Search
  • Follow NativePlanet
Share
» »30 അല്ല ഇനി 60 ദിവസം; പുതിയ മാറ്റവുമായി യുഎഇ, സന്ദർശകർക്ക് ആശ്വാസം

30 അല്ല ഇനി 60 ദിവസം; പുതിയ മാറ്റവുമായി യുഎഇ, സന്ദർശകർക്ക് ആശ്വാസം

യുഎഇയില്‍ വീണ്ടും അറുപത് ദിവസത്തേക്കുള്ള വിസിറ്റ് വിസകള്‍ അനുവദിച്ചിരിക്കുകയാണ്

യുഎഇലേക്ക് യാത്ര പ്ലാൻ ചെയ്തിരിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് യുഎഇയില്‍ വീണ്ടും അറുപത് ദിവസത്തേക്കുള്ള വിസിറ്റ് വിസകള്‍ അനുവദിച്ചിരിക്കുകയാണ് ഒക്ടോബർ 3 ന് അഡ്വാൻസ്ഡ് വിസ സിസ്റ്റം എന്നറിയപ്പെടുന്ന സംവിധാനത്തിന്റെ ഭാഗമായാണ് 60 ദിവസത്തെ സന്ദർശക വിസകൾ അനുവദിച്ചു തുടങ്ങിയത്. ട്രാവൽ ഏജന്‍സികൾ പറഞ്ഞതനുസരിച്ച് ഇതിനോടകം തന്നെ നിരവധി ആളുകൾ ഈ വിസയുടെ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

തുക

തുക

500 ദിർഹത്തിനടുത്തുള്ള തുകയാണ് 60 ദിവസത്തെ സന്ദര്‍ശക വിസയ്ക്കായി ട്രാവൽ ഏജൻസികൾ യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. 30 ദിവസത്തെ ടൂറിസ്റ്റ് വിസയുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികളുടെ വിസയുടെ ചിലവിൽ ചില വ്യത്യാസങ്ങളുണ്ട്. ഇതു സംബന്ധിച്ച കൂടുതല് വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.

അഡ്വാൻസ്ഡ് വിസ സംവിധാനം

അഡ്വാൻസ്ഡ് വിസ സംവിധാനം

താമസ, പ്രവേശന പെർമിറ്റുകളിൽ യുഎഇയുടെ ഏറ്റവും വിപുലമായ മാറ്റങ്ങളിലൊന്നാണ് അഡ്വാൻസ്ഡ് വിസ സംവിധാനം നടപ്പിലാക്കിയത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആൻഡ് സിറ്റിസണ്‍ഷിപ്പും കസ്റ്റംസ് ആൻഡ് പോര്‍ട്ട് അതോറിറ്റിയും ചേർന്നാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഏപ്രിലിൽ യുഎഇ കാബിനറ്റ് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, എല്ലാ പ്രവേശന വിസകൾക്കും ഇഷ്യു ചെയ്ത തീയതി മുതൽ അറുപത് ദിവസത്തെ സാധുതയുണ്ട്.
പുതിയ നിയമങ്ങൾ വിനോദസഞ്ചാരികൾക്കും യുഎഇയിൽ ജോലി ചെയ്യാനോ താമസിക്കാനോ ആഗ്രഹിക്കുന്നവർക്കും വലിയ ആശ്വസമാകും.

 യുഎഇയുടെ വിസിറ്റ് വിസ

യുഎഇയുടെ വിസിറ്റ് വിസ

യുഎഇയുടെ പുതിയ വിസ നിയമം അനുസരിച്ച് സന്ദർശകരെ 60 ദിവസത്തേക്ക് യുഎഇയിൽ താമസിക്കാൻ ടൂറിസ്റ്റ് വിസ അനുവദിക്കും. നേരത്തെ ഇത് 30 ദിവസമായിരുന്നു.

മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ

അഞ്ച് വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ പല തവണയായി ഇവിടം സന്ദര്‍ശിക്കേണ്ട വരുന്നവർക്ക് ഏറെ പ്രയോജനപ്രദമാണ്. അഞ്ച് വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയിൽ തുടർച്ചയായി 90 ദിവസം വരെ യുഎഇയിൽ താമസിക്കാൻ സന്ദർശകരെ അനുവദിക്കും. പുതിയ തൊഴിൽ പര്യവേക്ഷണ വിസ, സ്പോൺസറോ ഹോസ്റ്റോ ഇല്ലാതെ യുഎഇയിൽ തൊഴിലവസരങ്ങൾ തേടാൻ പ്രൊഫഷണലുകളെ അനുവദിക്കും. 60, 90, 120 ദിവസങ്ങൾക്കുള്ള മൂന്ന് കാലയളവിലേക്കാണ് വിസ ഇഷ്യൂ ചെയ്യുക, അതായത് തൊഴിലന്വേഷകർക്ക് യുഎഇയുടെ തൊഴിൽ വിപണി പര്യവേക്ഷണം ചെയ്യാൻ നാല് മാസം വരെ സമയമുണ്ട്.

യുഎഇ ഗ്രീൻ വിസ

യുഎഇ ഗ്രീൻ വിസ

യുഎഇയിൽ ഒരു സ്പോൺസറോ തൊഴിലുടമയോ ആവശ്യമില്ലാതെ തന്നെ ഫ്രീലാൻസർമാർക്കും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും 5 വർഷത്തെ റെസിഡൻസി വാഗ്ദാനം ചെയ്യുന്നു. ഫ്രീലാൻസർമാർ, വിദഗ്ധ തൊഴിലാളികൾ, നിക്ഷേപകർ എന്നിവർക്ക് ഈ വിസയ്ക്ക് അർഹതയുണ്ട്. ഇതിന്‍റെ തൊഴിൽ പെർമിറ്റ്, വിദ്യാഭ്യാസ നിലവാരം, വാർഷിക വരുമാനം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ മാനദണ്ഡം ഉണ്ട്. ജീവിതപങ്കാളി, കുട്ടികൾ, ഫസ്റ്റ്-ഡിഗ്രി ബന്ധു എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങളെ അവരുടെ താമസ കാലയളവിലേക്ക് സ്പോൺസർ ചെയ്യാനുള്ള കഴിവ് പോലുള്ള കൂടുതൽ ആനുകൂല്യങ്ങളും ഗ്രീൻ വിസ ഉടമകൾക്ക് നൽകുന്നു.

യുഎഇ ഗോൾഡൻ വിസ

യുഎഇ ഗോൾഡൻ വിസ

യുഎഇയുടെ ഏറ്റവും മികച്ച വിസ സൗകര്യങ്ങളിൽ ഒന്നാണ് ഗോൾഡൻ വിസ.
ഇത് 10 വർഷം വരെ വിദേശപ്രതിഭകളെ യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനോ പഠിക്കാനോ അനുവദിക്കുന്ന ദീർഘകാല താമസ വിസയാണ് ഗോൾഡൻ വിസയ്ക്ക് കീഴിൽ 10 വർഷത്തെ റെസിഡൻസിയും വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകർ, സംരംഭകർ, അസാധാരണ കഴിവുകളുള്ള വ്യക്തികൾ എന്നിവർക്ക് ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ട്. ഗോൾഡൻ വിസയുള്ള തൊഴിലാളികൾക്ക് അവരുടെ ബിസിനസിന്റെ 100 ശതമാനം ഉടമസ്ഥതയുടെ ആനുകൂല്യം ലഭിക്കും.

വിവരങ്ങൾക്ക് കടപ്പാട്- ലൈവ് മിന്‍റ്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: visa travel ideas world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+