1. സുന്ദരമായ കാഴ്ച
ഭൂമിയിൽ സ്വർഗം പോലെ ഒരിടം. ഒറ്റ വാചകത്തിൽ ത്രിയുണ്ടിനെ വിശേഷിപ്പിക്കാൻ കഴിയുന്നത് അങ്ങനെയാണ്. ത്രിയുണ്ടിലെ പുൽമേട്ടിൽ എത്തിച്ചേർന്നാൽ ദൂരെ ആകാശവും മലനിരകളും ഒന്ന് ചേരുന്നിടത്ത് വെണ്മേഘങ്ങൾ ഒഴുകി നീങ്ങുന്നത് കാണുമ്പോൾ നിങ്ങൾക്ക് അത് വിവരിക്കാൻ വാക്കുകൾ ഉണ്ടായിരിക്കില്ല.
Photo Courtesy: Rignam Wangkhang
02. അധികം കഷ്ടപ്പെടാതെ എത്തിച്ചേരാം
മറ്റ് ഹിമാലയൻ ട്രെക്കിംഗ് സ്ഥലങ്ങൾ പോലെ അധികം ത്യാഗം സഹിക്കേണ്ട ആവശ്യമൊന്നും ഇല്ലാ ത്രിയുണ്ടിൽ എത്തിച്ചേരാൻ. മാക്‌ലിയോഡ് ഗഞ്ചിൽ നിന്ന് 10 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരമെങ്കിലും, ഗല്ലു ദേവി ക്ഷേത്രം വരെ ക്യാബുകളിൽ വന്ന് അവിടെ നിന്ന് ട്രെക്ക് ചെയ്യുന്നവരുമുണ്ട്.
Photo Courtesy: Ashish Gupta
03. പിന്നെയും യാത്ര ചെയ്യാം
ത്രിയുണ്ട് എന്ന് പറഞ്ഞാൽ ഈ ട്രെക്കിംഗ് ട്രെയിലിന്റെ അവസാന സ്ഥലം ആണന്ന് കരുതരുതേ ത്രിയുണ്ട് കഴിഞ്ഞും ട്രെക്ക് തുടാരാനുള്ള ട്രെയിലുകൾ ഉണ്ട്. കരേരി തടാകം, ഗുഹാ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ത്രിയുണ്ട് നിന്ന് വീണ്ടും കുന്ന് കയറി പോകണം.
Photo Courtesy: Ashish Gupta
04. ക്യാമ്പിംഗ്
ടെന്റ് അടിച്ച് ക്യാമ്പ് ചെയ്യാൻ കഴിയുന്ന സ്ഥലമാണ് ത്രിയുണ്ട്. വന്യജീവികളൊന്നും ഇല്ലാത്ത സ്ഥലമായതിനാൽ ധൈര്യമായി നിങ്ങൾക്ക് ക്യാമ്പ് ചെയ്യാം. ത്രിയുണ്ടിലെ രാത്രി പകലിനേക്കാൾ സുന്ദരമാണ്. 500 രൂപ നൽകിയാൽ ഇവിടെ വാടകയ്ക്ക് ടെന്റുകൾ ലഭ്യമാണ്.
Photo Courtesy: Alok Kumar
05. വെള്ളച്ചാട്ടം
ത്രിയുണ്ടിൽ തിരികെ വരുമ്പോൾ ഭാഗ്സു വെള്ളച്ചാട്ടം എന്ന സുന്ദരമായ വെള്ളച്ചാട്ടം കാണാനുള്ള അവസരവും ലഭിക്കും.
Photo Courtesy: Ashish Gupta
06. യാത്രയ്ക്ക് മുൻപ്
ത്രിയുണ്ടിലേക്ക് ട്രെക്ക് ചെയ്യാനുള്ള 5 കാര്യങ്ങളും ഇഷ്ടപ്പെട്ടെങ്കിൽ ട്രെക്കിംഗ് ചെയ്യുന്നതിന് മുൻപ് ചില കാര്യങ്ങൾ കൂടി നിങ്ങൾ അറിഞ്ഞിരിക്കണം.
Photo Courtesy: Aleksandr Zykov
01. ഗൈഡിന്റെ സഹായം
ത്രിയുണ്ടിലേക്ക് ആദ്യമായിട്ട് ട്രെക്ക് ചെയ്യുന്നവർ ഒരു ഗൈഡിനെ കൂടെ കൂട്ടുന്നത് നല്ലതാണ്. ഗൈഡില്ലെങ്കിൽ ത്രിയുണ്ട് ട്രെക്കിൽ മുൻപരിചയം ഉള്ള ഒരാളെ നിർബന്ധമായും കൂട്ടിയിരിക്കണം.
Photo Courtesy: Aleksandr Zykov
02. ഗല്ലു ദേവി ക്ഷേത്രം
ഗല്ലു ദേവി ക്ഷേത്ര പരിസരത്ത് ഒന്ന് രണ്ട് ഗസ്റ്റ് ഹൗസുകൾ ഉണ്ട്. ട്രെക്കിംഗിന് മുൻപ് ഒരു ദിവസം വിശ്രമിക്കണമെങ്കിൽ ഇവിടെ വിശ്രമിച്ച് ട്രെക്കിംഗ് ആരംഭിക്കാം.
Photo Courtesy: InOutPeaceProject
03. ഗസ്റ്റ് ഹൗസ്
ത്രിയുണ്ട് ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഗസ്റ്റ് ഹൗസുകൾ ഉണ്ട്. ത്രിയുണ്ടിൽ നിന്ന് നേരിട്ടോ ധർമ്മശാലയിലെ വനം വകുപ്പ് ഓഫീസിൽ നിന്നോ നിങ്ങൾക്ക് ഈ ഗസ്റ്റ് ഹൗസ് ബുക്ക് ചെയ്യാം.
Photo Courtesy: Ashish Gupta