അറുന്നൂറോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗുജറാത്ത് സുല്‍ത്താന്‍ സ്ഥാപിച്ച നഗരം, രണ്ടായിരത്തി അറുന്നൂറോളം പൈതൃക സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്ന നഗരം, ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള 24 കെട്ടിടങ്ങള്‍... ഇത്രയൊക്കെ വിശേഷണങ്ങളും പൈതൃകവും സംസ്‌കാരവുമുള്ള ഒരിന്ത്യന്‍ നഗരത്തെ യുനസ്‌കോയുടെ പൈതൃക നഗരമായി പ്രഖ്യാപിച്ചിട്ട് അധികം സമയമായിട്ടില്ല.
ഡെല്‍ഹിയേയും മുംബൈയേയും പിന്തള്ളി പൈതൃകനഗരമായി മാറിയ അഹമ്മദാബാദിനെ കൂടുതലറിയാം...
അഹമ്മദാബാദ്-ഇന്ത്യയിലെ ആദ്യ പൈതൃക നഗരം
മഹാത്മാഗാന്ധിയുടെ സ്വാതന്ത്രസമരത്തിന്റെ തുടക്കത്തിന് സാക്ഷിയായ ഗുജറാത്തിലെ ഈ നഗരം ആധുനികതയിലേക്ക് കുതിക്കുമ്പോഴും പഴമയെ സംരക്ഷിക്കുന്നതില്‍ ഒട്ടും വീഴ്ച കാണിക്കുന്നില്ല.
മുയലിന്റെ ധൈര്യം പ്രചോദനമായി നിര്‍മ്മിച്ച നഗരം
ഗുജറാത്തിലെ സുല്‍ത്താനായിരുന്ന അഹമ്മദ് ഷാ സബര്‍മതിയുടെ തീരത്ത് വിശ്രമിക്കുമ്പോള്‍ അത്ഭുതകരമായ ഒരു കാഴ്ച കണ്ടു. ഒരു മുയല്‍ ഒരു നായയെ ഓടിക്കുന്ന കാഴ്ച. ആ മുയലിന്റെ ധൈര്യത്തില്‍ നിന്നും പ്രചേദനമുള്‍ക്കൊണ്ട് സുല്‍ത്താന്‍ സ്ഥാപിച്ചതാണത്രെ അഹമ്മദാബാദ് നഗരം. 1411 ലാണ് അദ്ദേഹം നഗരം നിര്‍മ്മിക്കുന്നത്.
സബര്‍മതി ആശ്രമം
ഗുജറാത്തിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടം കൂടിയാണ് ഈ ആശ്രമം.
ദാദാ ഹരിര്‍ വാവ്
സുല്‍ത്താന്‍ ബെഗേരയുടെ പത്‌നിയുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച ഈ പടവ്കിണര്‍ വേനല്‍കാലത്ത് ജനങ്ങള്‍ക്ക് നല്കിയിരുന്ന സഹായം അത്ര ചെറുതല്ല.
മനോഹരമായ കൊത്തുപണികളും ചിത്രപ്പണികളും നിറഞ്ഞ ഈ പടവ്കിണര്‍ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമാണ്. വേനലിലെ ജലക്ഷാമത്തില്‍ നിന്നും രക്ഷപെടാനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പടവ്കിണര്‍.
ബാദ്രാഫോര്‍ട്ട്
രാജകൊട്ടാരങ്ങളും മുസ്ലീം ദേവാലയങ്ങളും ധാരാളം തുറസ്സായ സ്ഥലങ്ങളും നിറഞ്ഞ ഈ കോട്ട കാഴ്ചയില്‍ ഒരത്ഭുതം തന്നെയാണ്.ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സംരക്ഷിത സ്മാരകമാണ് ഇപ്പോള്‍ ഈ കോട്ട.
തീന്‍ ദര്‍വാസ
സിദ്ധി സയ്യിദ് മോസ്‌ക്
ഗുജറാത്തില്‍ ഏറ്റവുമധികം ഫോട്ടോയ്ക്ക് കാരണമായിട്ടുള്ള ഒരിടം കൂടിയാണ് ഈ ദേവാലയം. ബാദ്രാകോട്ടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ദേവാലയം ലാറ്റൈസ് വര്‍ക്ക് ചെയ്ത ജനാലകളാല്‍ പ്രശസ്തമാണ്.
സര്‍ഖേജ് റോസ
മുസ്ലീം-ഹിന്ദു വാസ്തുവിദ്യകള്‍ സമന്യയിപ്പിച്ച പണിതിരിക്കുന്ന ഇത് കാഴ്ചയില്‍ അതിമനോഹരമാണ്.
ഹത്തീസിങ് ജെയിന്‍ ക്ഷേത്രം
ജമാ മോസ്‌ക്



Click it and Unblock the Notifications












