Search
  • Follow NativePlanet
Share
» »വേമ്പനാട് കായലിലൂടെ പാതിരാമണൽ കണ്ട് 5 മണിക്കൂർ ആലപ്പുഴ ബോട്ട് യാത്ര, 400 രൂപ മതി, കലക്കൻ ഊണും!

വേമ്പനാട് കായലിലൂടെ പാതിരാമണൽ കണ്ട് 5 മണിക്കൂർ ആലപ്പുഴ ബോട്ട് യാത്ര, 400 രൂപ മതി, കലക്കൻ ഊണും!

വേമ്പനാട്ട് കായലിലൂടെ ബോട്ടിൽ സഞ്ചരിച്ച് ആലപ്പുഴ മുഴുവൻ ഒന്നു കണ്ടുവന്നാലോ... ബോട്ട് യാത്രയാണെങ്കിൽ പോക്കറ്റ് കീറുമെന്ന കാര്യത്തിൽ ഒന്നും വേണ്ട. എന്നാൽ വെറും 400 രൂപയ്ക്ക് ആലപ്പുഴയും പാതിരാമണലും കുമരകവും കണ്ടു വരുന്ന ഒരു യാത്രയുണ്ട്. ഒപ്പം ഉച്ചയ്ക്ക് മീൻകറിയും കക്കായിറച്ചിയും അവിയലും ഒക്കെയായി വയറുനിറയെ ഊണും കഴിച്ച് ആലപ്പുഴ ബീച്ചിലും പോയി വരുന്ന യാത്രയെക്കുറിച്ച് കേള്‍ക്കുമ്പോൾ തന്നെ ഒന്നു പോയാൽ കൊള്ളുമെന്ന് തോന്നുന്നില്ലേ..

കുറഞ്ഞ ചെലവിൽ ആലപ്പുഴ കണ്ട് വരുന്ന യാത്ര ഒരുക്കിയിരിക്കുന്നത് കേരളാ ജലഗതാഗത വകുപ്പിന്‍റെ വേഗ ബോട്ട് സർവീസാണ്. സാധാരണക്കാർക്കും ആലപ്പുഴയുടെ കായൽ സൗന്ദര്യം ആസ്വദിക്കാനും ഒരു ദിവസം മുഴുവൻ ബോട്ടിൽ ചെലവഴിക്കാനും അവസരം നല്കുന്ന പാക്കേജാണിത്. ഇത്രയും കേട്ടിട്ട് ഇതിലൊന്നു പോയില്ലെങ്കിൽ നഷ്ടമാണെന്ന് തോന്നുന്നില്ലേ.. ശരിയാണ്! ഇതാ വേഗാ ബോട്ട് പാക്കേജിനെക്കുറിച്ച് അറിയാം.

Alappuzha Budget Package-Vega Boat Trip

വേഗാ ബോട്ടിൽ ആലപ്പുഴ കാണാൻ പ്ലാൻ ഉണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ സീറ്റ് ഉറപ്പിക്കുകയാണ്. ദിവസവും നിരവധി ആളുകൾ അന്വേഷിച്ചെത്തുന്ന പാക്കേജ് ആയതിനാൽ ബുക്ക് ചെയ്യാതെ എത്തിയാൽ ചിലപ്പോൾ പോകാൻ പറ്റിയെന്നു വരില്ല. വേഗാ ബോട്ടിൽ ആകെ 120 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ എസിയിൽ 40 സീറ്റും നോൺ ഏസിയിൽ 80 സീറ്റും ആണുള്ളത്. നോൺ എസിയിൽ 400 രൂപയും എസിയിൽ 600 രൂപയുമാണ് നിരക്ക്.

ഇതിനു മുൻപായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിങ്ങൾ സീറ്റ് ബുക്ക് ചെയ്യുന്ന ഫോൺ നമ്പർ ഉള്ള വ്യക്തി യാത്രയിൽ ബോട്ടിൽ ഉണ്ടായിരിക്കണം. യാത്ര പോകുന്നവർ അവരവരുടെ ഫോണിൽ നിന്നും വിളിച്ച് ബുക്കിങ് നടത്തിയാൽ ഈ പ്രശ്നം പരിഹരിക്കാം. രാവിലെ 11.00 മണിക്ക് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും യാത്ര ആരംഭിക്കും. ആലപ്പുഴയുടെ കായൽ കാഴ്ചകൾ കണ്ട് അതിമനോഹരമായ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ഫോട്ടോകള്‍ പകർത്തി പോകാൻ നിങ്ങൾ തയ്യാറായിരിക്കണം. ഒരു നിമിഷം പോലും കണ്ണുചിമ്മാൻ അനുവദിക്കാത്തത്രയും മനോഹരമായ ഇടത്തിലൂടെയാണ് നിങ്ങൾ സഞ്ചരിക്കുന്നതെന്ന ഓർമ്മയിൽ വേണം യാത്ര ചെയ്യാൻ.

ബോട്ട് ജെട്ടിയിൽ നിന്നും ഫിനിഷിംഗ് പോയിന്‍റ് വഴി സ്റ്റാർട്ടിംഗ് പോയിന്‍റ് കണ്ട് വേമ്പനാട്ട് കായലിലൂടെ പാതിരാമണൽ വഴിയാണ് വേഗ ബോട്ട് റൂട്ട്. ഇവിടുന്ന് പാതിരാമണലിൽ ഒരു മണിക്കൂർ ചെലവഴിക്കുവാനും അവസരമുണ്ട്. എന്നാൽ പാതിരാമണലിൽ പ്രവേശിക്കുന്നതിന് 10.00 രൂപാ പ്രവേശന ഫീസ് ആയി നല്കണം. ആലപ്പുഴ കോട്ടയം തുടങ്ങിയ ജില്ലകളിൽ നിന്നല്ലാത്ത സഞ്ചാരികൾക്ക് പാതിരാമണൽ അത്ര പരിചയമുണ്ടായിരിക്കില്ല. വേമ്പനാട് കായലിന് നടുവിൽ സ്ഥിതി ചെയ്യുന്ന, പത്ത് ഏക്കറോളം വിസ്തൃതിയുള്ള ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ. പക്ഷിനിരീക്ഷണത്തിന് പേരുകേട്ട ഇവിടം ഏകാന്ത സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ്.

യാത്രയിലെ ഉച്ചഭക്ഷണവും ഇവിടെ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഊണ് ആണ് ഇവിടെ ലഭിക്കുന്നത്. നൂറ് രൂപയാണ് നിരക്ക്. മീൻകറി, സാമ്പാർ, പുളിശ്ശേരി, കക്കായിറച്ചി, അവിയൽ, തോരൻ, അച്ചാർ എന്നിവ ഉള്‍പ്പെടെ രുചികരവും വിഭവസമൃദ്ധവുമായ ഊണ് കഴിച്ച് പാതിരാമണൽ കണ്ട് തുടരുന്ന യാത്രയിൽ ഇനി പോകുന്നത് കുമരകത്തേയ്ക്കാണ്. ഊണു കഴിഞ്ഞ ആലസ്യം മാറ്റാനായി ബോട്ടിൽ തന്നെ ഐസ്ക്രീം, ചായ ചെറുപലഹാരങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

അധികം സഞ്ചാരികളൊന്നും പോയിട്ടില്ലാത്ത ഒരു റൂട്ടിലൂടൊണ് ഇനി ഇവിടുന്ന് പോകുന്നത്. കുമരകം കായലിന്റെ സൈഡിലെ കുരിശടി വഴി ആർ. ബ്ലോക്കിലേക്കാണ് ഈ യാത്ര. കുട്ടനാടിന്‍റെയും കുമരകത്തിന്‍റെയും അധികം വെളിവാകാത്ത ഭംഗിയും ഒരുപാട് പക്ഷികളേയും ഈ യാത്രയിൽ കാണാം. ഏകദേശം മൂന്നേകാൽ മണിയോടെ ആർ ബ്ലോക്കിൽ നിന്നും കോട്ടയം ആലപ്പുഴ റൂട്ടിലൂടെ ബോട്ട് നാലു മണിയോടെ ആലപ്പുഴയിൽ എത്തും.

മടങ്ങാൻ വരട്ടെ, യാത്ര ഇനിയും തീർന്നിട്ടില്ല. ബോട്ട് ജെട്ടിയിൽ നിന്നും ആലപ്പുഴ ബീച്ചിൽ പോയി ലൈറ്റ് ഹൗസും, ബീച്ചും പിന്നെ കടലിലെ സൂര്യാസ്തമയവും കണ്ടാലേ യാത്ര പൂർണ്ണമാകൂ. ആലപ്പുഴ- പാതിരാമണൽ-കുമരകം വേഗാ ബോട്ട് യാത്ര ബുക്ക് ചെയ്യുവാൻ- ബുക്കിംഗ് നമ്പർ:
9400050322,
9400050325 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+