മരം കൊണ്ടുള്ള കൊട്ടാരം
പതിനാലം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ കൊട്ടാരം മരം കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടത്. നിരവധി തവണ നവീകരിക്കപ്പെട്ട കൊട്ടാരമാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്.
Photo Courtesy: Unknown
തീപിടുത്തം
വൊഡയാര്‍ രാജകുമാരിയായ ജയലക്ഷമ്മണ്ണിയുടെ വിവാഹ സമയത്ത് മരം കൊണ്ട് നിര്‍മ്മിച്ച കൊട്ടാരത്തിന് തീപിടിച്ചു എന്നാണ് പറയപ്പെടുന്നത്. 1897ല്‍ ആണ് പുതിയ ഒരു കെട്ടിടം നിര്‍മ്മിക്കാനുള്ള പദ്ധതി ആരംഭിച്ചത്.
Photo Courtesy: Arshad.ka
15 വര്‍ഷത്തെ പരിശ്രമം
മഹാരാജ കൃഷ്ണരാജേന്ദ്ര വഡയാര്‍ നാലമന്റെ നിര്‍ദ്ദേശ പ്രകാരം ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റായ ഹെന്‍റി ഇര്‍വിംഗിന്റെ മേല്‍നോട്ടത്തിലാണ് കൊട്ടാരത്തിന്റെ പണി ആരംഭിച്ചത്. ഏകദേശം 15 വര്‍ഷത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 1912ല്‍ ആണ് ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.
Photo Courtesy: Arshad.ka
60 ലക്ഷം സന്ദര്‍ശകര്‍
മൈസൂര്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം ആകാനുള്ള പ്രധാന കാരണം ഈ കൊട്ടാരമാണ് വര്‍ഷത്തില്‍ ഏകദേശം 60 ലക്ഷത്തില്‍ അധികം സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ടെന്നാണ് കണക്ക്.
Photo Courtesy: Muhammad Mahdi Karim
എല്ലാം ഒന്നില്‍
ഇന്ത്യയിലെ എല്ലാത്തരം നിര്‍മ്മാണ ശൈലികളും സമന്വയിപ്പിച്ചിട്ടാണ് ഈ കൊട്ടാരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഭാരതീയ വാസ്തു നിര്‍മ്മാണ ശൈലിയോടൊപ്പം മുഗള്‍, രജ്‌പുത്, ഗോഥിക് ശൈലികളുടെ സമര്‍ത്ഥമായ സമന്വയം ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണത്തില്‍ കാണാം.
Photo Courtesy: Debashis pradhan
ദസറ ആഘോഷം
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ദസറ ആഘോഷങ്ങള്‍ക്ക് പേരുകേട്ട സ്ഥലമായിരുന്നു മൈസൂര്‍ കൊട്ടാരം. ഇക്കാലത്തും ദസറ നാളുകളില്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് മൈസൂര്‍ കൊട്ടാരം സന്ദര്‍ശിക്കുന്നത്.
Photo Courtesy: Shijiltv
കൊട്ടാരത്തിലെ മ്യൂസിയം
സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം കൊട്ടാരവാസികള്‍ മറ്റൊരു കൊട്ടാരത്തിലേക്ക് താമസം മാറ്റുകയും കൊട്ടാരം ഒരു മ്യൂസിയം ആയി മാറുകയും ചെയ്തു.
Photo Courtesy: Harsh
കൊട്ടാരത്തിലെ 14 ക്ഷേത്രങ്ങള്‍
കൊട്ടാരത്തിന്റെ പരിസരങ്ങളിലായി 14 ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. കൊട്ടാരം സന്ദര്‍ശിക്കുമ്പോള്‍ ഇവയും സന്ദര്‍ശിക്കാന്‍ മറക്കരുത്.
Photo Courtesy: Dineshkannambadi
സ്വര്‍ണ്ണ അമ്പാരി
പഴയകാലത്തെ രാജക്കന്മാര്‍ ആനപ്പുറത്ത് സഞ്ചരിക്കുന്ന സമയത്ത് സ്വര്‍ണ്ണ അമ്പാരി ഉപയോഗിച്ചിരുന്നു. ദസറ സമയത്ത് ദുര്‍ഗയുടെ വിഗ്രഹം ആനയിക്കുന്നത് ഈ സ്വര്‍ണ്ണ അമ്പാരിയിലാണ്.
Photo Courtesy: Kalyan Kumar
അവസാന വാക്ക്
ഇനിയും നിങ്ങള്‍ മൈസൂര്‍ കൊട്ടാരം സന്ദര്‍ശിച്ചിട്ടില്ലെങ്കില്‍ അത് ജീവിതത്തിലെ വലിയ നഷ്ടമാണ്. ബാംഗ്ലൂരില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് മൈസൂര്‍ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Jim Ankan Deka