ഗേറ്റ് വേ ഓഫ് ഇന്ത്യ
1924ൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഗേറ്റ് വേ ഓഫ് ഇന്ത്യ നിർമ്മിക്കപ്പെട്ടത്. മുംബൈ സഞ്ചരിക്കുന്നവർ ഒരിക്കലും ഗേറ്റ് വേ ഓഫ് ഇന്ത്യ സഞ്ചരിക്കാൻ മറക്കരുത്. സൗത്ത് മുംബൈയിലെ താജ് പാലസ് ഹോട്ടലിന് മുന്നിലായി കടൽതീരത്താണ് ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Krupasindhu Muduli
താജ് പാലസ് ഹോട്ടൽ
1903ൽ ആണ് മുംബൈയിൽ ഈ കൊട്ടാര വിസ്മയം പണിതീർത്തത്. സൗത്ത് മുംബൈയിലെ കൊളാബയിലാണ് ഇപ്പോൾ ഹോട്ടൽ ആയി പ്രവർത്തിക്കുന്ന താജ് പാലസ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Anunandusg
റോയൽ ബോംബെ യാറ്റ് ക്ലബ്
ബോംബെയിലെ പഴയകാല ക്ലബായ റോയൽ ബോംബെ യാറ്റ് ക്ലബ് 1846ൽ ആണ് സ്ഥാപിക്കപ്പെട്ടത്. ഗോഥിക് സ്റ്റൈലിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ കെട്ടിടൽ താജ് പാലസിന് സമീപത്തായി ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Pdpics
ധൻ രാജ് മഹൽ
ഇരുപതാം നൂറ്റാണ്ടിൽ പാരീസിൽ രൂപം കൊണ്ട ആർട്ട് ഡെക്ക് ശൈലിയിൽ നിർമ്മിച്ച കെട്ടിടമാണ് ഇത്. 1930ൽ ആണ് ഇത് നിർമ്മിച്ചത്. സൗത്ത് മുംബൈയിൽ തന്നെയാണ് ഈ കെട്ടിടവും സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Mark Bellingham
റീഗൽ സിനിമ
1930കളിലാണ് മുംബൈയിൽ റീഗൽ സിനിമാസ് പ്രവർത്തനം ആരംഭിച്ചത്. സൗത്ത് മുംബൈയിലെ കൊളാബ കോസ് വേയിലാണ് ആർട്ട് ഡെക്കോ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Karthik Nadar
മുംബൈ പൊലീസ് ഹെഡ്കോട്ടേഴ്സ്
ബ്രിട്ടീഷ് ഭരണകാലത്താണ് ഈ കെട്ടിടം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. സൗത്ത് മുംബൈയിൽ കൊളാബ കോസ് വേയിൽ റീഗൽ സർക്കിളിന് എതിർവശത്തായാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Nicholas
എൽഫിൻസ്റ്റോൺ കോളജ്
സൗത്ത് മുംബൈയിൽ ജഹാംഗീർ ആർട്ട് ഗാലറിക്ക് എതിർവശമായിട്ടാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Elroy Serrao
ഹോണിമാൻ സർക്കിൾ
അർദ്ധവൃത്താകൃതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത് സൗത്ത് മുംബൈലാണ്. കൊളൊബ കോസ് വെ എന്ന് അറിയപ്പെടുന്ന ഷാഹിദ് ഭഗദ് സിംഗ് റോഡിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടത്തിന് സമീപത്തായാണ് ടൗൺ ഹാൾ.
Photo Courtesy: Marc van der Chijs
ഹുതാത്മ ചൗക്ക്
സൗത്ത് മുംബൈയിലെ വീർ നരിമാർ റോഡിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Michael.Siegel
ബോംബെ ഹൈക്കോടതി
മുംബൈ ഫോർട്ടിന് സമീപത്തായി ഡോക്ടർ കെയിൻ റോഡിലാണ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Hari Krishna
മുംബൈ യൂണിവേഴ്സിറ്റി
ബോംബേ ഹൈക്കോടതിക്ക് സമീപത്തായാണ് മുംബൈ യൂണിവേഴ്സിറ്റി കെട്ടിടം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Os Rúpias
രാജാ ഭായ് ക്ലോക്ക് ടവർ
മുംബൈ യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് ഈ ക്ലൊക്ക് ടവർ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Nikkul
ബോംബെ മിന്റ്
മുംബൈ ഫോർട്ടിൽ റിസർവ് ബാങ്ക് കെട്ടിടത്തിന് എതിർവശത്തായാണ് മുംബൈ മിന്റ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: BOMBMAN
സെന്റ് ജോർജ് കോട്ട
മുംബൈ ഫോർട്ടിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. റിസർവ് ബാങ്ക് കെട്ടിടത്തിന്റെ സമീപത്തായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Nichalp
ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷൻ
മുംബൈയിലെ നിർമ്മാണം വിസ്മയങ്ങളിൽ ഒന്നാണ് കൊട്ടാരം പോലുള്ള ഈ റെയിൽവെ സ്റ്റേഷൻ. മുംബൈ ഫോർട്ടിലാണ് ഈ റെയിൽവെ സ്റ്റേഷൻ. ഗേറ്റ് വേ ഓഫ് ഇന്ത്യ കഴിഞ്ഞാൽ മുംബൈയിലെ പ്രധാന ലാൻഡ് മാർക്കാണ് ഈ സ്റ്റേഷൻ.
Photo Courtesy:Joe Ravi
മുംബൈ സിറ്റി മ്യൂസിയം
മുംബൈ ബൈക്കുള്ളയിൽ ബാബ സാഹെബ് അംബേദ്ക്കർ റോഡിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Muk.khan
ഖൊത്തചി വാഡി
സൗത്ത് മുംബൈയിലെ ഒരു തെരുവാണ് ഖൊത്തചി വാഡി. പോർച്ചുഗീസ് ശൈലിയിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളാണ് ഈ
തെരുവിന്റെ ഏറ്റവും വലിയ പ്രത്യേകത.
Photo Courtesy: Deepatheawesome
ആന്റിലിയ
ഇതൊരു വീടാണ്, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടേതാണ് ഈ വീട്. സൗത്ത് മുംബൈയിലെ അൽറ്റ മൗണ്ടിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Jhariani
ബൻഗംഗാ ചിറ
മുംബൈയിലെ പ്രശസ്തമായ ഒരു ചിറയാണ് ബൻഗംഗ. സൗത്ത് മുംബൈയിലെ മലബാർ ഹിൽസിൽ വാക്കീശ്വർ ക്ഷേത്ര
പരിസരത്താണ് ഈ ചിറ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Oknitop
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
സൗത്ത് മുംബൈയിലെ ഫോർട്ടിലാണ് പ്രശസ്തമായ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Niyantha Shekhar
ആംഗ്രീ ബേബീസ്
ഭാവനയും അനൂപ് മേനോനും അഭിനയിച്ച ആംഗ്രീ ബേബീസ് ആണ് മുംബൈയിലെ സുന്ദരമായ കാഴ്ചകൾ ഒരുക്കിയ അവസാന മലയാള ചിത്രം.