ക്ഷേത്രങ്ങൾ കൊണ്ട് ചുറ്റപ്പെട്ട്, വിശ്വാസം കൊണ്ട് വളർന്ന് അതിൽ നിലനിൽക്കുന്ന ഒരു നാടാണ് അടൂർ. ക്ഷേത്രോത്സവങ്ങൾ കൊണ്ട് നാടിനെ ജീവൻവയ്പ്പിക്കുന്ന അടൂർ പത്തനംതിട്ടക്കാരുടെ വികാരമാണ് എന്നു പറഞ്ഞാലും തെറ്റില്ല. ദാനം കിട്ടിയ നാട് എന്നറിയപ്പെടുന്ന അടൂർ കേരള ചരിത്രത്തിന് ഒട്ടേറെ സംഭാവനകൾ നല്കിയിട്ടുള്ള ഇടം കൂടിയാണ്. പത്തനംതിട്ടയുടെ സാംസ്കാരിക മണ്ഡലത്തിൽ മുന്നിൽ നിൽക്കുന്ന അടൂരിന്റെ പ്രത്യേകതകളും ഒരു സഞ്ചാരി എന്ന നിലയിൽ ഇവിടെ കാണേണ്ട കാഴ്ചകളും പരിചയപ്പെടാം...
അടൂർ
പത്തനംതിട്ടയിൽ സാസംസ്കാരികപരമായി സവിശേഷതകളുള്ള നാടാണ് അടൂർ. ക്ഷേത്രങ്ങളും ഉത്സവങ്ങളും കൊണ്ട് പ്രസിദ്ധമായ ഇവിടം ചരിത്ര സംഭവങ്ങൾ കൊണ്ടും പ്രസിദ്ധമാണ്.
അടൂർ എന്നാൽ
അടൂരെന്നാൽ ദാനം കിട്ടിയ നാട് എന്നാണത്രെ അർഥം. അടർന്നു കിട്ടിയ ഊര് എന്ന വാക്കിൽ നിന്നുമാണ് അടൂരിന് ഈ പേരു ലഭിച്ചത് എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഇത് കൂടാതെ അട്ടിപ്പേറായ നല്കിയ ഇടം അല്ലെങ്കിൽ ദേശം എന്ന വാക്കില്‍ നിന്നുമാണ് അടൂർ വന്നതെന്നും കരുതപ്പെടുന്നു. നൂറ്റാണ്ടുകൾക്കു മുൻപ് ഇളയിടത്തു സ്വരൂപം വാക്കവഞ്ഞിപ്പുഴ മഠത്തിലേക്ക് പണം സ്വീകരിച്ചുകൊണ്ട് ഈ നാടിനെ അട്ടിപ്പേറായി നല്കിയത്രെ. അങ്ങനെ അട്ടിപ്പേറായി നല്കിയ ദേശം എന്ന നിലയിലാണ് അടൂർ ഉണ്ടായത് എന്നാണ് കരുതപ്പെടുന്നത്.
യുദ്ധം നടന്ന സ്ഥലം എന്നും ഈ സ്ഥലനാമത്തെ വിശേഷിപ്പിക്കുന്നുണ്ട്. അടര് എന്നാൽ യുദ്ധം എന്നും ഊര് എന്നാൽ നാട് എന്നുമാണല്ലോ അർഥം.
ചരിത്രത്തിനും മുൻപേയുള്ള നാട്
ആയിരക്കണക്കിന് വർഷങ്ങൾക്കു മുന്‍പേ തന്നെ നിലവിൽ വന്ന നാടാണ് അടൂർ. ആ സമയത്തു തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നതിന്റെ പല തെളിവുകളും പലഭാഗത്തു നിന്നും ലഭിച്ചിട്ടുണ്ട്. മഹാശിലായുഗത്തിലെ അവശിഷ്ടങ്ങളാണ് ഇതിൽ പ്രധാനം.
ബുദ്ധമതം വരുന്നു...
കേരളത്തിൽ ബുദ്ധമതം ശക്തിപ്രാപിച്ചു നിന്നിരുന്ന സ്ഥലങ്ങളിലൊന്നു കൂടിയായിരുന്നു അടൂർ. എന്നാൽ അധികകാലമൊന്നും ആ പ്രതാപം അടൂരിന് അവകാശപ്പെടാനാവില്ല. അതിനും മുൻപേ ഹൈന്ദവ മതം ഇവിടെ ശക്തി പ്രാപിക്കുകയാണുണ്ടായത്.
ചേര രാജാക്കന്മാരും കൊട്ടാരക്കര ഇളയിടത്തു സ്വരൂപവും തിരുവിതാംകൂർ നാട്ടുരാജ്യവും ഒക്കെ ഇവിടം കാലാകാലങ്ങളിലായി ഭരിച്ചുപോന്നിരുന്നു.
ക്ഷേത്രങ്ങളുടെയും പള്ളികളുടെയും നാട്
പാര്‍ത്ഥസാരഥി ക്ഷേത്രം, പന്തളം മഹാദേവ ക്ഷേത്രം, പാട്ടുപുരയ്ക്കല്‍ ദേവി ക്ഷേത്രം, പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രം, ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രം, ചേന്നാംപള്ളില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ഇളമന്നൂര്‍ മഹാവിഷ്ണു ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍. സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രല്‍ എന്നിവയാണ് പ്രശസ്തമായ ദേവാലയങ്ങൾ.
പന്തളം മഹാദേവ ക്ഷേത്രം
ഇവിടുത്തെ കെട്ടുകാഴ്ച ഉത്സവം ഏറെ പ്രസിദ്ധമാണ്. ധനുമാസത്തിലെ ചതയം നാൾ മുതൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷവും ഇവിടെ നടത്തുന്നു.
പറക്കോട് ചന്ത
ദിവാൻ രാജാകേശവദാസനാണ് ഇത് സ്ഥാപിക്കുന്നത്.
ശ്രീനാരായണപുരം ക്ഷേത്രം
മണ്ണടി
മണ്ണടി ദേവീ ക്ഷേത്രം
വേലുത്തമ്പി ദളവ ഈ ക്ഷേത്രത്തിനു മുന്നില്‍വെച്ചാണ് ആത്മാഹുതി നടത്തിയത് എന്നാണ് ചരിത്രം പറയുന്നത്.
PC: Mannady Devi Temple
പത്മനാഭ സ്വാമിയുടെ ആഭരണങ്ങൾ കണ്ടെത്തിയ ക്ഷേത്രം
PC: Mannady Devi Temple
സന്ദർശിക്കുവാൻ പറ്റിയ സമയം
എത്തിച്ചേരുവാൻ
25 കിലോമീറ്റര്‍ അകലെയുള്ള ചെങ്ങന്നൂര്‍ ആണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും റോഡ് മാർഗ്ഗം ഇവിടേക്ക് എത്തിച്ചേരാം.
തിരുവനന്തപുരത്തു നിന്നും അടൂരിലേക്ക് 85 കിലോമീറ്ററും കൊച്ചിയിലേക്ക് 112.5 കിലോമീറ്ററും ആലപ്പുഴയിലേക്ക് 70 കിലോമീറ്ററുമാണ് ദൂരം.



Click it and Unblock the Notifications















