Search
  • Follow NativePlanet
Share
» »ഇടുക്കിയിലെ 25 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ഇടുക്കിയിലെ 25 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

By Maneesh

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയേതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇടുക്കി എന്നായിരിക്കും ഉത്തരം. അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി. വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനമുള്ള ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെട്ടും ഇടുക്കിയിലെ കൗതുകങ്ങളില്‍ ചിലതുമാത്രമാണ്.

ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കും സാഹസികപ്രിയര്‍ക്കും ഉല്ലാസയാത്രയ്ക്ക് വരുന്നവര്‍ക്കുമൊക്കെ ഇടുക്കി ഒരു പോലെ പ്രിയപ്പെട്ട സ്ഥലമാണ്. മൂന്നാര്‍ ആണ് ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. മൂന്നാര്‍ കൂടാതെ വാഗമണ്‍, പീരുമേട്, രാമക്കല്‍മേട് തുടങ്ങിയ സ്ഥലങ്ങളും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്. ഇതുകൂടാതെ മറ്റു പല സ്ഥലങ്ങളും ഇടുക്കിയിലുണ്ട് ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

ഇടുക്കിയേക്കുറിച്ച് വായിക്കാം

01. രാമക്കൽമേട്

01. രാമക്കൽമേട്

ഇടുക്കിയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ടൂറിസ്റ്റ്‌കേന്ദ്രമാണ് രാമക്കല്‍മേട്.ചരിത്രപ്രാധാന്യ മുള്ള ഒരു കുന്നിന്‍പ്രദേശമാണിത്. ഇവിടെയുള്ള കുറവന്റേയും കുറത്തിയുടേയും പ്രതിമകള്‍ സംഘകാലത്തിന്റെ ചരിത്രാവശിഷ്ടങ്ങളാണ്. ശ്രീരാമന്‍ തന്റെ പത്‌നിയായ സീതാദേവിയെ തിരഞ്ഞ് ഈ കുന്നിലെത്തിയെന്ന് വിശ്വസിക്കപ്പെടുന്നു. കൂടുതൽ വായിക്കാം

Photo Courtesy: Balachand

02. കുറിഞ്ഞിമല സാങ്ച്വറി

02. കുറിഞ്ഞിമല സാങ്ച്വറി

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ വട്ടവട, കോട്ടകമ്പൂര്‍ ഗ്രാമങ്ങളിലായി കുറിഞ്ഞിമല സാങ്ച്വറി വ്യാപിച്ച് കിടക്കുന്നു. അപൂര്‍വ്വയിനം സസ്യവന്യജാലങ്ങളുടെ അനവധി ശേഖരം ഇവിടെയുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പുഷ്പിക്കുന്ന നീലക്കുറിഞ്ഞിയാണ് അവയില്‍ ഏറെ പ്രമുഖമായ ഇനം.വംശമറ്റ്‌കൊണ്ടിരിക്കുന്ന ഈ മനോഹര പുഷ്പത്തിന് 32 ചതുരശ്ര കിലോമീറ്റര്‍ വലുപ്പത്തില്‍ വിശാലമായ ഒരു തോപ്പ് തന്നെ ഇവിടെയുണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: matthieu-aubry

03. ചെറുതോണി

03. ചെറുതോണി

ഇടുക്കിയില്‍ സ്ഥിതിചെയ്യുന്ന ചെറുതോണി ഡാം കേരളത്തിലെ പ്രസിദ്ധമായ ഡാമുകളിലൊ ന്നാണ്. പെരിയാര്‍ നദിയുടെ പ്രധാന പോഷകനദിയായ ചെറുതോണി പുഴയ്ക്ക് കുറുകെയാണ് ഈ ഡാം പണിതിരിക്കുന്നത്. സമീപപ്രദേശങ്ങളായ കരിമ്പന്‍, മഞ്ഞപ്പാറ വാഴത്തോപ്പ്, തടിയമ്പാട്, മണിയറന്‍കുടി എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഈ ഡാമില്‍ നിന്നാണ്. കൂടുതൽ വായിക്കാം

Photo Courtesy: Rojypala at ml.wikipedia
04. കുളമാവ്

04. കുളമാവ്

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3000 അടി ഉയരത്തില്‍ നിലകൊള്ളുന്ന കുളമാവ്, ഇടുക്കിയിലെ പ്രസിദ്ധമായ കുന്നിന്‍പ്രദേശമാണ്. ട്രെക്കിംങിനും അനുയോജ്യമാണീ സ്ഥലം. പാറക്കുന്നു കള്‍ക്കിടയില്‍ കിടക്കുന്ന ഈ ജലാശയത്തിന്റെ വിസ്തൃതി 33 ചതുരശ്ര കിലോമീറ്ററാണ്. ഇടുക്കി ജലാശയ പദ്ധതിയുമായ് ബന്ധപ്പെട്ട മൂന്ന് പ്രമുഖ ഡാമുകളിലൊന്നാണിത്. കൂടുതൽ വായിക്കാം

Photo Courtesy: Reji Jacob
05. നെടുങ്കണ്ടം ഹിൽസ്

05. നെടുങ്കണ്ടം ഹിൽസ്

ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലാണ് നെടുങ്കണ്ടം ഹില്‍ സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 3200 അടി ഉയരത്തില്‍ നിലകൊള്ളുന്ന ഈ ചെറുപട്ടണം മൂന്നാറിനും തട്ടേക്കാട് സാങ്ച്വറിക്ക് 3 കിലോമീറ്റര്‍ അകലെയുമായി സ്ഥിതിചെയ്യുന്നു. സുഗന്ധവിളകളായ കാപ്പിക്കുരുവിന്റേയും ഏലയ്ക്കയുടേയും കുരുമുളകിന്റേയും നാടാണിത്. കൂടുതൽ വായിക്കാം

Photo Courtesy: Edukeralam, Navaneeth Krishnan S
06. പാൽക്കുളമേട്

06. പാൽക്കുളമേട്

സമുദ്രനിരപ്പില്‍ നിന്ന് 3125 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ഗിരിശൃംഗമാണ് പാല്‍കുളമേട്. ഇടുക്കിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. അതിപുരാതന കുന്നുകളും പച്ചപുതച്ച താഴ്വരകളും ഈ മേടിനെ സന്ദര്‍ശകരുടെ പ്രിയഭൂമിയാക്കുന്നു. കൂടുതൽ വായിക്കാം

Photo Courtesy: Dhruvaraj S

07. മൂന്നാർ

07. മൂന്നാർ

കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് മൂന്നാര്‍. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിനെ ആദ്യഅനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും. പശ്ചിമഘട്ടമലനിരകളിലാണ് മൂന്നാറിന്റെ സ്ഥാനം. മധുരപ്പുഴ, നല്ലത്തന്നി, കണ്ടലി എന്നിങ്ങനെ മൂന്ന് പുഴകളുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് മൂന്നാര്‍ എന്നപേരുവീണത്. കൂടുതൽ വായിക്കാം
Photo Courtesy: Kerala Tourism

08. ആട്ടുകൽ

08. ആട്ടുകൽ

വെള്ളച്ചാട്ടം തന്നെയാണ് ആട്ടുകലിലെയും പ്രധാന ആകര്‍ഷണം. മൂന്നാറില്‍ നിന്നും 9 കിലോമീറ്റര്‍ മാറിയാണ് ഈ സ്ഥലം. മൂന്നാറിനും പള്ളിവാസലിനും ഇടയിലാണ് ഈ വെള്ളച്ചാട്ടം. പള്ളിവാസലിലേയ്ക്കുള്ള ട്രിപ്പില്‍ത്തന്നെ ആട്ടുകല്‍ വെള്ളച്ചാട്ടവും കാണാവുന്നതാണ്. കൂടുതൽ വായിക്കാം

Photo Courtesy: Vinayaraj

09. പള്ളിവാസൽ

09. പള്ളിവാസൽ

മൂന്നാര്‍ നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ മാറി ദേവികുളത്താണ് പള്ളിവാസല്‍ വെള്ളച്ചാട്ടമുള്ളത്, വെള്ളച്ചാട്ടം വലിപ്പം കൊണ്ട് ചെറുതാണെങ്കിലും ഇതിന്റെ കാഴ്ച മനോഹരമാണ്. ദേവികുളത്തെ മറ്റൊരു ആകര്‍ഷണമാണ് സീത ദേവി തടാകത്തിന് അടുത്തായിട്ടാണ് ഈ വെള്ളച്ചാട്ടം. കൂടുതൽ വായിക്കാം

10. ഇരവികുളം

10. ഇരവികുളം

പശ്ചിമഘട്ട മലനിരകളില്‍ 97 ചതുരശ്രകിലോമീറ്ററിലേറെ സ്ഥലത്ത് പരന്നുകിടക്കുന്നതാണ് ഈ ഉദ്യാനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള സ്ഥലങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. വനം,വന്യജീവി വകുപ്പിന്റെ കീഴിലാണ് ഈ സ്ഥലം. വരയാടുകളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ജീവിവര്‍ഗ്ഗം. കൂടുതൽ വായിക്കാം

Photo Courtesy: Arun Suresh

11. പോത്തൻമേട്

11. പോത്തൻമേട്

മൂന്നാറിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണിത്. മനോഹരമായ ഒരു കൊച്ചുഗ്രാമമാണിത്. മൂന്നാര്‍ ടൗണില്‍ നിന്നും 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഇവിടെയുള്ള ഒരു വ്യൂപോയിന്റില്‍ നിന്നും മൂന്നാറിന്റെ വിദൂരഭംഗി ആസ്വദിയ്ക്കാം. കൂടുതൽ വായിക്കാം

12. ആനയിറങ്ങല്‍

12. ആനയിറങ്ങല്‍

മൂന്നാറില്‍ നിന്നും 22 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ഈ സ്ഥലത്തെത്താന്‍. തേയിലത്തോട്ടങ്ങളും, അണക്കെട്ടും, തടാകവുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. ആനയിറങ്ങള്‍ തടാകവും അണക്കെട്ടും കാണാന്‍ ഏറെ സഞ്ചാരികള്‍ എത്തുന്നുണ്ട്. തടാകത്തില്‍ വെള്ളംകുടിയ്ക്കാനെത്തുന്ന കാട്ടാനക്കൂട്ടങ്ങളെയും ഇടക്കിടെ കാണാം. മൈലുകളോളും നീളുന്ന കാടുകളും, തേയിലത്തോട്ടങ്ങളും ഇവിടെകാണാം. ടാറ്റ ടീ പ്ലാന്റേഷനാണ് മറ്റൊരു ആകര്‍ഷണം. കൂടുതൽ വായിക്കാം

Photo Courtesy: Dhruvaraj S
13. രാജമല

13. രാജമല

മൂന്നാറില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് രാജമല. നീലഗിരി വരയാടുകളുടെ വാസസ്ഥലമാണിത്. ലോകത്തെ ആകെയുള്ള വരയാടുകളില്‍ പകുതിയോളവും ഉള്ളത് ഇരവികുളം-രാജമല ഭാഗത്താണെന്നാണ് കണക്ക്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകള്‍തന്നെയാണ് രാജമലയിലെ ഏറ്റവും പ്രധാന ആകര്‍ഷണം. ഇവയെകാണാനായി പ്രതിദിനം അനേകം സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Liji Jinaraj

14. എക്കോപോയന്റ്

14. എക്കോപോയന്റ്

മൂന്നാറില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് എക്കോ പോയിന്റ്. യുവസഞ്ചാരകള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ കേന്ദ്രം. മനോഹരമായ തടാകതീരത്താണ് മൂന്നാറിലെ എക്കോ പോയിന്റ്. നമ്മളുണ്ടാക്കുന്ന ശബ്ദത്തിന്റെ പ്രതിധ്വനികള്‍ വീണ്ടുംവീണ്ടും കേള്‍ക്കുകയെന്നത് ആരും ഇഷ്ടപ്പെടുന്ന കാര്യമാണ്. ഇവിടെയെത്തുന്ന ചെറുപ്പക്കാരുടെ പ്രധാന വിനോദവും ഇതുതന്നെയാണ്. കൂടുതൽ വായിക്കാം

Photo Courtesy: Dittymathew
15. നാടുകാണി

15. നാടുകാണി

മൂന്നാര്‍ ടൗണില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ഒരു മലയുടെ മുകളിലാണ് ഈ സ്ഥലം. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തോളം അടി ഉയരത്തിലാണ് ഇതിന്റെ നില്‍പ്പ്. ചുറ്റുപാടുമുള്ള മലനിരകളുടെയും കാടുകളുടെയും മേടുകളുടെയുമെല്ലാം മനോഹരമായ കാഴ്ച ഇവിടെനിന്നാല്‍ കാണാം. പക്ഷിനിരീക്ഷണത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ ലൊക്കേഷനാണിത്. കൂടുതൽ വായിക്കാം

Photo Courtesy: Seb Powen

16. മീനുളി

16. മീനുളി

മൂന്നാറിന് വളരെ അടുത്തുള്ള പ്രശസ്തമായൊരു സ്ഥലമാണിത്. ട്രക്കിങ് പ്രിയര്‍ക്ക് പറ്റിയസ്ഥലമാണിത്. നിത്യഹരിത വനവും, കൂറ്റന്‍ പാറയുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചകള്‍. ഏതാണ്ട് 500 ഏക്കറില്‍ പരന്നുകിടക്കുന്നതാണ് ഈ അസാധാരണമായ പാറ. ഇതിന് മുകളില്‍ നിന്നാല്‍ ലോവര്‍ പെരിയാറിന്റെയും ഭൂതത്താന്‍കെട്ടിന്റെയും കാഴ്ചകള്‍ കാണാം. കൂടുതൽ വായിക്കാം

Photo Courtesy: Liji Jinaraj

17. ദേവികുളം

17. ദേവികുളം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് ദേവികുളം. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ദേവികുളം മൂന്നാറില്‍ നിന്നും അടുത്താണ്. മനോഹരമായ പ്രകൃതിയും കാലാവസ്ഥയുമാണ് ഏതൊരു ഹില്‍ സ്റ്റേഷനിലെയും പോലെ ദേവികുളത്തെയും പ്രത്യേകത. കൂടുതൽ വായിക്കാം

Photo Courtesy: Jean-Pierre Dalbéra

18. മാട്ടുപ്പെട്ടി

18. മാട്ടുപ്പെട്ടി

സമുദ്രനിരപ്പില്‍ നിന്നും 1700 അടി ഉയരത്തില്‍ കിടക്കുന്ന തടാകമാണിത്. നിബിഢ വനങ്ങലും പുല്‍മേടുകളുമെല്ലാമാണ് ഈ തടാകത്തിന് ചുറ്റുമുള്ള കാഴ്ച. വെറുതെ ഈ തടാകക്കരയില്‍ നില്‍ക്കുന്നതുതന്നെ മനസ്സിലെ കുളിര്‍പ്പിയ്ക്കും. പ്രകൃതിസൗന്ദര്യം ആസ്വദിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ വിട്ടുകളയാന്‍ പാടില്ലാത്തൊരു സ്ഥലമാണിത്. കൂടുതൽ വായിക്കാം

Photo Courtesy: Aruna at ml.wikipedia

19. തൂവാനം

19. തൂവാനം

മറയൂരില്‍ നിന്നും 10 കിലോമീറ്റര്‍ മാറി ചിന്നാര്‍ വന്യജീവിസങ്കേതത്തിനുള്ളിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. മനോഹരമായ കാഴ്ചയാണ് വെള്ളച്ചാട്ടത്തിന്റേത്. വെള്ളിപ്പാളികള്‍പോലെ ഒലിച്ചുവീഴുന്ന വെള്ളവും ചുറ്റുമുള്ള പച്ചപ്പുമെല്ലാം കണ്ണിന് ആനന്ദം പകരുന്നതാണ്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പറ്റിയസ്ഥലമാണിത്. കൂടുതൽ വായിക്കാം

Photo Courtesy: Dhruvaraj S from India
20. വാഗമൺ

20. വാഗമൺ

കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ കിടക്കുന്ന ഈ സ്ഥലം സംസ്ഥാനത്തെ ഒരു പ്രധാന ഹണിമൂണ്‍ ലൊക്കേഷനാണ്. പരന്നുകിടക്കുന്ന പച്ചപ്പുല്‍മേടുകളും നീലമയുള്ള മലനരികളും, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ചേര്‍ന്ന് വാഗമണിനെ സ്വര്‍ഗീയമാക്കുന്നു. കൂടുതൽ വായിക്കാം

Photo Courtesy: Vanischenu
21. പീരുമേട്

21. പീരുമേട്

ഇടുക്കി ജില്ലയിലെ മലയോരപട്ടണമാണ് പീരുമേട്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു ഹില്‍ സ്റ്റേഷനാണിത്. മനോഹരമായ കാലാവസ്ഥയും പ്രകൃതിയുമാണ് പീരുമേടിന്റെ പ്രത്യേകത. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സൂഫിവര്യന്‍ പീര്‍ മുഹമ്മദിന്റെ പേരുമായി ബന്ധപ്പെട്ടാണത്രേ പീരുമേടിന് ആ പേര് ലഭിച്ചത്. കോട്ടയം ജില്ലയില്‍ നിന്നും 75 കിലോമീറ്ററാണ് പീരുമേട്ടിലേയ്ക്കുള്ള ദൂരം. ഇടുക്കിയില്‍ നിന്നും തേക്കടിയിലേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം. കൂടുതൽ വായിക്കാം

Photo Courtesy: Soman
22. കുട്ടിക്കാനം

22. കുട്ടിക്കാനം

പീരുമേട്ടിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് കുട്ടിക്കാനം. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഇഷ്ടവേനല്‍ക്കാല വിനോദകേന്ദ്രമായിരുന്നു ഇത്. ഇവിടുത്തെ മനോഹരമായ കാലാവസ്ഥയും പ്രകൃതിയും ചേര്‍ന്ന് ഇപ്പോള്‍ ഇതിനെ കേരളത്തിലെ പ്രധാനപ്പെട്ട ഹണിമൂണ്‍ ലൊക്കേഷനുകളില്‍ ഒന്നാക്കി മാറ്റിയിട്ടുണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: Vi1618
23. ത്രിശങ്കു ഹിൽസ്

23. ത്രിശങ്കു ഹിൽസ്

പീരുമേട്ടില്‍ നിന്നും 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ത്രിശങ്കു കുന്നിലെത്താം. ഈ ഭാഗത്തുനിന്നുമുള്ള ചുറ്റുപാടിന്റെ കാഴ്ച മനോഹരമാണ്. നഗരത്തിലെ തിരക്കുകളില്‍ നിന്നുമാറി പിക്‌നിക്കിനും മറ്റും പറ്റിയ സ്ഥലമാണിത്. സുഖശീതളിമയുള്ള കാറ്റും, ചുറ്റുപാടുമുള്ള കുന്നുകളുമെല്ലാം ചേര്‍ന്ന് ഈ സ്ഥലത്തെ മനോഹരമാക്കുന്നു. കൂടുതൽ വായിക്കാം

Photo Courtesy: Soman

24. ഇടുക്കി ആർച്ച് ഡാം

24. ഇടുക്കി ആർച്ച് ഡാം

സ്വദേശികളും വിദേശികളുമായ ധാരാളം സന്ദര്‍ശകര്‍ ദിവസവും ഇടുക്കിയില്‍ വന്ന്‌പോകുന്നു. വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച് ഡാമാണ് ഇടുക്കി ആര്‍ച് ഡാം. ഏഷ്യയില്‍ ഒന്നാമത്തേതും. കുറവന്‍ മല, കുറത്തിമല എന്നീ രണ്ട് കുന്നുകള്‍ക്കിടയില്‍ പെരിയാര്‍ നദിക്ക് കുറുകെയായ് മനോഹരമായി രൂപകല്പന ചെയ്താണ് ഡാം പണിതിരിക്കുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Rameshng
25. ഹിൽവ്യൂ പാർക്ക്

25. ഹിൽവ്യൂ പാർക്ക്

ഇടുക്കിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് ഹില്‍ വ്യൂ പാര്‍ക്ക്. മനോഹര മായി സജ്ജീകരിച്ച ഈ ഉദ്യാനം 8 ഏക്കറുകളിലായ് പരന്ന്കിടക്കുന്നു. ഇതിന്റെ ചാരുതയ്ക്ക് മോടി കൂട്ടാന്‍ പ്രകൃതിദത്തമായ ഒരു തടാകവും ഇതിനകത്തുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ പരിസ്ഥിതിയുടെ മനോഹരമായ പുറം കാഴ്ച ഇവിടെ നിന്ന് സന്ദര്‍ശകര്‍ക്ക് കിട്ടും. കൂടുതൽ വായിക്കാം

Photo Courtesy: Adv.tksujith

Read more about: idukki ഇടുക്കി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X