Search
  • Follow NativePlanet
Share
» »122 വർഷങ്ങൾക്കിടെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ വർഷമായി 2023! മഴയുടെ കാര്യത്തിലും റെക്കോർഡ്

122 വർഷങ്ങൾക്കിടെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ വർഷമായി 2023! മഴയുടെ കാര്യത്തിലും റെക്കോർഡ്

ഒരുപാട് ഓർമ്മകളും സ്വപ്നങ്ങളും തന്നാണ് 2023 കടന്നു പോയത്. ഒരുപാട് പ്രത്യേകതകളുള്ള ഒരു വർഷമായിരുന്നു 2023. മഹാമാരിയുടെ വ്യാധിയിൽ നിന്നും മാറി ലോകം തിരിച്ച് പഴയപടി എത്തിയ സമയം. അതുമാത്രമല്ല, ഇന്ത്യയിലെ ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്ന് കഴിഞ്ഞു പോയതെന്നാണ് കണക്കുകൾ പറയുന്നെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പുറത്തുവിട്ട കണക്കിലാണ് ഇതുള്ളത്.

കഴിഞ്ഞ 122 വർഷത്തിനിടെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ രണ്ടാമത്തെ വർഷമാണ് 2023. 1901 മുതലുള്ള കണക്കിൽ ഏറ്റവും ചൂട് അനുഭവപ്പെട്ട വർഷം 2016 ആണ്.1981 മുതൽ 2010 വരെയുള്ള കാലയളവിലെ ദീർഘകാല ശരാശരിയേക്കാൾ 0.65 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് ഇന്ത്യയുടെ 2023 ലെ വാർഷിക ശരാശരി കര ഉപരിതല വായുവിന്റെ താപനില. ഇത് 2016 ൽ രേഖപ്പെടുത്തിയ 0.71 ഡിഗ്രി സെൽഷ്യസിൽ നിന്ന് അൽപ്പം കുറവാണ്. ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

summer-travel

ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിലെ കണക്കുകൾ എടുക്കുകയാണെങ്കിലും താപനിലയുടെ കാര്യത്തില്‌ ലോകത്തിലെ പല റെക്കോര്‍ഡുകളും തകർത്ത വർഷം കൂടിയാണ് 2023. 2023 ഒരു എൽ നിനോ വർഷമായിരുന്നു, ഇത് സാധാരണയേക്കാൾ ഉയർന്ന താപനിലയും തീവ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫെബ്രുവരി, ജൂലൈ, ആഗസ്ത്, സെപ്റ്റംബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സീസണുകളെ അപേക്ഷിച്ച് കൂടിയതോ കുറഞ്ഞതോ ആയ താപനില സാധാരണ നിലയിലായിരുന്നെന്ന് ഐഎംഡി അറിയിച്ചു.

മഴയുടെ കാര്യത്തിൽ, വടക്ക്, വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങൾ ഒഴികെ, ഡിസംബർ മാസത്തിൽ രാജ്യത്ത് അസാധാരണമായ ഈർപ്പമുള്ള മാസമായിരുന്നു. കഴിഞ്ഞ മാസം രാജ്യത്ത് 25.5 മില്ലിമീറ്റർ മഴ ലഭിച്ചു, ഇത് സാധാരണയിലും 60 ശതമാനം വരെ കൂടുതലായിരുന്നുവെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള മൺസൂണിന് ശേഷമുള്ള കാലയളവിൽ, തെക്കൻ പെനിൻസുലർ ഇന്ത്യയിൽ 98.5 മില്ലീമീറ്ററാണ് രേഖപ്പെടുത്തിയത്. ഇത് 1901 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പത്താമത്തെ മഴയാണ്. ഡിസംബറിൽ ഔദ്യോഗികമായി അവസാനിച്ച വടക്കുകിഴക്കൻ മൺസൂൺ സീസൺ ഈ പ്രദേശത്ത് നന്നായി വിതരണം ചെയ്യപ്പെട്ടിരുന്നു, ഈ മൂന്ന് മാസങ്ങളിൽ അതിന്റെ വാർഷിക മഴയുടെ 30 ശതമാനം വരെയായിരുന്നു ഇത്.

ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ കഴിഞ്ഞ 100 വർഷങ്ങളിൽ ഗണ്യമായി ചൂട് ഉയരുന്ന പ്രവണതയാണ് കാണാൻ സാധിച്ചത്. മൺസൂണിന് ശേഷമുള്ള കാലയളവ് (ഒക്ടോബർ മുതൽ ഡിസംബർ വരെ) 1 ഡിഗ്രി സെൽഷ്യസ് ചൂട് കൂടിയപ്പോൾ, ശീതകാലം (ജനുവരി മുതൽ ഫെബ്രുവരി വരെ) 1901 മുതൽ താപനിലയിൽ 0.83 ഡിഗ്രി സെൽഷ്യസ് കുതിച്ചുചാട്ടം കാണിച്ചതായി കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച അറിയിച്ചു.

കൂടാതെ ,2024 ജനുവരി മാസത്തിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വളരെ കഠിനമായ ശൈത്യകാലം ഉണ്ടാകാൻ സാധ്യതയില്ല എന്നും കണക്കുകൾ പറയുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel travel trends rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+