Search
  • Follow NativePlanet
Share
» »ഈ ദീപാവലിക്ക് ശിവകാശിയിൽ പോയാലോ?

ഈ ദീപാവലിക്ക് ശിവകാശിയിൽ പോയാലോ?

By Maneesh

നമ്മുടെ ദീപാവലി ആഘോഷങ്ങളിൽ എപ്പോഴും ഓർക്കാറുള്ള ഒരു സ്ഥല നാമമാണ് ശിവകാശി. കാരണം നമ്മൾ ഉപയോഗിക്കുന്ന പടക്കങ്ങളെല്ലാം നിർമ്മിക്കുന്നത് ശിവകാശിയിൽ നിന്നാണ്. പടക്കം, തീപ്പെട്ടി, പിന്നെ പ്രിന്റിംഗ് ഈ മൂന്ന് വ്യവസായങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് ശിവകാശി. ഒരുപാടുകാലം വിഷുവിനും ദീപാവലിക്കും ശിവകാശിപ്പടക്കങ്ങൾ പൊട്ടിച്ചു നടന്ന നമുക്കൊന്ന് ശിവകാശിയിൽ പോയാലോ?

കുട്ടി ജപ്പാൻ

തമിഴ്നാട്ടിലെ വിരുധുനഗർ ജില്ലയിലാണ് ശിവകാശി സ്ഥിതി ചെയുന്നത്. തമിഴ്നാട്ടിലെ വ്യവസായ നഗരമായതിനാൽ കുട്ടി ജപ്പാൻ എന്നാണ് ശിവകാശിയുടെ വിളിപ്പേര്.

ഇന്ത്യയിൽ നിർമ്മിക്കുന്ന പടക്കങ്ങളിൽ ഏകദേശം 90 ശതമാനവും ശിവകാശിയിൽ നിന്നാണ് നിർമ്മിക്കുന്നത്. തീപ്പെട്ടികളിൽ 80 ശതമാനവും പ്രിന്റിംഗിൽ 60 ശതമാനവും ശിവകാശിയിൽ നിന്നാണ്. ഇതിനാലാണ് ഈ നഗരം കുട്ടി ജപ്പാൻ എന്ന് അറിയപ്പെട്ടത്. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവാണ് ഈ പേരിട്ടത്.


കാശിയിൽ നിന്ന് ശിവകാശിയിലേക്ക്

കാശിയുമായിട്ട് ശിവകാശിക്ക് ബന്ധമുണ്ട്. ഇവിടുത്തെ പ്രശസ്ത ശിവക്ഷേത്രമായ കാശിവിശ്വനാഥ ക്ഷേത്രത്തിലെ ശിവലിംഗം ശിവകാശിയിൽ നിന്ന് കോണ്ടുവന്നതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. പതിനഞ്ച് പതിനെട്ട് നൂറ്റണ്ടിലാണ് ക്ഷേത്രത്തിന് കാശി വിശ്വനാഥ ക്ഷേത്രം എന്ന് പേരു ലഭിച്ചത്. കാശിയിൽ നിന്ന് കൊണ്ടുവന്ന ശിവലിംഗം എന്ന അർത്ഥത്തിലാണ് ഈ സ്ഥലത്തിന് ശിവകാശി എന്ന പേരു ലഭിച്ചത്.

പശു നിന്ന സ്ഥലം

തമിഴ്നാട്ടിലെ മറ്റു പുരാതന നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശിവകാശിക്ക് അധികം പഴക്കമില്ല. ഏകദേശം 600 വർഷത്തെ പഴക്കമേ ഈ നഗരത്തിന് കാണു. ശിവ കാശിയെ സംബന്ധിച്ചുള്ള ഒരു ഐതീഹ്യം ഇങ്ങനെയാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ തെങ്കാശിയിലെ ഒരു രാജാവ്, അവിടെ ഒരു ശിവക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചു.

കാശിയിൽ നിന്നാണ് ഇതിന് ആവശ്യമുള്ള ശിവലിംഗം കൊണ്ടുവന്നത്. ഒരു പശുവായിരുന്നു ശിവലിംഗം വഹിച്ചത്. വഴി മധ്യേ പശു മുന്നോട്ട് നടക്കാൻ കൂട്ടക്കിയില്ല. ഒടുവിൽ പശു നിന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിത് ശിവലിംഗം പ്രതിഷ്ടിക്കാൻ രാജാവ് തീരുമാനിക്കുകയായിരുന്നു. ഈ സ്ഥലമാണ് പിന്നീട് ശിവകാശി എന്ന പേരിൽ അറിയപ്പെട്ടത്.

രുചിതേടി കാഴ്ചകൾ കണ്ട് ഒരു യാത്ര

വിവിധ തരം പലഹാരങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് ശിവകാശി. ശ്രീ ഭദ്രകാളിയമ്മന്‍ ക്ഷേത്രം, പരാശക്തി മാരിയമ്മന്‍ ക്ഷേത്രം, തിരുത്തങ്കല്‍, ശ്രീ വെങ്കടാചലപതി, മാരിയമ്മന്‍ കോവില്‍, അയ്യനാര്‍ വെള്ളച്ചാട്ടം, മുതലിയാര്‍ ഊത്ത്, പിലവാക്കല്‍ ഡാം, നെന്മേനി, കുള്ളൂര്‍ ശാന്തൈ റിസര്‍വോയര്‍, വെമ്പക്കോട്ടൈ എന്നിവ ഇവിടുത്തെ പ്രധാന കാഴ്ചകളാണ്.

തമിഴ്നാടിന്റെ 'ചിഹ്നം' നേരിൽക്കാണാം

ശിവകാശിയിൽ നിന്ന് 25 കിലോമീറ്റർ യാത്ര ചെയ്താൽ ശ്രീവില്ലിപൊത്തൂരിൽ എത്തിച്ചേരാം. ഇവിടെയാണ് പ്രശസ്തമായ ആണ്ടാൾ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഗോപുരമാണ് ഏറെ പ്രശസ്തം.

ഈ ദീപാവലിക്ക് ശിവകാശിയിൽ പോയാലോ?

തമിഴ്നാടിന്റെ ചിഹ്നത്തിൽകാണുന്നത് ഈ ഗോപുരമാണ്.

അണ്ണാറക്കണ്ണാ വാ

ഈ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 400 മീറ്റർ അകലെയായാണ് അണ്ണാറക്കണ്ണൻമാരുടെ സങ്കേതം സ്ഥിതി ചെയ്യുന്നത്. ആണ്ടാൾ ക്ഷേത്രത്തിൽ നിന്ന് കൊല്ലം - തിരുമംഗലം ഹൈവയിലൂടെ വടക്കോട്ട് കുറച്ച് സമയം സഞ്ചരിച്ചാൽ നിങ്ങൾക്ക് ഇവിടെ എത്താം. ചെമ്പകത്തോപ്പ് അണ്ണാൻ സങ്കേതം എന്നാണ് ഇത് അറിയപ്പെടുന്നത്. വംശനാശം വന്നുകൊണ്ടിരിക്കുന്ന അണ്ണാനുകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ചെമ്പാകത്തോപ്പ് അണ്ണാന്‍ സങ്കേതം പ്രവര്‍ത്തനം ആരംഭിച്ചത്.

വെള്ളച്ചാട്ടം കാണാം

ശ്രീവില്ലിപൊത്തൂരിൽ നിന്ന് 11 കിലോമീറ്റർ സഞ്ചരിക്കണം രാജപാളയത്ത് എത്താൻ. രാജപാളയത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെ പശ്ചിമഘട്ടത്തിൽ ഒരു വെള്ളച്ചട്ടമുണ്ട്, അയ്യനാര്‍ വെള്ളച്ചാട്ടം. ശിവകാശിയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണിത്. ഇതിനടുത്തായി ഒരു അയ്യനാര്‍ ക്ഷേത്രമുണ്ട്. ഇവിടം ഒരു പിക്നിക് കേന്ദ്രവുമാണ്. 15 അടി ഉയരമുള്ള അയ്യനാര്‍ വെള്ളച്ചാട്ടം ഇടതൂര്‍ന്ന വനത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. യാത്രയ്ക്കിടെ ഇവിടെ സന്ദർശിക്കാം.

മധുരയ്ക്ക് പോകാം

ബാംഗ്ലൂരിൽ നിന്ന് ശിവകാശിൽ പോകാൻ മധുരയിലേക്ക് പോകുന്നതാണ് നല്ലത്. ബാംഗ്ലൂരിൽ നിന്ന് മധുര വഴി ശിവകാശിയിലേക്ക് 498 കിലോമീറ്റർ ആണ്. കൊച്ചിയിൽ നിന്ന് 305 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. പുനലൂർ - തെങ്കാശി വഴിയാണ് ശിവകാശിയിലേക്ക് പോകേണ്ടത്. തിരുവനന്തപുരത്ത് നിന്ന് തിരുനെൽവേലി വഴി ശിവകാശിക്ക് പോകാം ദൂരം 350 കിലോമീറ്റർ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+