Search
  • Follow NativePlanet
Share
» »പാക്കിങ് എളുപ്പം, ഭാരിച്ച ലഗേജ് ഇനി വേണ്ട! കിടിലൻ ഓഫറുമായി ജപ്പാൻ എയർലൈന്‍സ്

പാക്കിങ് എളുപ്പം, ഭാരിച്ച ലഗേജ് ഇനി വേണ്ട! കിടിലൻ ഓഫറുമായി ജപ്പാൻ എയർലൈന്‍സ്

യാത്രകളിലെ ഏറ്റവും തലവേദന പാക്കിങ് ആണ്. പോകുന്ന സ്ഥലത്തിനനുസരിച്ചുള്ള വസ്ത്രങ്ങളും മറ്റും ബാഗിലാക്കുന്നത് ചെറിയ കാര്യമേയല്ല. നീണ്ട യാത്രയാണെങ്കിൽ വസ്ത്രങ്ങൾ ഇഷ്ടംപോലെ പാക്ക് ചെയ്യുവാനുമുണ്ടാകും.ഇന്ന് ഫോട്ടോകളുടെയും റീൽസുകളെയും കാലമായതിനാൽ ഇക്കാര്യത്തിൽ ഒരു കോംപ്രമൈസും ഇല്ല. എന്നാൽ വസ്ത്രങ്ങളെടുക്കാതെ ഒരു യാത്ര പോയാലോ? സംഗതി ശരിയാണ്. വസ്ത്രങ്ങളടങ്ങിയ ബാഗ് ഇല്ലാതെ ജപ്പാനിൽ വരാം. എന്താണ് കാര്യമെന്നല്ലേ

അതെ, ജപ്പാനിലേക്കാണ് യാത്രയെങ്കിൽ ഇനി വസ്ത്രങ്ങളുടെ ബാഗ് എടുക്കേണ്ട. പകരം ഇവിടെ താമസിക്കുന്ന കാലയളവിൽ ആവശ്യമായ വസ്ത്രങ്ങൾ വാടയ്ക്ക് നല്കുന്ന കിടിലൻ പ്രോഗ്രാമാണ് ട്രയലായി എയർലൈൻസ് അവതരിപ്പിച്ചിരിക്കുന്നത്. ബാഗ് പാക്ക് ചെയ്യേണ്ടെന്നു മാത്രമല്ല, നല്ല ബ്രാൻഡഡ് വസ്ത്രങ്ങള്‍ ഓരോ ദിവസവും ധരിക്കാമെന്നത് യാത്രക്കാർക്കും ലഗേജ് ഭാരം ഒഴിവാക്കാം എന്നത് എയൽലൈനും ലഭിക്കുന്ന ഗുണമാണ്. എനി വിയർ, എനിവേർ (Any Wear, Anywhere) എന്നതാണ് ഈ പദ്ധതിയുടെ പേര്.

 Any Wear, Anywhere Japan Airlines Cloth Rental Programme

യാത്രക്കാർക്ക് വസ്ത്രങ്ങള്‍ ഒരു മാസം മുൻപ് വരെ ബുക്ക് ചെയ്യുകയും രണ്ടാഴ്ച കാലം വസ്ത്രങ്ങൾ വാടകയ്ക്ക് എടുക്കുകയും ചെയ്യാം. ഇങ്ങനെ ലഭിക്കുന്ന വസ്ത്രങ്ങളിൽ പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങളും സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങളും ഉൾപ്പെടുമെന്നാണ് ജപ്പാൻ എയർലൈൻസ് അറിയിച്ചിരിക്കുന്നത്.

ജാപ്പനീസ് വ്യാപാര സ്ഥാപനമായ സുമിറ്റോമോയുമായി സഹകരിച്ചാണ് പ്രോഗ്രാം. യാത്രക്കാരവരുടെ താമസസ്ഥലത്ത് എത്തുന്നതിന് മുമ്പ് വാടകയ്ക്ക് എടുത്ത വസ്ത്രങ്ങൾ എത്തിച്ചുകൊടുക്കുകയും താമസത്തിന്റെ അവസാനത്തിൽ അവ ശേഖരിക്കുകയും ചെയ്യുന്ന രീതിയിലാണിത് പ്രവർത്തിക്കുക.

യാത്രയിൽ എയർ ലൈൻസ് കൊണ്ടുപോകുന്ന ബാഗേജുകളുടെ മൊത്തത്തിലുള്ള ഭാരം കുറയ്ക്കാൻ ഈ പദ്ധതി സഹായിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരം ശേഖരിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. അതേസമയം ഒരു യാത്രക്കാരന്റെ ബാഗേജിൽ 10 കിലോ ഭാരം കുറയ്ക്കുന്നത് 7.5 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കുമെന്നാണ് ഔദ്യോഗിക സൈറ്റിൽ പറയുന്നത്.

 Any Wear, Anywhere Japan Airlines Cloth Rental Programme

വസ്ത്രങ്ങളുടെ നിരക്ക് യാത്രക്കാർ തെരഞ്ഞെടുക്കുന്ന മോഡലിനും എണ്ണത്തിനും അനുസരിച്ച് വ്യത്യാസപ്പെടും. സിഎൻടി ട്രാവൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 2,311 രൂപാ മുതൽ 4,000 രൂപാ വരെയായിരിക്കും വസ്ത്രങ്ങളുടെ വാടക. സീസൺ അനുസരിച്ചുള്ള വസ്ത്രങ്ങളും ലഭ്യമാക്കും. സമ്മർ, വിന്‍റർ, സ്പ്രിങ് എന്നീ സീസണുകൾക്കനുസരിച്ച് കാഷ്വൽ, സ്‌മാർട്ട് കാഷ്വൽ എന്നിവയും ഇവ രണ്ടും കൂടിച്ചേർന്ന വിഭാഗത്തിലും വസ്ത്രങ്ങൾ ലഭിക്കും.

ഏറ്റവും തുര കുറഞ്ഞ പാക്കിൽ മൂന്ന് ടോപ്പുകളും രണ്ട് ബോട്ടവും കാണും, ഏറ്റവും ചെലവേറിയ പാക്കിൽ ആറ് ടോപ്പുകളും മൂന്ന് ബോട്ടവും ആണുള്ളത്. രണ്ട് ജോഡി ഷോർട്ട്‌സും മൂന്ന് ടി-ഷർട്ടുകളും അടങ്ങുന്ന ഒരു മെൻസ് കാഷ്വൽ സമ്മർ സെലക്ഷന് £22 ആണ് വില. സ്‌പ്രിംഗ് കളക്ഷനിൽ മൂന്ന് മുതൽ നാല് ടോപ്പുകളും രണ്ട് ജോഡി ട്രൗസറുകളും അടങ്ങിയ വിമൻ സ്‌മാർട്ട്-കാഷ്വൽ പാക്കിന് ഏകദേശം 27.50 പൗണ്ട് ആയിരിക്കും വില.

ഈ സേവനം ഉപയോഗിക്കാൻ താൽപ്പര്യമുള്ളവർക്ക് അവരുടെ യാത്രയുടെ ഒരു മാസം മുമ്പ് എനിവെയർ എനിവേർ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ജപ്പാൻ എയർലൈൻസ് ഫ്ലൈറ്റ് റഫറൻസ് നമ്പറും വസ്ത്രങ്ങൾ ഡെലിവര്‌ ചെയ്യാൻ ഹോട്ടലിന്റെയോ മറ്റ് താമസ സ്ഥലങ്ങളുടെയോ വിലാസവും നല്കണം. 2024 ഓഗസ്റ്റ് മുതൽ പ്രോഗ്രാം ട്രയൽ ആരംഭിക്കും.

Japan Tourims

ജപ്പാൻ ടൂറിസം

ഇന്ന് അന്താരാഷ്ട്ര യാത്രകളിൽ ഏറ്റവുമധികം സഞ്ചാരികൾ എത്തിച്ചേരുന്ന രാജ്യമാണ് ജപ്പാൻ.
കേരളത്തിൽ നിന്നടക്കമുള്ളവര്‍ ജപ്പാനിൽ വിനോദയാത്രയ്ക്കായി പോകുന്നു. രാജ്യത്ത് കഴിഞ്ഞ ഒക്ടോബർ മുതൽ വിസയില്ലാതെ വിനോദസഞ്ചാരം ആരംഭിച്ചതോടെ വന്‍തോതിൽ വിദേശികൾ എത്തുന്നുമുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+