Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിലുള്ളവര്‍ കണ്ടിരിക്കേണ്ട വെള്ളച്ചാട്ടങ്ങള്‍

ബാംഗ്ലൂരിലുള്ളവര്‍ കണ്ടിരിക്കേണ്ട വെള്ളച്ചാട്ടങ്ങള്‍

By Maneesh

നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഔട്ടിംഗ് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. വീട്, ഓഫീസ്, ക്ലാസ്മുറി എന്നിങ്ങനെ ചുമരുകള്‍ക്കുള്ളില്‍ക്കിടന്ന് വീര്‍പ്പുമുട്ടുമ്പോള്‍ ഒരു ആശ്വാസമാണ് ഔട്ടിംഗ്. പലപ്പോഴും ഔട്ടിംഗിന് ഷോപ്പിംഗ് മാളുകളാണ് നമ്മള്‍ തെരഞ്ഞെടുക്കാറുള്ളത്.

എന്നാൽ ഷോപ്പിംഗ് മാളുകൾ വിട്ട് പ്രകൃതിയൊരുക്കിയ കാഴ്ചകൾ കാണാൻ നമുക്ക് ഒരു ഔട്ടിംഗ് പോയാലോ? ബാംഗ്ലൂരിൽ താമസിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ചില വെള്ളച്ചട്ടങ്ങൾ നമുക്ക് പരിചയപ്പെടാം. ഈ വെള്ളച്ചാട്ടങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത് ബാംഗ്ലൂരിൽ നിന്ന് 200 കിലോമീറ്റർ ഉള്ളിലായാണ്. അതിനാൽ തന്നെ ഒരു ദിവസത്തിനുള്ളിൽ പോയിവരാവുന്ന സ്ഥലങ്ങളാണ് ഇവയൊക്കെ.

ഇവയിൽ പലസ്ഥലങ്ങളും വർഷത്തിൽ ഏത് സമയത്തും സന്ദർശിക്കാൻ അനുയോജ്യമാണ്. ബാംഗ്ലൂരിലെ ജീവിതത്തിരക്കിനിടയിൽ ഒഴിവ് കിട്ടുമ്പോൾ പോയിക്കാണാനും റിലാക്സ് ചെയ്യാനും പറ്റുന്ന ഏതാനും വെള്ളച്ചാട്ടങ്ങൾ നമുക്ക് പരിചയപ്പെടാം.

മുത്യാല മടവു - 43 കിലോമീറ്റർ

ബാംഗ്ലൂരിൽ നിന്ന് 43 കിലോമീറ്റർ അകലെയാണ് മുത്യാല മടവു സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് ഹോസൂർ റോഡിലൂടെ സഞ്ചരിച്ച് ഇലക്ട്രോണിക് സിറ്റി കഴിഞ്ഞ് ചന്ദ്രാപുരയിൽ നിന്ന് അനേക്കൽ വഴി ഇവിടെ എത്തിച്ചേരാനാവും. സുന്ദരമായ ചെറിയ ഒരു വെള്ളച്ചാട്ടമാണ് മുത്യാല മടവു. പേൾ വാലിയെന്നും ഇത് അറിയപ്പെടുന്നു. മഴക്കാലത്താണ്, പ്രത്യേകിച്ച് ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള സമയമാണ് ഇവിടെ സന്ദർശിക്കാൻ നല്ലത്.

Photo: Arun Katiyar

പവിഴം എന്ന് അർത്ഥം വരുന്ന മുത്യാല, കുളം എന്ന് അർത്ഥം വരുന്ന മടവു എന്നി കന്നഡ വാക്കുകളിൽ നിന്നാണ് ഈ സ്ഥലത്തിന് ആ പേര് ഉണ്ടായത്.

ചുഞ്ചി വെള്ളച്ചാട്ടം - 83 കിലോമീറ്റർ

ബാംഗ്ലൂരിൽ നിന്ന് 83 കിലോമീറ്റർ അകലെ കനകപ്പുര കഴിഞ്ഞ് ഹരോശിവാനഹള്ളിക്ക് സമീപത്തായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കനകപുരയിൽ നിന്ന് ഹാലഹള്ളി വഴി ഇവിടെ എത്തിച്ചേരാം. ബാംഗ്ലൂരിലെ പ്രശസ്തമായ വീക്കൻഡ് ഡെസ്റ്റിനേഷനായ ഈ വെള്ളച്ചാട്ടം അർകാവതി നദിയിലാണ്.

Photo: Chesano

കനകാപുരയിൽ നിന്ന് ഇവിടേയ്ക്ക് ബസ് സൗകര്യം കുറവായതിനാൽ ടാക്സിയോ മറ്റോ ആശ്രയിക്കേണ്ടിവരും കനകപുരയിൽ നിന്ന് ചുഞ്ചി വെള്ളച്ചാട്ടം കാണാനുള്ള യാത്ര സുന്ദരമായ അനുഭവമായിരിക്കും. കൂടുതൽ വായിക്കാം

മേക്കേ ദാട്ടൂ - 93 കിലോമീറ്റർ

ബാംഗ്ലൂരിൽ നിന്ന് കനകപുര വഴി 93 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. കാവേരി നദിയുടെ കൈവഴിയായി ഒഴുകുന്ന ചാലാണ് ഇത്. മേക്കേ ദാട്ടൂ എന്ന കന്നട വാക്കിന്റെ അർത്ഥം ആടിന്റെ ചാട്ടം എന്നാണ്. ആടുകൾക്ക് സുഗമമായി ഒരു കരയിൽ നിന്ന് അടുത്ത കരയിലേക്ക് ചാടാവുന്നതിലാണ് ഈ പേരു വന്നത്.

Photo: Karthik Prabhu

കാവേരി ഇടുങ്ങിയ പാറക്കൂട്ടങ്ങൾക്ക് ഇടയിലൂടെ ഒഴുകുമ്പോൾ വെള്ളം കൂടുതൽ ശക്തമായാണ് ഒഴുകുക. ഇതാണ് ഇതിന് ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി ഉണ്ടാക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയമാണ് സന്ദർശനത്തിന് അനുകൂലം.

ശിവാനസമുദ്രം - 110 കിലോമീറ്റർ

ബാംഗ്ലൂരിൽ നിന്ന് 110 കിലോമീറ്റർ അകലെയാണ് ശിവാന സമുദ്രം സ്ഥിതി ചെയ്യുന്നത്. മൈസൂരിൽ നിന്ന് 83 കിലോമീറ്ററും ഹാസനിൽ നിന്ന് 83 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ശിവാനസമുദ്രത്തിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒന്നാണ് ശിവനസമുദ്രം വെള്ളച്ചാട്ടം. കാവേരിനദിയുടെ ഗഗന ചുക്കി, ഭരചുക്കി എന്നീ രണ്ടു കൈവഴികള്‍ ഇരുനൂറടി താഴേക്കു പതിച്ചാണ് ഈ വെള്ളച്ചാട്ടമുണ്ടാകുന്നത്. ഏഷ്യയിലെ ആദ്യത്തെ ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്‍ ഇവിടെയാണ് നിലകൊള്ളുന്നത്. കൂടുതൽ വായിക്കാം


Photo: Anaamik

ഹൊഗനക്കൽ - 180 കിലോമീറ്റർ

തമിഴ് നാട്ടിലെ ധർമ്മപുരി ജില്ലയിൽ, കാവേരി നദിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് 130കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.

ബാംഗ്ലൂരിലുള്ളവര്‍ കണ്ടിരിക്കേണ്ട വെള്ളച്ചാട്ടങ്ങള്‍

Photo: Xtraordinarykid

ഇന്ത്യയിലെ നയാഗ്ര എന്നാണ് ഹൊഗെനക്കല്‍ അറിയപ്പെടുന്നത്. ഔഷധഗുണമുള്ള ജലവും, ബോട്ട് യാത്രയും ഏറെ പ്രസിദ്ധമാണ്. ഇവിടെ കാണുന്ന കാര്‍ബണ്‍ അടങ്ങിയ പാറകള്‍ സൗത്ത് ഏഷ്യയിലെ എന്നല്ല ലോകത്തെ തന്നെ ഏറ്റവും പഴക്കം ചെന്നവയാണ്. വേനല്‍ക്കാലത്ത് വെള്ളച്ചാട്ടത്തിന് ശക്തി കുറയും. കൂടുതൽ വായിക്കാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+