Search
  • Follow NativePlanet
Share
» »രു‌‌ചിച്ച് നോക്കിയിട്ടുണ്ടോ? കര്‍ണാടകയിലെ ഈ മധുരപലഹാരങ്ങള്‍

രു‌‌ചിച്ച് നോക്കിയിട്ടുണ്ടോ? കര്‍ണാടകയിലെ ഈ മധുരപലഹാരങ്ങള്‍

By Maneesh

ഇന്ത്യയില്‍ എ‌വിടെ ചെന്നാലും കിട്ടും ലഡു, ജിലേബി തുടങ്ങിയ മധുരപലഹാരങ്ങള്‍. അതോടൊപ്പം തന്നെ പ്രശസ്തമാണ് മൈസൂര്‍ ‌പാക്ക്. കന്നഡക്കാരുടെ മധുരപലഹാരമായ മൈസൂര്‍ പാക്കും എല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ മൈസൂര്‍ പാക് മാത്രമല്ല കര്‍ണാടകയിലെ മധുരപലഹാരങ്ങള്‍.

കര്‍ണാടകയിലെ വിവി‌ധ ‌സ്ഥലങ്ങളില്‍ വിവിധ ‌‌പലഹാരങ്ങളാണ് ലഭിക്കുക. കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ പ്രശസ്തമായ 7 മധുരപലഹാരങ്ങള്‍ പരിചയപ്പെടാം

01. ചിറൊട്ടി - മംഗ‌ലാപുരം

01. ചിറൊട്ടി - മംഗ‌ലാപുരം

കര്‍ണാടകയിലെ, പ്രത്യേകിച്ച് മംഗലാപുരം ഭാഗങ്ങളിലെ ആഘോഷ സമയങ്ങളില്‍ വിതരണം ചെയ്യാറുള്ള വിശിഷ്ടമായ ഒരു മധുര പലഹാരമാണ് ചിറൊട്ടി. ഈ വിഭവത്തിന്റെ നിര്‍മ്മാണത്തില്‍ കൊങ്കണ്‍ ശൈലിയുടെ സ്വാധീനം ‌പ്രകടമാണ്. കന്ന‌ഡക്കാരുടെ വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കണം ഇതൊന്ന് രുചിക്കാന്‍. കാരണം അപൂര്‍വമായി മാത്രമെ സ്വീറ്റ് കടകളില്‍ ഇത് ലഭിക്കുകയുള്ളു.

02. ഹല്‍ബാ‌യ് - മൈസൂര്‍, ബാംഗ്ലൂര്‍

02. ഹല്‍ബാ‌യ് - മൈസൂര്‍, ബാംഗ്ലൂര്‍

ബാംഗ്ലൂര്‍, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സുലഭമായി ലഭിക്കുന്ന ഒരു പലഹാരമാണ് ഹബായ്. അരി, ശ‌ര്‍ക്കര, തേ‌ങ്ങ എന്നിവ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്.

03. ഹയഗ്രീവ - ഉഡുപ്പി

03. ഹയഗ്രീവ - ഉഡുപ്പി

തേ‌ങ്ങയും കടലയും ശര്‍ക്കരയും ചേര്‍ത്ത് ഗംഭീരമായ ഒരു പലഹാരം ഉണ്ടാക്കാന്‍ കഴിയുമെന്ന് അറിയുമോ. അങ്ങനെ ഒരു പലഹാരമാണ് ഹയഗ്രീവ. ഉഡുപ്പിയിലെ വീടുകളില്‍ ഉണ്ടാക്കുന്ന വിഭവമാണ് ഇത്. അതിനാല്‍ കടകളില്‍ കിട്ടാന്‍ വിഷമമാണ്.

04. കരദഡൂ - ഗോകാക്

04. കരദഡൂ - ഗോകാക്

പശപശപ്പുള്ള, ചവ‌ച്ച് തിന്നാന്‍ കഴിയുമ്മ ഒരു പലഹാരമാണ് കരദഡു. ബെലഗാവിയിലെ ഗോകക്കിലാണ് ഈ പലഹാരം പ്രശസ്തം. കരഡു എന്ന വാക്കിന്റെ അര്‍ത്ഥം വറുത്തെടുത്ത എന്നാണ് അണ്ടു എന്നാല്‍ പശപശപ്പു‌‌ള്ളത് എന്നാണ് അ‌ര്‍ത്ഥം.

Photo Courtesy: Manuhubli

05. കുംത - ബെലഗാവി

05. കുംത - ബെലഗാവി

ധാര്‍വാഡ് പേഡയുടെ ഇരട്ട സഹോദരി എന്നാണ് കുംത അറിയപ്പെടുന്നത്. വഴുവഴുത്ത രൂപത്തി‌ലാണ് ഈ പലഹാരം. ബെലഗാവിയിലെ പ്രശസ്തമായ ഈ മധുര ‌പലഹാരം ബാംഗ്ലൂര്‍ നഗരത്തില്‍ ലഭ്യമാണ്.

06. ധാര്‍വാഡ് പേഡ - ധാര്‍വാഡ്

06. ധാര്‍വാഡ് പേഡ - ധാര്‍വാഡ്

175 വര്‍ഷത്തെ ച‌രിത്രമുണ്ട് ധാര്‍വാഡ് പേഡയ്ക്ക്. വര്‍‌ഷങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍‌പ്രദേശില്‍ നിന്ന് ധാര്‍വാഡിലേക്ക് കുടിയേറി പാര്‍ത്ത ഠാക്കുര്‍ കുടുംബക്കാരാ‌ണ് ധാര്‍‌വാഡ് പേഡ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്.

Photo Courtesy: Pamri

മൈസൂര്‍ പാ‌ക്ക്

മൈസൂര്‍ പാ‌ക്ക്

പേരു സൂചി‌പ്പിക്കുന്നത് പോലെ തന്നെ പക്കാ മൈസൂരു കാരനാണ് മൈസൂര്‍ പാ‌ക്ക്. കര്‍ണാടകയില്‍ എന്നാല്‍ സൗ‌ത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട മധുര പലഹാരമാണ് ഇത്.

Photo Courtesy: Charles Haynes

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: karnataka food bangalore mysore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+