കുദ്രേമുഖിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ
കുദ്രെമുഖ് നാഷണൽ പാർക്ക് ആണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. ട്രെക്കിംഗ് പ്രിയരുടെ സ്വർഗമാണ് കുദ്രെമുഖ് പീക്ക്. നിരവധിപ്പേരാണ് ഇവിടേക്ക് ട്രെക്കിംഗിനായി വരുന്നത്. ഹനുമാൻഗുണ്ടി വെള്ളച്ചാട്ടവും കുദ്രേമുഖിൽ എത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. കൂടുതൽ അറിയാം
Photo Courtesy: Ashwin Kamath
കുദ്രെമുഖ് കൊടുമുടി
കുദ്രെമുഖിലെ ഏറ്റവും ഉയരമേറിയ ഭാഗമാണ് നരസിംഹ പര്‍വ്വതം. സമുദ്രനിരപ്പില്‍ നിന്നും 1894 മീറ്റര്‍ ഉയരത്തിലാണിത്. ട്രക്കിങിനും കാടുകാണാനും ഇറങ്ങുന്നവര്‍ക്ക് നരസിംഹ പര്‍വ്വതത്തിലേയ്ക്കും പോകാം. കൂടുതൽ വായിക്കാം
Photo Courtesy: Nilesh
ട്രെക്കിംഗ്
കുദ്രെമുഖിലെ ട്രെക്കിംഗ് മികച്ച അനുഭവമാണ് നല്‍കുക. ട്രക്കിങ് ലക്ഷ്യമാക്കി വരുന്നവര്‍ വനംവകുപ്പില്‍ നിന്നും സമ്മതം വാങ്ങണം. 275 രൂപ ഈയിനത്തിൽ ഫീസും നൽകണം. ലോബോസ് പ്ലേസില്‍ നിന്നാണ് ട്രക്കിങ് ആരംഭിയ്ക്കുന്നത്. കുദ്രെമുഖ് മലയുടെ അടിവാരമാണിത്. കാടുകളും അരുവികളുമെല്ലാം കടന്നാണ് ട്രെക്കിംഗ് ട്രെയിലുകള്‍ മുന്നോട്ട് പോകുന്നത്. ഇടയ്ക്ക് മനോഹരമായ കാഴ്ചകളുള്ള സ്ഥലങ്ങളുമുണ്ട്. ഏകദേശം 9 കിലോമീറ്റർ ദൂരമുണ്ടാകും ട്രെക്കിംഗിന്.
Photo Courtesy: Praveen
കുദ്രേമുഖിൽ എത്താൻ
കൽസയാണ് കുദ്രേമുഖിന് അടുത്തുള്ള പ്രധാന ടൗൺ. ബാംഗ്ലൂരിൽ നിന്ന് കൽസയിലേക്ക് രാത്രി ബസുകൾ ലഭ്യമാണ്. കൽസയിൽ നിന്ന് കുദ്രേമുഖിലേക്ക് ജീപ്പ് സർവീസുകൾ ഉണ്ട്. കൽസയിൽ നിന്ന് അരമണിക്കൂർ യാത്ര ചെയ്താൽ കുദ്രേമുഖിൽ എത്താം.
Photo Courtesy: Jayashree B
ജീപ്പ് സർവീസ്
കുദ്രേമുഖിൽ എത്തിച്ചേരാൻ ആളുകൾ കൂടുതലും ആശ്രയിക്കുന്നത് ജീപ്പുകളേയാണ്. 500 രൂപ മുതൽ 700 രൂപവരെയാണ് ജീപ്പ് വാടക. ഒരു ജീപ്പിൽ എട്ടുപേർക്ക് യാത്ര ചെയ്യാം.
Photo Courtesy: Nilesh
ഹനുമാൻ ഗുണ്ടി വെള്ളച്ചാട്ടം
100 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടവും പരിസരവും ചേര്‍ന്നൊരുക്കുന്ന കാഴ്ച മനോഹരമാണ്. കുദ്രെമുഖ് ദേശീയോദ്യാനത്തിലെ മലനിരകളിലാണ് വെള്ളച്ചാട്ടമുള്ളത്. ട്രെക്കിംഗ് പ്രിയരുടെ കേന്ദ്ര ഈ ഭാഗം. ഒക്ടോബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് ഇവിടെ ട്രെക്കിംഗിന് അനുയോജ്യം. കൂടുതൽ വായിക്കാം
Photo Courtesy: Arun Keerthi K. Barboza
ഇരുമ്പ് അയിര് ഖനനം
ഇരുമ്പ് അയിര് ഖനനത്തിന് പേരുകേട്ട സ്ഥലമാണ് കുദ്രേമുഖ്.
Photo Courtesy: Arun Keerthi K. Barboza
ഇരുമ്പ് സംസ്കരണം
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുമ്പ് സംസ്കരണ കമ്പനി സ്ഥിതി ചെയ്യുന്ന കുദ്രേമുഖിൽ ആണ്.
Photo Courtesy: 900
സൈക്ലിംഗ്
സൈക്ലിംഗിൽ താൽപര്യമുള്ളവരുടെ പ്രിയകേന്ദ്രമാണ് കുദ്രേമുഖ്.
Photo Courtesy: Abhijit Shylanath
ലക്യ അണക്കെട്ട്
കുദ്രേമുഖിൽ എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ് ലക്യ അണക്കെട്ട്.
Photo Courtesy: solarisgirl
കുറിഞ്ഞാൽ കൊടുമുടി
കുദ്രെമുഖിലിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു കൊടുമുടിയാണ് കുറിഞ്ഞാൽ കൊടുമുടി
Photo Courtesy: karnatakatouristguide
ട്രെക്കിംഗ് പാത
കുദ്രേമുഖിലെ ട്രെക്കിംഗ് പാതകളിൽ ഒന്ന്
Photo Courtesy: netlancer2006
പ്രകൃതിഭംഗി
കുദ്രേമുഖിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് കുദ്രേമുഖിൽ എത്തിച്ചേരുന്നത്.
Photo Courtesy: solarisgirl
ഉയരങ്ങളിൽ
കുദ്രേമുഖിന്റെ ഏറ്റവും ഉയരത്തിൽ നിന്നുള്ള ദൃശ്യം.
Photo Courtesy: solarisgirl
സൂര്യോദയം
കുദ്രേമുഖിൽ നിന്നുള്ള ഒരു സൂര്യോദയ ദൃശ്യം
Photo Courtesy: netlancer2006
സയലന്റ് വാലി റിസോർട്ട്
കുദ്രേമുഖിലെ ഏക റിസോർട്ടായ സയലന്റ് വാലി റിസോർട്ടിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Nikhil Verma
അരുവി
കുദ്രേമുഖിലിലൂടെ ഒഴുകുന്ന നിരവധി അരുവികളിൽ ഒന്ന്
Photo Courtesy: Praveen
ചിലന്തി
ചിലന്തി പോലുള്ള ഷുദ്രജീവികൾ നിറയേയുള്ള സ്ഥലമാണ് കുദ്രേമുഖ്.
Photo Courtesy: shrikant rao
നാഷണൽ പാർക്ക്
1987ലാണ് ഈ ഭാഗത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. 600 സ്‌ക്വയര്‍ കിലോമീറ്ററില്‍ പരന്നുകിടക്കുന്ന ഇവിടെ മനോഹരമായ നിത്യഹരിതവനങ്ങളും പുല്‍മേടുകളുമുണ്ട്. കര്‍ണാടകത്തിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന ഡോക്ടര്‍ ഉല്ലാസ് കര്‍നാട് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ കുദ്രെമുഖിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. കൂടുതൽ വായിക്കാം
Photo Courtesy: Karunakar Rayker
കാദംബി വെള്ളച്ചാട്ടം
കുദ്രെമുഖ് ദേശീയോദ്യാനത്തിനുള്ളിലാട്ടാണ് കാദംബി വെള്ളച്ചാട്ടവുമുള്ളത്. ഇവിടവും നിശബ്ദമായ വന്യസൗന്ദര്യം ആസ്വദിയ്ക്കാന്‍ പറ്റിയ സ്ഥലമാണ്.
Photo Courtesy: Karunakar Rayker
പാമ്പുകൾ
വിഷമുള്ളതും ഇല്ലാത്തതുമായ നിരവധിയിനം പാമ്പുകളുടെ വിഹാരകേന്ദ്രം കൂടിയാണ് കുദ്രേമുഖ്.
Photo Courtesy: mithbangre
സഞ്ചാരികൾ
കുദ്രേമുഖിലേക്ക് ട്രെക്കിംഗ് നടത്തുന്ന സഞ്ചാരികൾ
Photo Courtesy: Gvarma.biomed
ജൈവ വൈവിധ്യങ്ങൾ
നിരവധിതരത്തിലുള്ള ജീവജാലങ്ങളുടെ ആവാസകേന്ദ്രമായ കുദ്രേമുഖിൽ അപൂർവ ഇനത്തിലുള്ള നിരവധി ജീവജാലങ്ങളെ കാണാം.
Photo Courtesy: Chinmayisk
കുതിരമുഖം
കുദ്രേമുഖ് കൊടുമുടിക്ക് ഒരു കുതിരയുടെ തലയുമായി സാദൃശ്യം ഉള്ളതിനാലാണ് ഈ സ്ഥലത്തിന് കുദ്രേമുഖ് എന്ന പേര്
ലഭിക്കാൻ കാരണം.
Photo Courtesy: Anandbharadwaj
കുരങ്ങ്
കുരങ്ങുകളുടെ വിഹാരകേന്ദ്രമണ് കുദ്രേമുഖ്. സഞ്ചാരികളുടെ കയ്യിലുള്ള വസ്തുക്കൾ കുരങ്ങൻമാർ തട്ടിയെടുക്കാതെ നോക്കണം.
Photo Courtesy: Karunakar Rayker
റോഡ്
കുദ്രേമുഖിലേക്കുള്ള സുന്ദരമായ റോഡ്.
Photo Courtesy: Praveen Selvam
മൺസൂൺ സ്പെഷ്യൽ
നിരവധി വെള്ളച്ചാട്ടങ്ങളുള്ള കുദ്രേമുഖിലേക്ക് മഴക്കാലത്ത് സഞ്ചാരം നടത്തുന്നതാണ് ഏറ്റവും നല്ലത്.
Photo Courtesy: vinay
മലമുകളിൽ നിന്ന്
കുദ്രേമുഖിന്റെ ഏറ്റവും ഉയരത്തിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Gvarma.biomed
ജാഗ്രത
കുദ്രേമുഖിലേക്കുള്ള യാത്രയിൽ സഞ്ചാരികൾ നല്ല ജാഗ്രത പുലർത്തേണ്ടതാണ്. ചെങ്കുത്തായ താഴ്ചകളിലേക്ക് കാൽവഴുതി വീഴാതെ പ്രത്യേകം ശ്രദ്ധിക്കണം.
Photo Courtesy: Praveen
അംബ തീർത്ഥം
കുദ്രേമുഖിന്റെ താഴ്വാരത്തിലെ അംബാ തീർത്ഥം.
Photo Courtesy: solarisgirl
ക്യാമ്പ് ഫയർ
കുദ്രേമുഖിൽ എത്തുന്ന സഞ്ചാരികൾക്ക് ക്യാമ്പ് ഫയർ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
Photo Courtesy: netlancer2006
ശലഭങ്ങൾ
നിരവധി തരത്തിലുള്ള ശലഭങ്ങളുടെ ആവാസഭൂമികൂടിയാണ് കുദ്രേമുഖ്. സഞ്ചാരികൾക്ക് വഴി നീളെ ഇത്തരത്തിലുള്ള ശലഭങ്ങളുടെ ഭംഗി ആസ്വദിക്കാം.
Photo Courtesy: solarisgirl
വഴി
ഹനുമാൻഗുണ്ടി വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികൾക്ക് പോകാൻ നിർമ്മിച്ച പാത.
Photo Courtesy: solarisgirl
പുഴ
കുദ്രേമുഖിന്റെ താഴവാരത്തിലൂടെ ഒഴുകുന്ന സുന്ദരമായ പുഴ
Photo Courtesy: solarisgirl
പ്രാചീന ക്ഷേത്രം
കുദ്രേമുഖിലെ ഒരു പ്രാചീന ക്ഷേത്രം. കാലപ്പഴക്കത്താൽ നശിക്കപ്പെട്ട നിലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: solarisgirl
പൂക്കൾ
നിരവധി തരത്തിലുള്ള പൂക്കളുടെ പറുദീസകൂടിയാണ് കുദ്രേമുഖ്.
Photo Courtesy: Arun Keerthi K. Barboza
റിലാക്സ്
പ്രഫഷണലുകൾക്ക് റിലാക്സ് ചെയ്യാൻ പറ്റിയ സ്ഥലമാണ് കുദ്രേമുഖ്. നിരവധി പ്രഫഷണലുകളാണ് വീക്കെൻഡിൽ ഇവിടേയ്ക്ക് എത്തിച്ചേരുന്നത്.
Photo Courtesy: Praveen
കൂടുതൽ അറിയാം
കുദ്രേമുഖിനേക്കുറിച്ച് കൂടുതൽ വായിക്കാം
Photo Courtesy: Dhruvaraj S