Search
  • Follow NativePlanet
Share
» »രാജസ്ഥാനെ പ്രശസ്തമാക്കുന്ന 8 കാര്യങ്ങൾ

രാജസ്ഥാനെ പ്രശസ്തമാക്കുന്ന 8 കാര്യങ്ങൾ

By Maneesh

രാജസ്ഥാൻ എന്ന വാക്ക് കേൾക്കുമ്പോഴേക്കും മനസിൽ നിരനിരയായി നിരവധി കാര്യങ്ങളായിരിക്കും ഓർമ്മ വരിക. നീണ്ട മീശയും തലപ്പാവും അണിഞ്ഞ രാജസ്ഥാനികൾ മുതൽ വരി വരിയായി നീങ്ങുന്ന ഒട്ടകക്കൂട്ടങ്ങൾ വരെ രാജസ്ഥാനെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്ന കാര്യങ്ങളാണ്.

കോട്ടകളും കൊട്ടാരങ്ങളും തടാകങ്ങളും പടിക്കിണറുകളും എന്നുവേണ്ട നിരവധി അതിശയങ്ങളാണ് രാജസ്ഥാനിൽ എത്തുന്ന ഓരോ സഞ്ചാരികളുടെ മുന്നിലും അത്ഭുത കാഴ്‌ചകളായി നിലകൊള്ളുന്നത്. രജസ്ഥാനെ പ്രശസ്തമാക്കുന്ന 10 കാര്യങ്ങൾ നമുക്ക് മനസിലാക്കാം

ഗുജറാത്തിനെ പ്രശസ്തമാക്കുന്ന 15 കാര്യങ്ങള്‍

01. നിറങ്ങൾ

01. നിറങ്ങൾ

വർണ വൈവി‌ധ്യങ്ങൾക്ക് പേരുകേട്ട സംസ്ഥാനമാണ് രാജസ്ഥാൻ. രാജസ്ഥാനികളുടെ വേഷങ്ങളിലും ആഘോഷങ്ങളിലും ഈ വർണ്ണപകിട്ട് കാണാം. വർണശബളമായ സാരികൾ ഉടുത്താണ് രാജസ്ഥാനിലെ സ്ത്രീകൾ പുറ‌ത്തിറങ്ങുന്നത്.
Photo Courtesy: Tracy Hunter

02. വർണങ്ങൾ നിറഞ്ഞ മാർക്കറ്റുകൾ

02. വർണങ്ങൾ നിറഞ്ഞ മാർക്കറ്റുകൾ

രാജസ്ഥാനിലെ മാർക്കറ്റുകളിലൂടെ യാത്ര ചെയ്യുമ്പോഴും ഈ വർണ്ണ വൈവിധ്യങ്ങൾ കാണാനാകും. വിവിധ നിറങ്ങളിലുള്ള പഴങ്ങളും കളർ പൊടികളും വർണശബളമായ വസ്ത്രങ്ങളും കരകൗശല വസ്തുക്കളുമൊക്കെ കണ്ടാൽ സിനിമകളിലെ പാട്ടു സീനുകൾക്ക് സെറ്റിട്ടത് പോലെ തോന്നും. വിശദമായി വായിക്കാം

Photo Courtesy: mantra_man
03. കോട്ടകളുടെ തലയെടുപ്പ്

03. കോട്ടകളുടെ തലയെടുപ്പ്

കോട്ടകളാണ് രാജസ്ഥാനിലെ പ്ര‌ധാനപ്പെട്ട മറ്റൊരു ആകർഷണം. തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്ന നിരവധി കോട്ടകൾ രാജസ്ഥാനിൽ കാണാം. ബുന്ദി കോട്ട, ജയ്സാൽമീർ കോട്ട, മേഹ്റാ‌ൻഗഡ് കോട്ട, ഇന്ത്യയുടെ വൻമതിൽ എന്ന് അറിയപ്പെടുന്ന കുംഭാൽഗഡ് എന്നിവയൊക്കെ സഞ്ചാ‌രികൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട കോട്ടകളാണ്. വിശദമായി വായിക്കാം

Photo Courtesy: Knowledge Seeker
04. പിങ്ക് സിറ്റി

04. പിങ്ക് സിറ്റി

പിങ്ക് സിറ്റി എന്ന് അറിയപ്പെടുന്ന രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽ എത്തിയാൽ തന്നെ നിരവധി കാഴ്ചകൾ കാണാൻ കഴിയും. ആന സവാരിക്കും ഒട്ടക സവാരിക്കും പേരുകേട്ട സ്ഥലമാണ് ജയ്പ്പൂര്‍. അത് മാത്രമല്ല നിരവധി മേളകളും പ്രശസ്തമാണ്. ജയ്പ്പൂരില്‍ എത്തിയാല്‍ സന്ദര്‍ശിക്കേണ്ട എട്ട് സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം

Photo Courtesy: Lahirjairams
05. ബ്ലൂ സിറ്റി

05. ബ്ലൂ സിറ്റി

നീല നഗരം എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും ജോധ്പൂര്‍ എന്ന നഗരം മുഴുവന്‍ നീല നിറത്തില്‍ അല്ല. ജോധ്പൂരിലെ മെഹറാന്‍ഗാട്ട് കോട്ടയ്ക്കു ചുറ്റുമുള്ള നീലച്ചായമടിച്ച വീടുകളാണ് നഗരത്തെ നീലനഗരമാക്കുന്നത്. താര്‍മരുഭൂമിയുടെ സമീപത്തായതിനാല്‍ താറിലേക്കുള്ള പ്രവേശന കവാടം എന്നും അറിയപ്പെടുന്നു. വിശദമായി വായിക്കാം

Photo Courtesy: Premaram67

06. തലപ്പാവുകൾ

06. തലപ്പാവുകൾ

രാജസ്ഥാനികളുടെ വസ്ത്രങ്ങളില്‍ ഏറ്റവും പ്രത്യേകതയുള്ളത് അവരുടെ തലപ്പാവുകള്‍ക്ക് തന്നെയാണ്. രാജസ്ഥാനികളുടെ തലപ്പാവുകളുടെ കൗതുകകരമായ വിശേഷങ്ങള്‍ നമുക്ക് മനസിലാക്കാം. വിശദമാ‌യി വായിക്കാം

Photo Courtesy: Premaram67
07. മരുഭൂമി

07. മരുഭൂമി

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മരുഭൂമിയായ ഥാർ മരുഭൂമിയാണ് സഞ്ചാരികളെ അതിശയിപ്പിക്കുന്ന മറ്റൊന്ന്. ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്നും 42 കിലോമീറ്റര്‍ തെക്ക് പടി‌ഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന ഖുറി ഗ്രാമത്തിലേക്ക് യാത്ര ചെയ്യാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്നത് അവിടുത്തെ മണലാരണ്യ കാഴ്ചകള്‍ ആണ്. സ‌ഞ്ചാരികള്‍ക്കിടയില്‍ അധികം പ്രശസ്തമ‌ല്ല ഈ ഗ്രാമം. അതിനാല്‍ തന്നെ ഗ്രാമത്തിന്റെ ശാന്തതയും നിഷ്കളങ്കതയും ഇവിടെ കാണാം. വിശദമായി വായിക്കാം

Photo Courtesy: Dashrath09
08. ഒട്ടകങ്ങൾ

08. ഒട്ടകങ്ങൾ

ഒട്ടകങ്ങളാണ് രാജസ്ഥാനിലെ മറ്റൊരു കൗതുകം. ഒട്ടകത്തിന്‍റെ പുറത്ത് കയറി ത്രില്ലടിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നേരെ രാജസ്ഥാനിലേക്ക് പൊയാല്‍ മതി. അവിടെയാണല്ലൊ ഇന്ത്യക്കാരന്‍റെ സ്വന്തം മരുഭൂമിയായ സഹാറ മരുഭൂമി മണല്‍വിരിച്ച് വിശാലമായി പടര്‍ന്ന് കിടക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Sankalp19

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: rajasthan forts festival
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+