തേക്കേ ഇന്ത്യയിലെ ഏറ്റവും സുന്ദരമായ ഹിൽസ്റ്റേഷനുകളിൽ ഒന്നാണ് കുടക് എന്ന് അറിയപ്പെടുന്ന കൂർഗ്. കർണാടകയിലെ ഈ സുന്ദരഭൂമിക്ക് കൂടുതൽ ചന്തം നൽകുന്നത് ബ്രഹ്മഗിരി മലനിരകളും അതിന് നടുവിലൂടെ ഒഴുകുന്ന കാവേരി നദിയുമാണ്.
കൂർഗിന്റെ പടിഞ്ഞാറ് വശത്തായാണ് കേരളത്തിലെ കണ്ണൂർ ജില്ല സ്ഥിതി ചെയ്യുന്നത്. കിഴക്ക് വശത്തായി മൈസൂർ ജില്ലയും വടക്ക് വശത്തായി ദക്ഷിണ കന്നഡ ജില്ലയുമാണ് സ്ഥിതി ചെയ്യുന്നത്.
സഞ്ചാരികൾക്ക് എത്തിച്ചേരാൻ പാകത്തിന് സുന്ദരമായ റോഡുകൾ കൊണ്ട് അനുഗ്രഹീതമായ സ്ഥലം കൂടിയാണ് കൂർഗ്. ദേശീയപാത 48, ദേശീയപാത 209 എന്നീ റോഡുകളിലൂടെ വളരെ അനായാസം കൂർഗിലേക്ക് സഞ്ചാരികൾ എത്തിച്ചേരാം. ബാംഗ്ലൂരിൽ നിന്ന് കൂർഗ് ജില്ലയുടെ ആസ്ഥാനമായ മടിക്കേരിയിലേക്ക് 267 കിലോമീറ്റർ ദൂരമേയുള്ളു.

Photo Courtesy: Julian Nyča
നവദമ്പതിമാരുടെ പറുദീസ
ഹണിമൂൺ ആഘോഷിക്കാൻ എത്തുന്ന നവദമ്പതിമാർക്ക് തണലും കുളിരും ഒരുക്കുന്ന സ്ഥലമാണ് കൂർഗ്. അതിനാൽ തന്നെ നിരവധി ദമ്പതിമാർ ഹണിമൂൺ ആഘോഷിക്കാൻ കൂർഗിൽ എത്താറുണ്ട്. ഇന്ത്യയിലെ തന്നെ മികച്ച ഹണിമൂൺ പറുദീസ എന്ന ഖ്യാദിയാണ് ഇതിലൂടെ കൂർഗ് നേടിയെടുത്തത്.
കാപ്പിത്തോട്ടങ്ങളും, തേയിലത്തോട്ടങ്ങളും, സുഗന്ധ വ്യഞ്ജന തോട്ടങ്ങളും കൂർഗിൽ എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്നു. ട്രെക്കിംഗ്, ബൈക്കിംഗ്, ക്യാമ്പിംഗ്, ജീപ്പ് സഫാരി തുടങ്ങിയ ആകറ്റിവിറ്റികൾക്കും കൂർഗ് പേരുകേട്ട സ്ഥലമാണ്.
മടിക്കേരി
കൂർഗിലെ പ്രധാന ടൗൺ ആണ് മടിക്കേരി, കൂർഗിലേക്ക് യാത്ര തിരിക്കുന്ന സഞ്ചാരികൾ ഏറ്റവും ആദ്യം എത്തിച്ചേരുന്ന സ്ഥലമാണ് മടിക്കേരി. സഞ്ചാരികൾക്ക് വിശ്രമിക്കാൻ ചെലവ് കുറഞ്ഞ നിരവധി ഹോട്ടലുകൾ മടിക്കേരി ടൗണിൽ തന്നെ ലഭ്യമാണ്. മംഗലാപുരത്ത് നിന്ന് 4 മണിക്കൂർ യാത്ര ചെയ്താൽ മടിക്കേരിയിൽ എത്തിച്ചേരാം.

Photo Courtesy: Ayan Mukherjee
തലക്കാവേരി
കൂർഗിൽ എത്തിക്കഴിഞ്ഞാൽ സന്ദർശനം ഒഴിവാക്കാൻ പാടില്ലാത്ത ഒരു സ്ഥലമാണ് തലക്കാവേരി. മടിക്കേരിയിൽ നിന്ന് 48 കിലോമീറ്റർ ആണ് തലക്കാവേരിയിലേക്കുള്ള ദൂരം. കാവേരി നദിയുടെ ഉത്ഭവ സ്ഥാനം എന്ന് കരുതപ്പെടുന്ന ഈ സ്ഥലം ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്. വിശദമായി വായിക്കാം
ബ്രഹ്മഗിരി
ബ്രഹ്മഗിരി മലനിരകളുടെ വടക്ക് ഭാഗത്തായാണ് തലക്കാവേരി സ്ഥിതി ചെയ്യുന്നത്. 350 ഓളം കരിങ്കൽ സ്റ്റെപ്പുകൾ കയറി വേണം ഇവിടെ എത്താൻ. കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവും ഹണിമൂൺ യാത്രകൾക്കും എന്നുവേണ്ട എല്ലാത്തരം സഞ്ചാരികൾക്കും സന്ദർശിക്കാനും സന്ദർശനം ആഘോഷമാക്കാനും പറ്റിയ സ്ഥലമാണ് തലക്കാവേരി.

Photo Courtesy: Pranchiyettan
ഭാഗമണ്ഡല
കാവേരി നദീ തീരത്തെ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ഭാഗമണ്ഡല. തലക്കാവേരിയിലേക്ക് തീര്‍ത്ഥാടനം നടത്തുമ്പോള്‍ തലക്കാവേരി സന്ദര്‍ശിക്കുന്നതിന് മുന്‍പ് ഭാഗമണ്ഡലയിലെ ത്രിവേണിസംഗമം സന്ദര്‍ശിക്കണം എന്നാണ് പറയപ്പെടുന്നത്. ഭാഗമണ്ഡലം വഴിയാണ് തലക്കാവേരിയിലേക്ക് റോഡ് നീളുന്നത്. വിശദമായി വായിക്കാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














