Search
  • Follow NativePlanet
Share
» »സൈക്കിൾ ചവിട്ടി ആകാശത്തുകൂടെ പോകാം...വിസ്മയ കാഴ്ചകളുമായി ആക്കുളം ടൂറിസ്റ്റ് വില്ലേജ്..

സൈക്കിൾ ചവിട്ടി ആകാശത്തുകൂടെ പോകാം...വിസ്മയ കാഴ്ചകളുമായി ആക്കുളം ടൂറിസ്റ്റ് വില്ലേജ്..

സാഹസിക വിനോദങ്ങളും കൗതുക കാഴ്ചകളുമായി തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രം ആക്കുളം ടൂറിസ്റ്റ് വില്ലേജ് ഒരുങ്ങിക്കഴിഞ്ഞു.

തിരുവനന്തപുരത്തെ കാഴ്ചകളിൽ ഇനി സാഹസികത കൂടി ചേർക്കാം.. അതും ഏതു പ്രായക്കാര്‍ക്കും വളരെ രസകരമായി ആസ്വദിക്കുവാൻ സാധിക്കുന്ന സാഹസിക വിനോദങ്ങളും കൗതുക കാഴ്ചകളുമായി തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രം ആക്കുളം ടൂറിസ്റ്റ് വില്ലേജ് ഒരുങ്ങിക്കഴിഞ്ഞു.
ആകാശ സൈക്കിളിംഗ്, സിപ് ലൈൻ, ബലൂൺ കാസിൽ, ബർമാ ബ്രിഡ്ജ്, ബാംബൂ ലാഡർ, ഫിഷ് സ്പാ, കുട്ടികൾക്കായുള്ള ബാറ്ററി കാറുകൾ എന്നിവയ്ക്കൊപ്പം ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കൽ ഫയർ ഫൗണ്ടനും ഇവിടെ റെഡിയായിട്ടുണ്ട്. ഇതോടൊപ്പം അഡ്വഞ്ചർ പാർക്കും ചിൽഡ്രൻസ് പാർക്കും ഇവിടെയുണ്ട്.

Akkulam Tourist Village in Thiruvananthapuram-

നവീകരിച്ച ആക്കുളം ടൂറിസ്റ്റ് വില്ലേജ് നാളെ ബുധനാഴ്ച സന്ദർശകർക്കായി തുറക്കും. ഉദ്ഘാടന ദിവസം വൈകിട്ട് നാല് മണി മുതൽ സൗജന്യ പ്രവേശനം ഒരുക്കിയിട്ടുണ്ട്.
എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ടാണ് ഇവിടുത്തെ പാർക്ക് ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടന ദിവസം മുതൽ പുതുവത്സരം വരെ സാഹസിക വിനോദങ്ങൾ അടക്കമുള്ള പ്രവേശനങ്ങളിൽ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പൊതുജനങ്ങൾക്ക് 30 ശതമാനവും കുട്ടികൾക്ക് 40 ശതമാനവും ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് ആക്കുളത്ത് സാഹസിക വിനോദങ്ങൾ ഒരുക്കിയിരിക്കുന്നത്.

Akkulam Tourist Village in Thiruvananthapuram-

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും പത്ത് കിലോമീറ്റർ ദൂരത്തിൽ, ഉള്ളൂർ-ആക്കുളം റോഡിൽ ആണ് ആക്കുളം ടൂറിസ്റ്റ് വില്ലേജ് സ്ഥിതി ചെയ്യുന്നത്.

ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട്: ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പേജ്.

തിരുവനന്തപുരം യാത്രകളിലെ വാരന്ത്യ കവാടങ്ങള്‍... കോവളം മുതല്‍ പൊന്മുടി വരെ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+