ബുദ്ധമതത്തിന്‍റെയും ജൈനമതത്തിന്റെയും ജന്മനാട്!
ലോകത്തിലെ തന്നെ രണ്ടു പ്രശസ്ത മതങ്ങൾ ജന്മമെടുത്ത ഒരപൂർവ്വ നാടാണ് ബീഹാർ. അഹിംസയെന്ന ആശയം തന്നെ ഉടലെടുത്ത നാടാണിത്. ബുദ്ധമത സ്ഥാപകനായ ബുദ്ധന്റെയും ജൈനമത സ്ഥാപകനായ മഹാവീരന്റെയും നാടായ ഇവിടം ആയിരക്കണക്കിന് വർഷങ്ങൾക്കു മുന്ഡപേ ചരിത്രത്തിൽ ഇടം നേടിയ നാടാണ്.
ഏറ്റവും പഴക്കമേറിയ ക്ഷേത്രത്തിന്റെ നാട്
ഇന്ത്യയിൽ ഇന്നും പൂജകൾ നടക്കുന്ന പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്ന നാട് കൂടിയാണ് ബീഹാർ. പാട്നയിൽ നിന്നും 210 കിലോമീറ്റർ അകലെ കൈമൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മുണ്ടേശ്വരി ക്ഷേത്രമാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നായി കണക്കാക്കുന്നത്. ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന ഈ ക്ഷേത്രം ശക്തിക്കും ശിവനുമാണ് സമർപ്പിച്ചിരിക്കുന്നത്. ചരിത്ര രേഖകൾ അനുസരിച്ച് രണ്ടാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇവിടുത്തെ വിശ്വാസങ്ങൾ അനുസരിച്ച് അതിനും മുൻപേ ഈ ക്ഷേത്രം ഇവിടെയുണ്ട്.
PC-Shivam Kumar
വേദകാലത്തെ പ്രധാന കേന്ദ്രം
ബീഹാറിൻറെ ചരിത്രവുമായി ഏറെയൊന്നും ബന്ധമില്ലാത്തവരെ അതിശയിപ്പിക്കുന്ന വിവരങ്ങളാണ് ആ നാടിനുള്ളത്. ഒരു കാലത്ത് ലോകത്തിന്റെ വ്യാപാര കേന്ദ്രമായിരുന്നുവത്രെ ഇവിടം. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഭരണകേന്ദ്രം കൂടിയായിരുന്നു ഇവിടമെവന്നും ഇവിടുത്തെ ഭരണാധികാരികൾ എങ്ങും അറിയപ്പെടുന്ന തരത്തിൽ പ്രഗത്ഭരായിരുന്നുവെന്നും ചരിത്രം പറയുന്നു.
PC-Nirasindhu Desinayak
ഐഎസ് ഓഫീസർമാരുടെ നാട്
രാജ്യത്തിന്റെ ഐഎഎസ് ഫാക്ടറി എന്നറിയപ്പെടുന്ന നാടു കൂടിയാണ് ബീഹാർ. ഇന്ത്യയിൽ സാക്ഷരതയിൽ ഏറെ പിന്നിലാണെങ്കിലും ഐഎഎസ് ഉദ്യോഗസ്ഥരുടെ എണ്ണത്തിന് ഒരു കുറവും ഇല്ല. ഇന്ത്യയിൽ ഏറ്റവും അധികം ഐഎഎസ് ഉദ്യോഗസ്ഥർ ഉള്ള നാടാണിത്.
PC-Prime Minister's Office
രുചിയുടെ കാര്യത്തിൽ
രുചിയുടെ കാര്യത്തിൽ മറ്റൊരു നാടിനും അനുകരിക്കുവാൻ പറ്റാത്ത ഒരിടമാണ് ബീഹാർ. നാവിൽ കൊതിയൂറുന്ന രുചികളും നാടൻ മസാലകളും ഒക്കെയാണ് ഇവിടുത്തെ ഭക്ഷണത്തിന്റെ പ്രത്യേകത. ഉരുളക്കിഴങ്ങ് മസാലയിൽ ചേർത്തുണ്ടാക്കുന്ന വിഭവങ്ങളാണ് ഇവിടെ എത്തിയാൽ തീർച്ചായും രുചിച്ചിരിക്കേണ്ട ഒന്ന്.
PC-Amrita Nityanand
ലോകത്തിലെ ഏറ്റവും പഴയ സർവ്വകലാശാല സ്ഥിതി ചെയ്യുന്നിടം
ലോകത്തിലെ തന്നെ ഏറ്റവും പഴയ സർവ്വകലാശാലയുടെ ശേഷിപ്പുകൾ ഇന്നും സൂക്ഷിക്കുന്ന ഒരു നാടാണ് ബീഹാർ. പാട്നയിൽ നിന്നും 95 കിലോമീറ്റർ അകലെയാണ് നളന്ദ സർവ്വകലാശാലയുടെ സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ച് ഏകദേശം 600 വർഷത്തോളം നിലനിന്നിരുന്ന നളന്ദ പിന്നീട് ബക്തിയാർ ഖിൽജിയുടെ കാലത്ത് നശിപ്പിക്കപ്പെടുകയായിരുന്നു. ലക്ഷക്കണക്കിന് പുസ്കങ്ങളായിരുന്നു ഇതിന്റെ ഏറ്റവും വലിയ ആകർഷണം. അക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യ അഭ്യസിക്കാനായി ഒട്ടേറെ ആളുകൾ ഇവിടെ എത്തിയിരുന്നു.
PC-Slbhushan
ചരിത്ര പ്രേമികളുടെ സ്വപ്നയിടം
ലോകത്തിലെ ഏറ്റവും പഴയ ജനവാസമുള്ള ഇടമായ ബീഹാറിൽ ഒട്ടേറെ ചരിത്ര ഇടങ്ങൾ കാണാൻ സാധിക്കും. സ്പൂപങ്ങൾ മുതൽ കോട്ടകൾ വരെയും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഒക്കെയായി ഒരു ചരിത്രകാരനെ ആകർഷിക്കുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. മഹാബോധി ക്ഷേത്രം, ബരാബർ ഗുഹകൾ, ഷേർ ഷാ സൂരിയുടെ ശവകുടീരം. നളന്ദ വിക്രമശില മ്യൂസിയം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ചരിത്ര കാഴ്ചകൾ.