Search
  • Follow NativePlanet
Share
» »ഇന്ത്യയിൽ നിർബന്ധമായും കാണേണ്ട 5 സ്ഥലങ്ങൾ, പോകുന്നുണ്ടെങ്കിൽ ഇപ്പോൾ പോകണം.. പിന്നെ പിടിച്ചാൽ കിട്ടില്ല!

ഇന്ത്യയിൽ നിർബന്ധമായും കാണേണ്ട 5 സ്ഥലങ്ങൾ, പോകുന്നുണ്ടെങ്കിൽ ഇപ്പോൾ പോകണം.. പിന്നെ പിടിച്ചാൽ കിട്ടില്ല!

ചെന്നു കയറുന്നതേ സഞ്ചാരികളുടെ നീണ്ട ക്യൂവിലേക്ക്... കാത്തു നിന്ന് ഊഴമെത്തി കാഴ്തകൾ കാണാനിറങ്ങുമ്പോൾ അവിടെയും തിരക്ക്. താമസത്തിനൊരു സ്ഥലം നോക്കിയാൽ പോക്കറ്റ് കത്തിപ്പോകുന്ന നിരക്ക്. 'പോപ്പുലർ' സ്ഥലങ്ങളിൽ ചെന്ന് ഇതുപോലെ ഏതെങ്കിലുമൊക്കെ പണികൾ കിട്ടാത്ത ആളുകള‍െ കാണില്ല. വാർത്തകൾ വഴിയോ വഴിയോ റീൽസും ഇൻസ്റ്റഗ്രാമും ഒക്കെയുള്ള സോഷ്യൽ മീഡിയ വഴിയോ ഒരു സ്ഥലം വൈറൽ ആയാൽ പിന്നെ അവിടേക്ക് പോകാതിരിക്കുന്നതാണ് നല്ലത്.

പിന്നെ എവിടേക്കാണ് യാത്ര പോകുന്നത് എന്നല്ലേ, യാത്രക്കാരുടെ ബക്കറ്റ് ലിസ്റ്റിൽ ഉള്ള, എന്നാൽ അധികമൊന്നും ആളുകൾ എത്താൻ സാധ്യതയില്ലാത്ത ചില സ്ഥലങ്ങളില്ലേ.. നമുക്ക് അവിടേക്ക് പോകാം. അതും വേഗം പോകാവുന്ന യാത്രകൾ വേണം കേട്ടോ പ്ലാൻ ചെയ്യാൻ. അല്ലെങ്കിൽ അവിടെയും തിരക്കായി പോയാലോ.. ഇതാ അത്തരത്തിൽ ഫേമസ് ആകുന്നതിന് മുന്നേ പോയി കണ്ടുവരേണ്ട അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം.

 Poombarai

PC: JVN5871

1. പൂമ്പാറൈ

ഓഫ്ബീറ്റ് സ്ഥലങ്ങൾ തേടി പോകുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് പൂമ്പാറെ. കൊടൈക്കനാലിൽ നിന്നും ഒരു മണിക്കൂർ യാത്രയുണ്ട് ഈ അതിമനോഹരമായ കാർഷിക ഗ്രാമത്തിലേക്ക്. തട്ടുതട്ടായി കിടക്കുന്ന കൃഷിയിടങ്ങളാണ് ഇവിടുത്തെ പ്രത്യേകത. പളനി ഹിൽസിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇവിടുത്തെ കർഷകർ അധ്വാനിച്ചുണ്ടാക്കിയ കൃഷിയിടങ്ങളും അതിന്‍റെ കാഴ്ചകളും തന്നെയാണ് കാണാനുള്ളത്.

കോടമഞ്ഞ് നിറഞ്ഞ കാലാവസ്ഥയും മരപ്പിക്കുന്ന തണുപ്പും ചെറിയ വീടുകളും കന്നുകാലികളും കൂട്ടംചേർന്ന് നടക്കുന്ന കോവർകഴുതകളും എല്ലാം ഈ നാടിനെ വീണ്ടും വീണ്ടും മനോഹരമാക്കുന്നു. യാതൊരു ബഹളങ്ങളും ഇല്ലാതെ കുറച്ച് ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കും നേച്ചർ ഫോട്ടോഗ്രഫിയിൽ താല്പര്യമുള്ളവർക്കും ഇവിടേക്ക് വരാം.

2. ബേതാബ് വാലി

മറ്റേതു കാശ്മീരൻ താഴ്വാരങ്ങളേക്കാളും ഭംഗിയുള്ള ഒരിടമാണ് ബേതാബ് വാലി. അനന്തനാഗ് ജില്ലയിലെ പഹൽഗാമിൽ നിന്നും 15 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ താഴ്വരയുടെ യഥാർത്ഥ പേര് ഹേഗന്‍ വാലി എന്നാണ്. എന്നാൽ ബേതാബ് എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിന് ശേഷമാണ് ഇവിടം ബേതാബ് വാലി എന്ന പേരിലേക്ക് മാറിയത്. പച്ചപ്പും താഴ്വാരങ്ങളും പിന്നെ മഞ്ഞുമൂടിയ പർവ്വതങ്ങളും ഉള്ള ഇവിടം ഒരു കിടിലൻ ക്യാംപ് സൈറ്റ് കൂടിയാണ്.

3. കുംഭാൽഗഡ് കോട്ട

പ്രസിദ്ധമാകുന്നതിന് മുന്നേ പോയി കാണേണ്ട മറ്റൊരു പ്രധാന സ്ഥലമാണ് ഇന്ത്യക്കാരുടെ വന്മതിൽ ആയ കുംഭാൽഗഡ് കോട്ട. ചൈനയിലെ വന്മതിൽ കഴിഞ്ഞാല്‌ ലോകത്ത് ഏറ്റവും നീളമുള്ള കോട്ടമതില്‍ കുംഭാൽഗഡ് കോട്ടയുടേതാണ്.
ആര‌വല്ലി മലനിരകള്‍ക്ക് മുകളിലായി കുംഭാല്‍ഗഢ് വന്യജീവി ‌സ‌ങ്കേതത്തിന്റെ ഭാഗമായുള്ള കുംഭാല്‍ഗഢ് കോട്ട പതിനഞ്ചാം നൂറ്റാണ്ടില്‍ റാണാ കുംഭ എന്ന രാജ‌ാവാണ് നിർമ്മിച്ചത്. 36 കിലോമീറ്റർ ദൂരത്തിൽ 13 വലിയ മലനിരകളിലൂടെ കയറിയിറങ്ങിയാണ് ഈ കോട്ട നിർമ്മിച്ചിട്ടുള്ളത്.

4. കാരൈക്കുടി

ചരിത്രവും രുചികളും ഇന്നലെകളും ഒക്കെയാണ് യാത്രകളിൽ നിങ്ങൾ തേടുന്നതെങ്കിൽ കാരൈക്കുടി കാണാൻ പോകാം. വലിയ തിരക്കില്ലാതെ കാരൈക്കുടി കാണാൻ പറ്റിയ സമയമാണിപ്പോൾ. തമിഴ്നാട്ടിലെ ശിവഗംഗാ ജില്ലയുടെ ഭാഗമായ ഇവിടം ചെട്ടിയൽ വിഭാഗത്തിലുള്ള ആളുകളാണ് അധികവുമുള്ളത്. നടന്നു കാണുവാൻ ഇഷ്ടം പോലെ കാഴ്ചകൾ ഇവിടെയുണ്ട്.
ചെട്ടിനാട് വീടുകൾ, ചെട്ടിനാടൻ ഭക്ഷണ വിഭവങ്ങൾ, ആത്തങ്കര ടൈൽ, രാജാ പാലസ്, തിരുമായം ഫോർട്ട് എന്നിങ്ങനെ ഒത്തിരി കാഴ്ചകളും കാര്യങ്ങളും ഇവിടെയുണ്ട്.

5. ഭീംതാൽ

തിരക്ക് ആകുന്നതിനു മുൻപേ പോയി കാണേണ്ട ഒരിടമാണ് ഉത്തരാഖണ്ഡിലെ ഭീംതാൽ. നൈനിറ്റാൾ ജില്ലയുടെ ഭാഗമായ ഇവിടം സമുദ്ര നിരപ്പിൽ നിന്നും 1370 മീറ്റർ ഉയരത്തിൽ ഉയരത്തിലാണുള്ളത്. മഹാഭാരതത്തിലെ ഭീമനിൽ നിന്നാണ് തടാകത്തിനു പേരുലഭിച്ചത്. . വേനല്‍ക്കാലത്ത് 15 മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയും ശൈത്യകാലത്തെ 2 മുതല്‍ 16 ഡിഗ്രി സെല്‍ഷ്യസ് വരെയും എത്തുന്ന ഇവിടുത്തെ താപനില തന്നെയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+