയാണ് ഫീസ്.
Photo Courtesy: Anil R
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 2
അടിവാരത്ത് ചെറിയ ഒരു ടീപ്പ് ഷോപ്പ് ഉണ്ട് അതല്ലാതെ ഭക്ഷണത്തിന് വേറെ കടകളൊന്നും ഇല്ല. അതിനാല്‍ സ്നാക്സുകളും മറ്റും കയ്യില്‍ കരുതുന്നത് നല്ലതാണ്. എന്നാല്‍ പ്ലാസ്റ്റിക് വലിച്ചെറിയാതെ ശ്രദ്ധിക്കണം. ഈ ഭാഗങ്ങളില്‍ ധാരാളം കുരങ്ങന്‍മാര്‍ ഉണ്ട് അതിനാല്‍ നിങ്ങളുടെ വസ്തുക്കളൊക്കെ കയ്യില്‍തന്നെ കരുതണം. വിശദമായി വായിക്കാം
Photo Courtesy: Dupinder singh
ഹരിശ്ചന്ദ്രഗഡ്
മഹാരാഷ്ട്രയിലെ താനെ, പൂനെ അഹ്മദ്നഗര്‍ എന്നീജില്ലകളുടെ അതിര്‍ത്തിയിലാണ് ഹരിശ്ചന്ദ്രഗഡ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ ഇവിടെ എത്തിച്ചേരാന്‍ പല വഴികള്‍ ഉണ്ട്.
Photo Courtesy: Cj.samson
എത്തിച്ചേരാന്‍
മുംബൈയില്‍ നിന്ന് ലോക്കല്‍ ബസില്‍ കയറി കല്യാണില്‍ ഇറങ്ങുക. കല്യാണില്‍ നിന്ന് അലേഫട്ടയ്ക്ക്(Alephata)പോകുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസില്‍ കയറുക. മല്‍ഷേജ് ഘട്ട് വഴി പോകുന്ന ബസില്‍ കയറാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഖുബി ഫട്ട(Khubi Phata) ആണ് നമ്മുടെ ലക്ഷ്യ സ്ഥാനം. മല്‍ഷേജ് ഘട്ടില്‍ നിന്ന് അഞ്ച് മിനുറ്റ് ബസ് മുന്നോട്ട് പോയാല്‍ ഈ സ്ഥലത്ത് എത്തും.
Photo Courtesy: Bajirao
ഇനിയും മുന്നോട്ട്
ഖുബിഫട്ടയില്‍ ഒരു ഡാം ഉണ്ടാകും, ഡാമിന്റെ കരയിലൂടെ ഒരു ആറുകിലോമീറ്റര്‍ മുന്നോട്ട് നടക്കണം. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ ജീപ്പ് കിട്ടിയേക്കാം. ജീപ്പ് കിട്ടിയില്ലെങ്കില്‍ വെറുതെ മുന്നോട്ട് നടന്നാല്‍ മതി. നടന്ന് നടന്ന് നിങ്ങള്‍ ഹരിശ്ചന്ദ്രഗഡിന്റെ അടിവാരത്തെ ഖിരേശ്വര്‍ എന്ന ഗ്രാമത്തില്‍ എത്തിച്ചേരും. ഇവിടെ നിന്നാണ് യാത്ര തുടങ്ങുന്നത്. വിശദമായി വായിക്കാം
Photo Courtesy: Bajirao
10. രത്തന്‍ഗഡ്
മഹാരാഷ്ട്രയിലെ രത്തന്‍വാഡിയില്‍ പശ്ചിമഘട്ട സാനുക്കളില്‍ സ്ഥിതി ചെയ്യുന്ന വിസ്മയകരമായ ഒരു കോട്ടയാണ് രത്തന്‍ഗഡ്. ഏകദേശം 2000 വര്‍ഷത്തെ പഴക്കം ഈ കോട്ടയ്ക്കുണ്ടെന്നാണ് പറയപ്പെടുന്നത്.
Photo Courtesy: Elroy Serrao
പോകാന്‍ പറ്റിയ സമയം
മഴക്കാലം ഒഴികെയുള്ള സമയങ്ങളില്‍ ഇവിടെ യാത്ര പോകാന്‍ അനുയോജ്യമാണ്. കടുത്ത വേനലിലും ഇവിടെക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. വിശദമായി വായിക്കാം
Photo Courtesy: Elroy Serrao
മുംബൈയ്ക്ക് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
മുംബൈയ്ക്ക് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളേക്കുറിച്ച് വായിക്കാം