Search
  • Follow NativePlanet
Share
» »വിചിത്ര വഴികൾ തിരയുന്നവരേ; പോകാം മേഘാലയയ്ക്ക്!

വിചിത്ര വഴികൾ തിരയുന്നവരേ; പോകാം മേഘാലയയ്ക്ക്!

By Maneesh

സഞ്ചാരികൾ ചിലപ്പോൾ യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത് ചില വിചിത്ര സ്ഥലങ്ങളായിരിക്കും. കേട്ടുകേൾവി പോലുമില്ലാത്ത ചില വിചിത്ര സ്ഥലങ്ങൾ. അത്തരം സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നത് വ്യത്യസ്തമായ അനുഭവമാണ് സഞ്ചാരികൾക്ക് നൽകുക. ഇങ്ങനെ വിചിത്രമായ ഇടങ്ങൾ ഇന്ത്യയിൽ ധാരളമുണ്ട്.

പ്രകൃതി സൗന്ദര്യത്തിൽ ഒരുതരം മാന്ത്രികത ഒളിപ്പിച്ച് വച്ചിട്ടുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് മേഘാലയ. മേഘാലയിൽ ചെന്നാൽ സഞ്ചാരികൾക്ക് അനുഭവിക്കാൻ വിചിത്രമായ കാര്യങ്ങൾ നിരവധിയാണ്. പുഴകൾ, തടാകങ്ങൾ, വെള്ളച്ചാട്ടങ്ങൾ, മലനിരകൾ എന്നൊക്കെ പറഞ്ഞാൽ മലയാളികളായ നമുക്ക് അത്ര വിചിത്രമായി തോന്നില്ല. കോട്ടകെട്ടി നിൽക്കുന്ന പശ്ചിമഘട്ടമുള്ള കേരളത്തിൽ നിന്ന് ഇതൊക്കെ കാണാൻ മേഘലയയ്ക്ക് പോകാൻ വട്ടുണ്ടോ? എന്ന് പലരും ചോദിച്ചേക്കാം.

എന്നാൽ യാത്രയുടെ വട്ട് മൂത്ത് മേഘാലയിൽ ചെന്നാൽ നമുക്ക് മനസിലാകും, നമ്മൾ ഇന്ത്യയെ അറിഞ്ഞ് തുടങ്ങുന്നതേയുള്ളുവെന്ന് അത്രയ്ക്ക് വിചിത്രമായ കാര്യങ്ങളാണ് മേഘാലയയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. മേഘാലയയ്ക്ക് സൗന്ദര്യം ചാർത്തിക്കൊടുക്കുന്ന പുഴകളും, മലകളും മാമരങ്ങളുമൊക്കെ നിങ്ങൾക്ക് അത്ഭുതങ്ങളായി തോന്നുന്നില്ലെങ്കിൽ. അത്ഭുപ്പെടുത്തുന്ന ചില മേഘാലയൻ കാഴ്ചകൾ ഇതാ.

ഷില്ലോങിൽ നിന്ന് ചിറാപുഞ്ചിയിൽ പോയി നമുക്ക് മഴ നനയാം!

ജീവിച്ചിരിക്കുന്ന പാലങ്ങൾ

ജീവിച്ചിരിക്കുന്ന പാലങ്ങൾ

എന്താട മണ്ടാ ഈ പറഞ്ഞ് വരുന്നത് എന്ന് ആക്രോശിക്കാൻ വരട്ടേ? മേഘാലയയിലെ പലഗ്രാമങ്ങളിലും കാണപ്പെടുന്ന വിചിത്രമായ പാലങ്ങളേക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. ലിവിംഗ് റൂട്ട് ബ്രിഡ്ജ് എന്ന് അറിയപ്പെടുന്ന ഇത്തരം പാലങ്ങൾ കണ്ടാൽ അന്തംവിട്ട് നിൽക്കാൻ മലയാളിയുടെ അന്തസ് അനുവദിക്കില്ലെങ്കിലും. പ്രകൃതിയുടെ ഒരു ബുദ്ധിയേ എന്ന് ഒരു കമന്റെങ്കിലും പറയും.

ചിത്രത്തിന് കടപ്പാട്: rajkumar1220

വേരാണ് പാലം

വേരാണ് പാലം

മേഘാലയിലെ ഗ്രാമങ്ങളിൽ ഇത്തരത്തിൽ നിരവധി പാലങ്ങൾ കാണാം. പുഴകൾക്കും തോടുകൾക്കും കുറുകേ നീണ്ട് വരുന്ന വേരുകളാണ് ഇത്. നല്ല ബലമുള്ള ഇത്തരം വേരുകൾ ക്രമേണ ആളുകൾ പാലങ്ങളായി ഉപയോഗിക്കുകയാണ്.

ചിത്രത്തിന് കടപ്പാട്: Arshiya Urveeja Bose

ഇല്ലിമുളം പാലങ്ങൾ

ഇല്ലിമുളം പാലങ്ങൾ

വേരുകൾ നീളത്തയിടങ്ങളിൽ പാലങ്ങളൊന്നും ഇല്ലേയെന്ന് ബുദ്ധിപൂർവം ആരെങ്കിലും ചോദിച്ചാൽ അതിനുള്ള മറുപടിയാണ് ഈ പാലം. മുളകൾ ഉപയോഗിച്ചാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. മേഘാലയിലെ ഗോത്ര വർഗ്ഗക്കാരുടെ ഒരു കഴിവേ!

ചിത്രത്തിന് കടപ്പാട്: Ashwin Kumar

ഇതൊക്കെ ഒരു ഗുഹയാണോ?

ഇതൊക്കെ ഒരു ഗുഹയാണോ?

മേഘാലയിലെ സിജു ഗുഹ കണ്ടിട്ട് ഇങ്ങനെ ഒരു ചോദ്യം ആരും ചോദിക്കില്ല. കാരണം എത്ര ഗുഹകണ്ടാലും ഇത്തരത്തിൽ ഒരു ഗുഹ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. ഇത്തരത്തിൽ നിരവധി ഗുഹകളുണ്ട് മേഘാലയയിൽ. ഇതിൽ പ്രധാനപ്പെട്ട ഗുഹയാണ് സിജു.

ചിത്രത്തിന് കടപ്പാട്: Biospeleologist

സൂക്ഷിക്കണേ!

സൂക്ഷിക്കണേ!

ഇതല്ലാ ഇതിനപ്പുറത്തേ ഗുഹയിലും കേറിയിട്ടുള്ളവനാ ഈ ---- എന്ന് മനസിൽ വിചാരിച്ച് യാതൊരു മുൻകരുതലും ഇല്ലാതെ ഈ ഗുഹയിലൊന്നും ദയവു ചെയ്ത് കയറരുതെ. ഒരു ഗൈഡിന്റെ സഹായത്തോടെ മതിയായ സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ച് വേണം ഗുഹയിൽ കയറാൻ. സിജു ഗുഹയേക്കുറിച്ച് കൂടുതൽ അറിയാം

ചിത്രത്തിന് കടപ്പാട്: Dr. Jayant Biswas

എളുപ്പത്തിൽ കയറാൻ ഒരു ഗുഹ

എളുപ്പത്തിൽ കയറാൻ ഒരു ഗുഹ

ഇനി ഒരു ഗുഹയിലേക്ക് ഓടിക്കയറണമെന്ന് നിർബന്ധമാണെങ്കിൽ നേര ചിറാപുഞ്ചിക്ക് പൊയ്ക്കോ അവിടെ ഒരു ഗുഹയുണ്ട്. മവ്സ് മയി ഗുഹ എന്ന് അറിയപ്പെടുന്ന ഈ ഗുഹയിൽ കയറാൻ എളുപ്പമാണ്. ഈ ഗുഹയേക്കുറിച്ച് അറിയാം.

ചിത്രത്തിന് കടപ്പാട്: Ppyoonus

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+