Search
  • Follow NativePlanet
Share
» »ലാന്‍ഡ് മാ‌ര്‍ക്കിലെ 'തേങ്ങ'; കണ്ടാല്‍ കേരളമാണെന്ന് തോന്നും

ലാന്‍ഡ് മാ‌ര്‍ക്കിലെ 'തേങ്ങ'; കണ്ടാല്‍ കേരളമാണെന്ന് തോന്നും

By Maneesh

'അ അണ്ടെ അമലാപുരം' എന്ന് തുടങ്ങുന്ന ഒരു തെലുങ്ക് പാട്ടി‌ല്‍ പരാമര്‍ശിച്ചിരിക്കുന്ന അമലാപുരം ആന്ധ്രപ്രദേശിലെ ഒരു കൊച്ചു ടൗണാണ്. അമലാപുരത്തിന്റെ പരിസര ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ കേരളമാണോ ഇതെന്ന് സംശയിച്ചാല്‍ തെറ്റു‌പറയാന്‍ കഴിയില്ലാ. കേര നി‌രകള്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ സ്ഥലം കേരളം പോലെ തന്നെ തോന്നിപ്പിക്കും.

ഈസ്റ്റ് ഗോദാവരിയില്‍

ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരിയി ജില്ലയില്‍ രാജമുണ്ട്രിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഗോദാവരി നദിയുടെ ഡെല്‍റ്റ പ്രദേശമായ കൊനസീമയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. #Amalapuram

 Amalapuram, Famous Coastal Town Of Andhra Pradesh

Photo Courtesy: Venkat2336

തേങ്ങാക്കാര്യം

തെങ്ങും നെല്ലുമാണ് ഇവിടുത്തെ പ്രധാന കൃഷി. അതുകൊണ്ട് തന്നെ ഒറ്റ നോട്ടത്തില്‍ ഒരു കുട്ടനാടന്‍ കാഴ്ച അനുഭ‌വം അമലാപുരത്തിന് നല്‍കാന്‍ കഴിയുന്നുണ്ട്. തേ‌ങ്ങയാണ് അമലാപുരി മുന്‍സി‌പാലിറ്റിയുടെ ചിഹ്നം

വേദ സംസ്കാരം

വെങ്കിടേശ്വര ക്ഷേത്രം, സുബ്രമണ്യേശ്വര ക്ഷേത്രം, ചന്ദ്രമൗലീശ്വര ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങ‌ള്‍. വേദ സംസ്കാരത്തിന് പേരുകേട്ടതാണ് ഈ ടൗണ്‍.

 Amalapuram, Famous Coastal Town Of Andhra Pradesh

Photo Courtesy: Venkat2336

അമൃത്പുരി

അമൃത്‌പുരി എന്നായിരുന്നു അമലാപുര‌ത്തിന്റെ യഥാര്‍ത്ഥ പേര്. പിന്നീട് ഈ സ്ഥലം അമ്‌ലി പുരി എന്നും തുടര്‍ന്ന് അമലാപുരം എന്നും അറിയപ്പെടുകയായിരുന്നു. ശിവനെ അമലേശ്വരനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് ഇവിടെയാണ്.

പഞ്ചലിംഗപുരം

പഞ്ചലിംഗപുരം എന്ന ഒരു പേര് കൂടി ഈ സ്ഥലത്തിനുണ്ട്. ഇവിടുത്തെ അഞ്ച് ശിവ ക്ഷേ‌ത്രങ്ങളാണ് ഈ പേരുണ്ടാകാന്‍ കാരണം. അമലേശ്വര, സിദ്ധേശ്വര, രാമലിംഗേശ്വര, ചന്ദ്രമൗലീശ്വര, ചെന്നമല്ലീശ്വര എന്നിവയാണ് ആ ക്ഷേത്രങ്ങള്‍. #Panchalingapuram

 Amalapuram, Famous Coastal Town Of Andhra Pradesh

Photo Courtesy: Venkat2336

കൊണസീമയേക്കുറിച്ച്

ഈസ്റ്റ്‌ ഗോദാവരി ജില്ലയിലാണ്‌ കൊണസീമ. ഇത്‌ വളരെ പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌. മനോഹരമായ നിരവധി കാഴ്‌ചകള്‍ കൊണ്ട്‌ സമ്പന്നമാണിവിടം. ഗൗതമി, വസിഷ്‌ഠ നദികളുടെ ഇടയില്‍ സ്ഥിതി ചെയ്യുന്ന ഡല്‍റ്റയിലാണ്‌ കൊണസീമ സ്ഥിതി ചെയ്യുന്നത്‌. ഗോദാവരിയുടെ ഭാഗമായ തടാകത്തിലാണ്‌ ഈ ഡല്‍റ്റ. ദൃശ്യഭംഗിക്ക്‌ പേരുകേട്ടതാണ്‌ ഈ പ്രദേശം. കൊണസീമ സന്ദര്‍ശിക്കുമ്പോള്‍ ഇവിടുത്തെ തടാകത്തിലൂടെ ഒരു ബോട്ടുയാത്ര ഉറപ്പായും നടത്തണം.

ഇക്കോ ടൂറിസത്തിനും ഇവിടം പ്രശസ്‌തമാണ്‌. രാജമുണ്ട്രിയുടെ തിരക്കില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുന്ന കൊണസീമ സന്ദര്‍ശനം നല്ലൊരു അനുഭവമായിരിക്കും നിങ്ങള്‍ക്ക്‌ സമ്മാനിക്കുന്നത്‌. രാജമുണ്ട്രിയിലേതിനേക്കാള്‍ മികച്ച കാലാവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടുന്നു. സഞ്ചാരപ്രിയര്‍ക്ക്‌ വിശ്രമിക്കാനുള്ള മികച്ച സൗകര്യങ്ങളും ഇവിടെയുണ്ട്‌.

 Amalapuram, Famous Coastal Town Of Andhra Pradesh

Photo Courtesy: Malyadri

രാജമു‌ണ്ട്രിയേക്കുറിച്ച്

ആന്ധ്രാപ്രദേശിന്റെ സാംസ്‌കാരിക തലസ്ഥാനമാണ്‌ രാജമുണ്ട്രി. ഈ നഗരത്തില്‍ വച്ചാണ്‌ മഹാകവി നന്നയ്യ തെലുങ്ക്‌ ലിപി ആവിഷ്‌കരിച്ചതെന്ന്‌ ചരിത്രം പറയുന്നു. അദ്ദേഹം തെലുങ്കിലെ ആദ്യ മഹാകവിയായി വാഴ്‌ത്തപ്പെടുന്നു. നന്നയ്യയുടെയും തെലുങ്ക്‌ ഭാഷയുടെയും ജന്മഗൃഹം എന്നതിലുപരി വേദകാല സംസ്‌കാരവുമായും മൂല്ല്യങ്ങളുമായും ഉള്ള ബന്ധത്തിന്റെ പേരിലും രാജമുണ്ട്രി പ്രശസ്‌തമാണ്‌. ഇതിനാല്‍ തന്നെ പല പൗരാണിക ആചാരങ്ങളും ഇന്നും ഈ നഗരത്തില്‍ മുറതെറ്റാതെ നടന്നുപോരുന്നു. മാത്രമല്ല അപൂര്‍വ്വങ്ങളായ പല കലാരൂപങ്ങളും ഇവിടെ ജീവിക്കുകയും ചെയ്യുന്നു. വിശദമായി വായിക്കാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: andhra pradesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+