ആൻഡമാന്‍ തുരുത്തുകളിലേക്ക് ഒരു യാത്ര ആഗ്രഹിക്കാത്തവർ കാണില്ല. കടലും പച്ചപ്പും ദ്വീപും സ സാഹസിക വിനോദങ്ങളും എല്ലാം ചേർന്നു നില്‍ക്കുന്ന ഇവിടേക്കുള്ള യാത്രകളുടെ സമയമാണിപ്പോൾ. ക്രിസ്മസും പുതുവർഷവും ആഘോഷിക്കുവാന്‍ മിക്കവരും തിരഞ്ഞെടുത്തിരിക്കുന്നതും ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തെയാണ്. എന്നാൽ നിങ്ങൾ ഇപ്പോൾ തന്നെ ഒരു യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കിൽ ഒരു നിമിഷം! പോർട്ട് ബ്ലെയർ വിമാനത്താവളം കുറച്ചു ദിവസങ്ങളിൽ അടച്ചിടുവാൻ പോവുകയാണ്. വിശദമായി വായിക്കാം...

PC:Nabil Naidu/Unsplash
വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളം അഥവാ പോർട്ട് ബ്ലെയർ വിമാനത്താവളം അടുത്ത വർഷം മാർച്ച് വരെ 32 ദിവസങ്ങളിൽ അടച്ചിടും. ഈ ദിവസങ്ങളിൽ സർവീസുകൾ ഉണ്ടായിരിക്കുന്നതല്ല. അവധിക്കാലവും യാത്രാ സീസണും അടുത്തിരിക്കുന്ന ഈ സമയത്ത് ഈ അടച്ചിടൽ യാത്രകളിൽ പല മാറ്റങ്ങൾക്കും കാരണമായേക്കും. അതിനാൽ, യാത്രക്കാർ അതിനനുസരിച്ചുള്ള യാത്രാ പദ്ധതികൾ തയ്യാറാക്കേണ്ടതുണ്ട്. ഈ ഏതാനും മാസങ്ങൾക്കിടയിൽ, പോർട്ട് ബ്ലെയർ വിമാനത്താവളത്തിൽ കുറച്ച് ദിവസങ്ങളിൽ അടച്ചിടുകയും ബാക്കി ദിവസങ്ങളിൽ സർവീസ് നടത്തുകയും ചെയ്യും.

PC:Nabil Naidu/Unsplash
ഇനി വരുന്ന തിയതികൾ
റൺവേയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിമാനത്താവളം അടച്ചിടുന്നത്. 2022 നവംബർ 15 നും 18 നും ഇടയിൽ പ്രവർത്തനം നിർത്തുന്നത് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. 2022 നവംബർ 29 മുതൽ ഡിസംബർ 2-ാം തിയതി വരെയാണ് ഇനി വിമാനത്താവളം അടച്ചിടുവാൻ പോകുന്ന ഏറ്റവും അടുത്തുള്ള തിയതികൾ. 2023 മാർച്ച് വരെയാണ് ഇങ്ങനെയുള്ള അടച്ചിടൽ ഉണ്ടാവുക.
പോർട്ട് ബ്ലെയർ വിമാനത്താവളം അടച്ചിടുന്ന തിയതികൾ
29 നവംബർ-2 ഡിസംബർ 2022
13 ഡിസംബർ-16 ഡിസംബർ 2022
10 ജനുവരി-13 ജനുവരി 2023
24 ജനുവരി-27 ജനുവരി 2023
7 ഫെബ്രുവരി-10 ഫെബ്രുവരി 2023
21 ഫെബ്രുവരി-24 ഫെബ്രുവരി 2023
7 മാർച്ച്-10 മാർച്ച് 2023
21 മാർച്ച്-24 മാർച്ച് 2023

പോർട്ട് ബ്ലെയർ വിമാനത്താവളം പ്രവർത്തിക്കുന്ന തിയതികള്‍
3 ഡിസംബർ-12 ഡിസംബർ 2022
17 ഡിസംബർ 2022-9 ജനുവരി 2023
14 ജനുവരി-23 ജനുവരി 2023
28 ജനുവരി-6 ഫെബ്രുവരി 2023
11 ഫെബ്രുവരി-20 ഫെബ്രുവരി 2023
2023 ഫെബ്രുവരി 25-മാർച്ച് 6
11 മാർച്ച്-20 മാർച്ച് 2023
25 മാർച്ച്-31 മാർച്ച് 2023

യാത്രകൾ പ്ലാൻ ചെയ്യാം
ഇനി 2023 മാർച്ച് വരെയുള്ള യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ഈ തിയതികൾ കൂടി മനസ്സിൽ കണ്ടുവേണം യാത്രകൾ ക്രമീകരിക്കുവാൻ. ക്ലോസിങ്ങിന്റെ ഷെഡ്യൂൾ ചെയ്ത തീയതികൾ 4 ദിവസത്തെ ഇടവേളയിലാണ്.ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലേക്ക് പ്രവേശനം നൽകുന്ന ഏക വാണിജ്യ പൊതുവിമാനത്താവളമാണ് പോർട്ട് ബ്ലെയർ വിമാനത്താവളമെന്നതിനാൽ തിയതികൾ ശ്രദ്ധിച്ചില്ലെങ്കിൽ അസൗകര്യങ്ങൾ നേരിടേണ്ടി വരും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












