Search
  • Follow NativePlanet
Share
» »സഞ്ചാരികളുടെ തിരക്കില്ലാത്ത ഇടുക്കിയിലെ 7 സ്ഥലങ്ങൾ

സഞ്ചാരികളുടെ തിരക്കില്ലാത്ത ഇടുക്കിയിലെ 7 സ്ഥലങ്ങൾ

കേരളത്തിലെ തന്നെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ഇടുക്കിയിൽ സഞ്ചാരികളുടെ തിരക്ക് അധികം അനുഭവപ്പെടാത്ത ഏഴ് സ്ഥല‌ങ്ങൾ പരിചയപ്പെടാം.

By Maneesh

ദൈവം പ്രകൃതി ഭംഗിയാൽ അനുഗ്രഹിച്ച ജില്ലയാണ് ഇടുക്കി. ഇടുക്കിയുടെ ഏത് ഭാഗത്തേക്ക് പോയാലും സഞ്ചാരികൾക്ക് മാനസിക സംതൃപ്തി നൽകു‌ന്ന സ്ഥലങ്ങളിൽ എത്തിച്ചേരാം. അതുകൊണ്ട് തന്നെ ഇടുക്കിയിൽ എവിടെ തിരഞ്ഞാലും സഞ്ചാ‌‌‌‌രികളുടെ തിരക്ക് കാണാം.

കേരളത്തിലെ തന്നെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ഇടുക്കിയിൽ സഞ്ചാരികളുടെ തിരക്ക് അധികം അനുഭവപ്പെടാത്ത ഏഴ് സ്ഥല‌ങ്ങൾ പരിചയപ്പെടാം.

ഇടുക്കിയിലെ 25 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

01. കാൽ‌വരി മൗണ്ട്

01. കാൽ‌വരി മൗണ്ട്

കാൽവരി മൗണ്ടിലേക്ക് കയറി ചെന്നാൽ ഇടുക്കിയിലെ സുന്ദരമായ കാഴ്ചകൾ കാണാം. ചെങ്കുത്തായ കുന്ന് കയറി വേണം ഇവിടെ എത്തിച്ചേരാൻ. ഈ കുന്നി‌ൽ നിന്ന് നോക്കിയാൽ ഒരു വശ‌ത്ത് കാമാക്ഷി, മരിയ‌പുരം എന്നീ ഗ്രാമങ്ങളുടെ സുന്ദരമായ കാഴ്ചകളും മറുവശത്ത് ഇടുക്കി മുതൽ അയ്യപ്പൻ കോവിൽ വരെ പരന്ന് കിടക്കുന്ന റിസർവയറിന്റെ കുളിർമയുള്ള കാഴ്ചകളും കാണാം.
PC : Ashwin Kumar

02. മീനുളിയൻ ‌പാറ

02. മീനുളിയൻ ‌പാറ

മൂന്നാറിന് വളരെ അടുത്തുള്ള പ്രശസ്തമായൊരു സ്ഥലമാണിത്. ട്രക്കിങ് പ്രിയര്‍ക്ക് പറ്റിയസ്ഥലമാണിത്. നിത്യഹരിത വനവും, കൂറ്റന്‍ പാറയുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചകള്‍. ഏതാണ്ട് 500 ഏക്കറില്‍ പരന്നുകിടക്കുന്നതാണ് ഈ അസാധാരണമായ പാറ. ഇതിന് മുകളില്‍ നിന്നാല്‍ ലോവര്‍ പെരിയാറിന്റെയും ഭൂതത്താന്‍കെട്ടിന്റെയും കാഴ്ചകള്‍ കാണാം. വിശദമായി വായിക്കാം

PC : Official Website for Idukki Tourism
03. കുട്ടിക്കാനം

03. കുട്ടിക്കാനം

പീരുമേട്ടിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് കുട്ടിക്കാനം. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഇഷ്ടവേനല്‍ക്കാല വിനോദകേന്ദ്രമായിരുന്നു ഇത്. ഇവിടുത്തെ മനോഹരമായ കാലാവസ്ഥയും പ്രകൃതിയും ചേര്‍ന്ന് ഇപ്പോള്‍ ഇതിനെ കേരളത്തിലെ പ്രധാനപ്പെട്ട ഹണിമൂണ്‍ ലൊക്കേഷനുകളില്‍ ഒന്നാക്കി മാറ്റിയിട്ടുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Vi1618
04. പരുന്തുംപാറ

04. പരുന്തുംപാറ

പീരുമേട്ടിൽനിന്നും ഏകദേശം 8 കിലോമീറ്റർ അകലെയായി പീരുമേടിനും തേക്കടിക്കും ഇടയിലായാണ് പരുന്തും പാറ എന്ന സുന്ദരമായ സ്ഥലം സ്ഥിതി ചെയ്യുന്നത്.

PC : Manu Mathew Keerampanal

05. ത്രിശങ്കു ഹിൽസ്

05. ത്രിശങ്കു ഹിൽസ്

പീരുമേട്ടില്‍ നിന്നും 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ത്രിശങ്കു കുന്നിലെത്താം. ഈ ഭാഗത്തുനിന്നുമുള്ള ചുറ്റുപാടിന്റെ കാഴ്ച മനോഹരമാണ്. നഗരത്തിലെ തിരക്കുകളില്‍ നിന്നുമാറി പിക്‌നിക്കിനും മറ്റും പറ്റിയ സ്ഥലമാണിത്. സുഖശീതളിമയുള്ള കാറ്റും, ചുറ്റുപാടുമുള്ള കുന്നുകളുമെല്ലാം ചേര്‍ന്ന് ഈ സ്ഥലത്തെ മനോഹരമാക്കുന്നു. വിശദമായി വായിക്കാം

PC: Official Website for Kerala Tourism

06. രാജമല

06. രാജമല

മൂന്നാറില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് രാജമല. നീലഗിരി വരയാടുകളുടെ വാസസ്ഥലമാണിത്. ലോകത്തെ ആകെയുള്ള വരയാടുകളില്‍ പകുതിയോളവും ഉള്ളത് ഇരവികുളം-രാജമല ഭാഗത്താണെന്നാണ് കണക്ക്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകള്‍തന്നെയാണ് രാജമലയിലെ ഏറ്റവും പ്രധാന ആകര്‍ഷണം. ഇവയെകാണാനായി പ്രതിദിനം അനേകം സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. വിശദമായി വായിക്കാം

PC: Jiths
07. പാൽക്കുളമേട്

07. പാൽക്കുളമേട്

സമുദ്രനിരപ്പില്‍ നിന്ന് 3125 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ഗിരിശൃംഗമാണ് പാല്‍കുളമേട്. ഇടുക്കിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. അതിപുരാതന കുന്നുകളും പച്ചപുതച്ച താഴ്വരകളും ഈ മേടിനെ സന്ദര്‍ശകരുടെ പ്രിയഭൂമിയാക്കുന്നു. വിശദമായി വായിക്കാം

PC: Official Website for Idukki Tourism

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: idukki ഇടുക്കി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+