വെറും നാല് മണിക്കൂര്‍ സമയം കൊണ്ട് തലസ്ഥാനത്തു നിന്നും കാസര്‍കോഡ് വരെ യാത്ര സാധ്യമാക്കുന്ന തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍പ്പാതയുടെ കരട് രേഖ തയ്യാറായി. പാതയുടെ അന്തിമ റൂട്ട് കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍(കെ-റെയില്‍) പ്രസിദ്ധീകരിച്ചു. കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും തെക്കേ അറ്റത്തേയ്ക്കുള്ള യാത്രയുടെ ദൂരവും സമയവും പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി കൊണ്ടു വന്നിരിക്കുന്നത്. പദ്ധതിയെക്കുറിച്ച് അറിയാം...
നാലുമണിക്കൂറില്‍
530.6 കിമീ
വിശദമായ പദ്ധതി റിപ്പോര്‍ട്ട് കെ-റെയില്‍ ബോര്‍ഡ് യോഗം അംഗീകരിച്ചു. 2020 ല്‍ നിര്‍മ്മാണം ആരംഭിച്ച് അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 63,941 കോടി രൂപയാണ് പദ്ധതി ചിലവായി കണക്കാക്കുന്നത്.
11 ജില്ലകള്‍
പൈതൃക സ്ഥാനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്.
തിരുവനന്തപുരത്തു നിന്നും തിരൂര്‍ വരെ
തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍ നിന്നുമാണ് പാത ആരംഭിക്കുക. തുടര്‍ന്ന് കഴക്കൂട്ടം, ആറ്റിങ്ങല്‍, കല്ലമ്പലം, പാരിപ്പള്ളി, കൊട്ടിയം, മുഖത്തല, കുണ്ടറ, തെങ്ങമം, നൂറനാട്, മുതുകാട്ടുകര, കിടങ്ങയം, കൊഴുവല്ലൂര്‍, മുളക്കുഴ വഴി ചെങ്ങന്നൂരിലെത്തും.
ചെങ്ങന്നൂരില്‍ നിന്നും നെല്ലിക്കല്‍ കോയിപ്പുറം വഴി നെല്ലിമല, ഇരവിപേരൂര്‍, കല്ലൂപ്പാറ, മുണ്ടിയപ്പള്ളി, മാടപ്പള്ളി, വാകത്താനം, വെള്ളൂത്തുരുത്തി, പാറയ്ക്കല്‍ കടവ് കൊല്ലാടം, കടുവാക്കുളം വഴി കോട്ടയം. കോട്ടയത്ത് ദേവലോകത്തിനടുത്താണ് സ്റ്റേഷന്‍ വരിക. കോട്ടയത്തു നിന്നും പാത നേരെ കാക്കനാട്ടേയ്ക്ക് പോകും, തുടര്‍ന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്, തൃശൂര്‍, അവിടുന്ന് തിരൂര്‍ എന്നിങ്ങനെയാണ് പാത പോകുന്നത്. തിരൂരില്‍ നിന്നും റെയില്‍വേ പാതയ്ക്ക് സമാന്തരമായായിരിക്കും വഴി.
തിരുവനന്തപുരം-എറണാകുളം ഒന്നരമണിക്കൂര്‍
530 കോടി രൂപയുടെ ലാഭം
പ്രധാന പ്രത്യേകതകള്‍
ഈ പാത വഴി ചെറുതും വലുതുമായ നഗരങ്ങള്‍ പരസ്പരം ബന്ധിപ്പപ്പെടുന്നു. വിമാനത്താവളങ്ങള്‍, ആശുപത്രികള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍ തുടങ്ങിയവ ഇതുവഴി കൂടുതല്‍ എളുപ്പവഴിയില്‍ ബന്ധിക്കപ്പെടും.
5 ടൗണ്‍ ഷിപ്പ്



Click it and Unblock the Notifications














