Search
  • Follow NativePlanet
Share
» »വീക്കെന്‍ഡ് അടിച്ചു പൊളിക്കാന്‍ ബാംഗ്ലൂരിലെ ആഢംബര റിസോര്‍ട്ടുകള്‍

വീക്കെന്‍ഡ് അടിച്ചു പൊളിക്കാന്‍ ബാംഗ്ലൂരിലെ ആഢംബര റിസോര്‍ട്ടുകള്‍

By Anupama Rajeev

മഴക്കാലത്തെ വീക്കെന്‍ഡുകളില്‍ പുറത്ത് പോകാന്‍ മടികാണിക്കുന്നവരാണ് ബാംഗ്ലൂരില്‍ ജീവിക്കുന്നവരില്‍ കൂടുതല്‍‌പ്പേരും. അങ്ങനെയാണെങ്കില്‍ ബാംഗ്ലൂര്‍ നഗര‌ത്തില്‍ നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ചില ആഢംബര റിസോര്‍ട്ടുകള്‍ പരിചയപ്പെടാം.

നിങ്ങളുടെ വീക്കെന്‍ഡ് ആഘോഷമാക്കാന്‍ പറ്റിയ ചില റിസോര്‍ട്ടുകള്‍

Clarks Exotica

Clarks Exotica

ബാംഗ്ലൂരിലെ ഒന്നാം തരം റിസോര്‍ട്ട് ആണ് ക്ലാര്‍ക്സ് എക്സോട്ടിക്ക (Clarks Exotica Resort & Spa). നന്ദി ഹില്‍സിന് സമീപത്തായി സ്ഥി‌തി ചെയ്യുന്ന ഈ റിസോര്‍‌ട്ടില്‍ എ‌ത്തിച്ചേരാന്‍ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വെറും 15 മിനുറ്റ് ഡ്രൈവ് ചെയ്താല്‍ മതി.

Photo Courtesy: Clarks Exotica

The Golden Palms

The Golden Palms

ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററിന് സമീപത്തായാണ് ഗോള്‍‌ഡന്‍ പാംസ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ആഢംബരപ്രിയര്‍ക്ക് വീക്കെന്‍ഡ് ആഘോഷിക്കാന്‍ പറ്റിയ സ്ഥലമാണ് ഇത്. സ്പാ, ടെന്നീസ് കോര്‍ട്ട്, ഹെല്‍ത്ത് ക്ലബ്, പൂള്‍ ടേബിള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ട്

Photo Courtesy: The Golden Palms

Guhantara

Guhantara

ഗുഹയില്‍ താമസിക്കുന്ന അനുഭൂതി നല്‍കുന്ന ഒരു റിസോര്‍ട്ട് ആണ് ഗുഹാന്തര. വെള്ള‌ച്ചാട്ടത്തിന്റെ ഇരമ്പലുകള്‍ നിങ്ങളുടെ കാതുകളില്‍ കേള്‍ക്കാം. വെ‌‌ല്‍നെസ് സെന്റര്‍, കിഡ്സ് പ്ലേ ഏരിയ, ഹെല്‍ത്ത് ക്ലബ്, സ്വിമ്മിംഗ് പൂള്‍ തുടങ്ങിയ സൗകര്യം ഇവിടെ ലഭ്യമാണ്.

Photo Courtesy: Guhantara

Angsana Oasis and Spa Resorts

Angsana Oasis and Spa Resorts

നഗര‌‌ത്തിലെ തന്നെ ഏറ്റവും ആഢംബരമുള്ള റിസോര്‍ട്ടുകളില്‍ ഒന്നാണ് ഈ റിസോര്‍ട്ട്. കോര്‍പ്പറേറ്റ് മീറ്റിങ്ങ് മുതല്‍ ഹണിമൂണ്‍ ആഘോഷം വരെ നടത്താനുള്ള സൗകര്യമുള്ളതാണ് ഈ റിസോര്‍ട്ട്. ബാംഗ്ലൂരിലെ ദൊഡ്ഡബെല്ലപൂര്‍ റോഡിലാണ് ഈ റിസോര്‍ട്ട് സ്ഥി‌തി ചെയ്യുന്നത്.

Photo Courtesy: Angsana Oasis and Spa Resorts

Jade 735

Jade 735

ബാംഗ്ലൂര്‍ ഇന്റെര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ റിസോര്‍ട്ടിന്റെ പ്രത്യേകത ഇതിന്റെ രൂപകല്‍പ്പനയാ‌ണ്. സ്പാ, സ്വിമ്മിംഗ് പൂള്‍, ഫിറ്റ്നെസ് സെന്റര്‍ എന്നിവ ഈ റിസോര്‍ട്ടി‌ല്‍ ഉണ്ട്.
Photo Courtesy: Jade 735

പ്രശസ്തമായ പബ്ബുകള്‍

പ്രശസ്തമായ പബ്ബുകള്‍

നിങ്ങള്‍ സുഹൃത്തുക്കളോടൊപ്പം ആടിപ്പാടി ആഹ്ലാദിക്കാന്‍ പറ്റിയ ബാംഗ്ലൂരിലെ ചില പബ്ബുകള്‍ പരിചയപ്പെടാം

പ്രശസ്തമായ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍

പ്രശസ്തമായ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍

ബാംഗ്ലൂരിലെ പ്രശസ്തമായ 5 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ പരിചയപ്പെടാം

റൊമാന്റിക് സ്ഥലങ്ങള്‍

റൊമാന്റിക് സ്ഥലങ്ങള്‍

ബാംഗ്ലൂരിലെ പ്രശസ്തമായ റൊമാന്റിക് സ്ഥലങ്ങള്‍ പരിചയപ്പെടാം

കുട്ടികളോടൊപ്പം ചുറ്റിക്കറങ്ങാന്‍ 10 സ്ഥലങ്ങള്‍

കുട്ടികളോടൊപ്പം ചുറ്റിക്കറങ്ങാന്‍ 10 സ്ഥലങ്ങള്‍

കുട്ടികളോടൊപ്പം ചുറ്റിക്കറങ്ങാന്‍ ബാംഗ്ലൂ‌രിലെ 10 സ്ഥലങ്ങള്‍ പ‌രിചയപ്പെടാം

വ‌ണ്‍ഡേ ട്രിപ്പുകള്‍

വ‌ണ്‍ഡേ ട്രിപ്പുകള്‍

ബാംഗ്ലൂരില്‍ നിന്ന് പോകാവുന്ന 25 വണ്‍ഡേ ട്രിപ്പുകള്‍ പരിചയപ്പെടാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore resorts hotels
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+