ഒന്നാം ദിവസം: കാഞ്ചിപുരത്തേക്ക്
ബാംഗ്ലൂരിൽ നിന്ന് കാഞ്ചിപുരത്തേക്കാണ് നമ്മൾ ആദ്യം യാത്ര ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് 280 കിലോമീറ്റർ ഉണ്ട് കാഞ്ചിപുരത്തേക്ക്. ഏകദേശം നാല് മുതൽ അഞ്ച് മണിക്കൂർ യാത്ര ചെയ്യണം കാഞ്ചിപുരത്ത് എത്തിച്ചേരാൻ. ബാംഗ്ലൂരിൽ നിന്ന് കാഞ്ചിപുരത്തേക്ക് ആന്ധ്രപ്രദേശിലെ ചിറ്റൂർ വഴിയും യാത്ര ചെയ്യാം 269 കിലോമീറ്ററാണ് ഈ വഴിക്കുള്ള ദൂരം. കാഞ്ചിപുരത്തേക്കുള്ള രണ്ട് വഴികളും പരിചയപ്പെടാം.
Photo courtesy: McKay Savage from London, UK
1. കൃഷ്ണഗിരി വഴി
ബാംഗ്ലൂരിൽ നിന്ന് ഹൊസൂർ വഴിയാണ് കൃഷ്ണഗിരിയിലേക്ക് എത്തിച്ചേരേണ്ടത്. ബാംഗ്ലൂരിൽ നിന്ന് 90 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. ഏകദേശം ഒന്നേമുക്കാൽ മണിക്കൂർ കൊണ്ട് കൃഷ്ണഗിരിയിൽ എത്തിച്ചേരാം. ബാംഗ്ലൂരിൽ നിന്ന് രാവിലെ ആറുമണിക്ക് യാത്ര പുറപ്പെട്ടാൽ ഏഴേമുക്കാൽ എട്ടുമണിയോടെ കൃഷ്ണഗിരിയിൽ എത്തിച്ചേരും.
Photo Courtesy: Immanueldc
കാഞ്ചിപുരത്തേക്ക്
കൃഷ്ണഗിരിയിൽ നിന്ന് ഏകദേശം മൂന്ന് മണിക്കൂർ യാത്രയുണ്ട് കാഞ്ചിപുരത്തേക്ക് 188 കിലോമീറ്റർ ആണ് ദൂരം. കൃഷ്ണഗിരിയിൽ നിന്ന് പ്രാതൽ കഴിച്ച് എട്ടരയോടെ യാത്ര പുറപ്പെട്ടാൽ പതിനൊന്നര പന്ത്രണ്ട് മണിയോടെ കാഞ്ചിപുരത്ത് എത്തിച്ചേരാം.
Photo Courtesy: Rsrikanth05
മാപ്പ് കാണാം
ബാംഗ്ലൂരിൽ നിന്ന് കൃഷ്ണഗിരി വഴി കാഞ്ചിപുരത്തേക്കുള്ള റൂട്ട് മാപ്പാണ് ഇത്. കൃഷ്ണഗിരിയിൽ നിന്ന് ആംബൂർ, വെല്ലൂർ എന്നീ സ്ഥലങ്ങളിലൂടെയാണ് കാഞ്ചിപുരത്തേക്ക് യാത്ര പോകുന്നത്. ബിരിയാണിക്ക് പേരുകേട്ട ആംബൂർ ഭക്ഷണ പ്രിയർക്ക് ഇഷ്ടപ്പെട്ട സ്ഥലമാണ്. ബാംഗ്ലൂരിൽ നിന്ന് താമസിച്ച് യാത്ര ചെയ്യുന്നവർക്ക് ആംബൂരിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കാം. വെജിറ്റേറിയാൻമാർ വിഷമിക്കേണ്ട. നിരവധി വെജിറ്റേറിയൻ ഹോട്ടലുകൾ ആംബൂരിൽ ഉണ്ട്.
2. ചിറ്റൂർ വഴി
ബാംഗ്ലൂരിൽ നിന്ന് ആന്ധ്രപ്രദേശിലെ ചിറ്റൂർ വഴിയാണ് നിങ്ങളുടെ യാത്രയെങ്കിൽ, ബാംഗ്ലൂരിൽ നിന്ന് ഹോസ്കോട്ടെ റോഡിലൂടെ കോലാർ വഴി ചിറ്റൂരിൽ എത്തിച്ചേരണം. ബാംഗ്ലൂരിൽ നിന്ന് 178 കിലോമീറ്റർ ഉണ്ട് ചിറ്റൂരിൽ എത്തിച്ചേരാൻ. രാവിലെ ആറുമണിക്ക് യാത്ര പുറപ്പെട്ടാൽ ഏകദേശം ഒൻപതേകാലോടെ ചിറ്റൂരിൽ എത്തിച്ചേരാം.
Photo Courtesy: McKay Savage from London, UK
മാപ്പ്
ചിറ്റൂരിൽ നിന്ന് 104 കിലോമീറ്റർ ഉണ്ട് കാഞ്ചിപുരത്തേക്ക് എത്തിച്ചേരാൻ ഏകദേശം ഒന്നരമണിക്കൂർ യാത്രയുണ്ട്. ബാംഗ്ലൂരിൽ നിന്ന് ചിറ്റൂർ വഴി കാഞ്ചിപുരത്തേക്ക് പോകുന്നതിന്റെ മാപ്പ് കാണം
കാഞ്ചിപുരത്തെ വിശേഷങ്ങൾ
ഏത് വഴിക്ക് യാത്ര ചെയ്താലും ബാംഗ്ലൂരിൽ നിന്ന് ഉച്ചയോടെ കാഞ്ചിപുരത്ത് എത്തിച്ചേരാം. കാഞ്ചിപുരത്തെ കാഴ്ചകൾ കാണാം. കാഞ്ചിപുരത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം
Photo Courtesy: Shriram Swaminathan
രണ്ടാം ദിവസം: മഹാബലിപുരത്തേക്ക്
കാഞ്ചിപുരത്ത് രാത്രി തങ്ങി പിറ്റേദിവസം മഹാബലിപുരത്തേക്ക് യാത്ര തിരിക്കാം. കാഞ്ചിപുരത്ത് നിന്ന് 67 കിലോമീറ്റർ ആണ് മഹാബലിപുരത്തേക്കുള്ള യാത്ര. ഏകദേശം ഒന്നേകാൽ മണിക്കൂർ യാത്ര ചെയ്യണം.
മഹാബലിപുരത്തേകാഴ്ചകൾ
കാഞ്ചീപുരം ജില്ലയിലാണ് മഹാബലിപുരം സ്ഥിതി ചെയ്യുന്നത്.'മാമല്ലാപുരം' എന്നാണ് മഹാബലിപുരത്തിന്റെ ഇപ്പോഴത്തെ ഔദ്യോഗിക നാമം. മഹാബലിപുരത്തേ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം
Photo Courtesy: Destination8infinity
ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ
മഹാബലിപുരത്ത് നിന്ന് ഈസ്റ്റ്കോസ്റ്റ് റോഡിലൂടെ വേണം പോണ്ടിച്ചേരിയിൽ എത്തിച്ചേരാൻ. ഏകദേശം നൂറുകിലോമീറ്റർ ദൂരമുണ്ട് മഹബലിപുരത്ത് നിന്ന് പോണ്ടിച്ചേരിയിലേക്ക്. പോണ്ടിച്ചേരിയിൽ എത്തിയാൽ ഉടനെ തന്നെ ഒരു ഹോട്ടൽ ബുക്ക് ചെയ്യുക. അൽപം വിശ്രമിച്ച് ഒന്ന് കറങ്ങുക. വൈകുന്നേരം ബീച്ചിൽ പോയാൽ സൂര്യ അസ്തമയം കാണാനാവും.
മൂന്നാം ദിവസം: പോണ്ടിച്ചേരി
ഒരു ദിവസം മുഴുവൻ അടിച്ച് പൊളിക്കാൻ പോണ്ടിച്ചേരിയിൽ നിറയെ കാഴ്ചകളുണ്ട്. പോണ്ടിച്ചേരിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം.
Photo Courtesy: BishkekRocks
തിരിച്ച്
പോണ്ടിച്ചേരിയിൽ ഉച്ചതിരിഞ്ഞ് ബാംഗ്ലൂരിലേക്ക് തിരക്കാം. വെല്ലൂർ - കൃഷ്ണഗിരി വഴി ഏഴ്മണിക്കൂർ കൊണ്ട് ബാംഗ്ലൂരിൽ എത്തിച്ചേരാം. രണ്ട് മണിക്ക് യാത്ര പുറപ്പെട്ടാൽ രാത്രി ഒൻപത് മണിയോടെ ബാംഗ്ലൂരിൽ എത്തിച്ചേരാം. രാത്രി ഒൻപത് മണി കഴിയുന്നതോടെ ബാംഗ്ലൂരിലെ റോഡുകളിലെ തിരക്ക് കുറയുമെന്നതിനാൽ അധികം പ്രയാസമില്ലാതെ വീട്ടിലെത്താം.