Search
  • Follow NativePlanet
Share
» »യുദ്ധങ്ങളുടെ കാലത്തേക്ക് ഒരു ട്രെക്കിംഗ്

യുദ്ധങ്ങളുടെ കാലത്തേക്ക് ഒരു ട്രെക്കിംഗ്

By Maneesh

1659 നവംബര്‍ 10ന് ഒരു യുദ്ധം നടന്നു. മറാത്ത രാജാവായിരുന്ന ശിവാജിയും ആദില്‍ഷാഹി ജെനറലായിരുന്ന അഫ്‌സല്‍ഖാനുമായാണ് പോരാട്ടം. മറാത്ത എന്ന പ്രാദേശിക രാജ്യം ഒരു സാമ്രാജ്യമായി വളര്‍ന്ന് വന്നത് ഈ യുദ്ധത്തോടെയായിരുന്നു. ഈ യുദ്ധത്തില്‍ അഫ്‌സല്‍ഖാനെ ശിവാജി തറപറ്റിച്ചു.

മഹാരാഷ്ട്രയിലെ സതാര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രതാപ്ഗട്ട് എന്ന കോട്ടയിലാണ് ചരിത്രപ്രസിദ്ധമായ ഈ യുദ്ധം നടന്നത്. മഹത്തായ ആ യുദ്ധത്തിന്റെ സ്മരണകള്‍ ഇപ്പോഴും സൂക്ഷിക്കുന്ന പ്രതാപ്ഗട്ട് ഇന്ന് മഹാരാഷ്ട്രയിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്.

മഹാരാഷ്ട്രയിലെ പോലദ്പൂരില്‍ നിന്ന് 15 കിലോമീറ്ററും പ്രശസ്ത ഹില്‍സ്റ്റേഷനായ മഹാബലേശ്വരില്‍ നിന്ന് 22 കിലോമീറ്ററും അകലെയായി സമുദ്ര നിരപ്പില്‍ നിന്ന് 1,080 മീറ്റര്‍ ഉയരത്തിലായാണ് പ്രതാപ്ഗഡ് സ്ഥിതി ചെയ്യുന്നത്.

ട്രെക്കിംഗ്

പന്‍വേലില്‍ നിന്ന് പോലാഡ്പൂരിലേക്ക് ബസ് സര്‍വീസ് ഉണ്ട്. പുലര്‍ച്ചെ ഏഴുമണി മുതല്‍ പോലാദ്പൂരില്‍ നിന്ന് പ്രതാപ്ഗഡിലെ ബേസ് വില്ലേജായ വാഡയിലേക്ക് ബസ് സര്‍വീസ് ഉണ്ട്. വാഡയില്‍ നിന്ന് കോട്ടയിലേക്കുള്ള ട്രെക്കിംഗ് സ്റ്റാര്‍ട്ടിംഗ് പോയന്റ് വരെ വാഹനങ്ങള്‍ ലഭ്യമാണ്. എന്നിരുന്നാലും വാഡ മുതല്‍ ട്രെക്കിംഗ് ആരംഭിക്കുന്നത് സുന്ദരമായ അനുഭവമായിരിക്കും നിങ്ങള്‍ക്ക് സമ്മാനിക്കുക.

പ്രതാപ്ഗഡ് കോട്ടയെക്കുറിച്ച് കൂടുതല്‍ അറിയാം

പ്രതാപ്ഗഡ്

പ്രതാപ്ഗഡ്

ലോവർ ഫോർട്ടെന്നും അപ്പർ ഫോർട്ടെന്നും രണ്ടുകോട്ടകളായിട്ടാണ് ഈ കോട്ട നിലകൊള്ളുന്നത്.

Photo Courtesy: Ms.Mulish

ശിവാജി

ശിവാജി

ശിവാജിയുടെ നേതൃത്ത്വത്തിലുള്ള മറാത്ത സാമ്രാജ്യത്തിന്റെ വളർച്ചയ്ക്ക് കാരണമായത് ഈ കോട്ടയിലെ യുദ്ധമാണ്.

Photo Courtesy: Suyogaerospace

അപ്പർ ഫോർട്ട്

അപ്പർ ഫോർട്ട്

മലയുടെ ഉച്ചിയിലാണ് അപ്പർകോട്ട സ്ഥിതി ചെയ്യുന്നത്. 180 മീറ്റർ നീളത്തിൽ സമചതുര ആകൃതിയിലാണ് ഈ കോട്ട.

Photo Courtesy: Shreenath

ലോവർ ഫോർട്ട്

ലോവർ ഫോർട്ട്

320 മീറ്റർ നീളവും 110 മീറ്റർ വീതിയുമാണ് ലോവർ ഫോർട്ടിനുള്ളത്.

Photo Courtesy: Pmohite

ദർഗ

ദർഗ

അഫ്സൽഖാൻ കോട്ട കയ്യടക്കി വച്ചപ്പോൾ നിർമ്മിച്ചതാണ് ഈ ദർഗ

Photo Courtesy: Pmohite

പീരങ്കി

പീരങ്കി

കോട്ടയ്ക്കുള്ളിലെ ഒരു കാഴ്ച

Photo Courtesy: Pmohite

കവാടം

കവാടം

കോട്ടയിലേക്കുള്ള കവാടം
Photo Courtesy: Dhananjay Odhekar

പ്രതാപ്ഗഡ്

പ്രതാപ്ഗഡ്

പ്രതാപ്ഗഡ് കോട്ടയുടെ സുന്ദരദൃശ്യം

Photo Courtesy: Dhananjay Odhekar

പ്രതാപ്ഗഡ്

പ്രതാപ്ഗഡ്

പ്രതാപ്ഗഡ് കോട്ടയുടെ സുന്ദരദൃശ്യം
Photo Courtesy: Dhananjay Odhekar

പ്രതാപ്ഗഡ്

പ്രതാപ്ഗഡ്

പ്രതാപ്ഗഡ് കോട്ടയുടെ സുന്ദരദൃശ്യം
Photo Courtesy: Dhananjay Odhekar

പ്രതാപ്ഗഡ്

പ്രതാപ്ഗഡ്

പ്രതാപ്ഗഡ് കോട്ടയുടെ സുന്ദരദൃശ്യം
Photo Courtesy: Chinmaya Panda

പ്രതാപ്ഗഡ്

പ്രതാപ്ഗഡ്

പ്രതാപ്ഗഡ് കോട്ടയുടെ സുന്ദരദൃശ്യം
Photo Courtesy: Aniket Wadkar

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+