ആറ്റുകാൽ പൊങ്കാല-സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷം. ലക്ഷക്കണക്കിന് വിശ്വാസികളാണ് പൊങ്കാലയിൽ പങ്കെടുക്കാനായി എത്തുന്നത്. കേരളത്തിനകത്തും പുറത്തും നിന്ന് ആളുകളെത്തുമ്പോൾ ഇത്തവണത്തെ വ്യത്യാസം യാത്രയ്ക്കായി വന്ദേഭാരത് എക്സ്പ്രസ് ഉണ്ട് എന്നതാണ്. കാസർകോഡ് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള വന്ദേ ഭാരതിൽ തന്നെയാവാം ഇത്തവണത്തെ പൊങ്കാലയിൽ പങ്കെടുക്കാനുള്ള യാത്ര.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പൊങ്കാല ചടങ്ങുകൾക്കായി എത്തുന്നവർക്ക് ആശ്രയിക്കാൻ പറ്റിയ സർവീസാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ. കാസർകോഡ് നിന്ന് രണ്ട് വന്ദേ ഭാരതുകളാണ് വ്യത്യസ്ത റൂട്ടിൽ തിരുവനന്തപുരത്തിന് സർവീസ് നടത്തുന്നത്.
കാസർകോഡ്- തിരുവനന്തപുരം വന്ദേ ഭാരത് (20631)
കാസർകോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ 7.00 മണിക്ക് പുറപ്പെടുന്ന വന്ദേ ഭാരത് 8 മണിക്കൂര്‍ 06 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഉച്ചകഴിഞ്ഞ് 3.05ന് തിരുവനന്തപുരത്ത് എത്തും. ആലപ്പുഴ വഴിയാണ് യാത്ര. എസി ചെയർ കാറിൽ 1555 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിൽ 2835 രൂപയുമാണ് നിരക്ക്,
കാസർകോഡ്- 7.00 AM
കണ്ണൂർ- 7.55 AM
കോഴിക്കോട്- 8.57 AM
തിരൂർ- 9.22 AM
ഷൊർണൂർ ജംങ്ഷൻ- 9.58 AM
തൃശൂർ- 10.38 AM
എറണാകുളം ജംങ്ഷൻ- 11.45 AM ആലപ്പുഴ- 12.32 PM
കൊല്ലം ജംങ്ഷൻ- 1.40 PM തിരുവനന്തപുരം സെന്‍ട്രൽ-3.05 PM.
കാസർകോഡ് തിരുവനന്തപുരം വന്ദേ ഭാരത് (20633)
കാസർകോഡ് നിന്നു തിരുവനന്തപുരത്തേയ്ക്കുള്ള രണ്ടാമത്തെ വന്ദേ ഭാരത് ഉച്ച കഴിഞ്ഞ് 2.30ന് കാസർകോഡ് നിന്ന് പുറപ്പെട്ട് രാത്രി 10.40ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തും. 8 മണിക്കൂർ 10 മിനിറ്റാണ് യാത്രാ സമയം. കോട്ടയം വഴിയാണ് യാത്ര, എസി ചെയർ കാറിൽ 1520 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിൽ 2815 രൂപയുമാണ് നിരക്ക്.
കാസർകോട് - 2.30 pm
കണ്ണൂർ - 3.28 pm
കോഴിക്കോട് - 4.28 pm
ഷൊർണ്ണൂർ - 5.28 pm
തൃശ്ശൂർ - 6.10 pm
എറണാകുളം - 7.17 pm
കോട്ടയം - 8.10 pm
ചെങ്ങന്നൂർ - 8.46 pm
കൊല്ലം ജംങ്ഷൻ - 9.34 pm തിരുവനന്തപുരം - 10.40 pm.
തിരുവനന്തപുരം-കാസർകോഡ് (20634) വന്ദേ ഭാരത്
തിരികെ തിരുവനന്തപുരത്തു നിന്നും കാസർകോഡിനും വന്ദേ ഭാരത് എക്സ്പ്രസിൽ മടങ്ങാം. തിരുവനന്തപുരത്തു നിന്നും കാസർകോഡിനുള്ള ആദ്യ വന്ദേ ഭാരത് രാവിലെ 5.15ന് പുറപ്പെടും. . 8 മണിക്കൂർ 05 മിനിറ്റാണ് യാത്രാ സമയം. കോട്ടയം വഴിയാണ് യാത്ര, എസി ചെയർ കാറിൽ 1590 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിൽ 2880 രൂപയുമാണ് നിരക്ക്.
തിരുവനന്തപുരം - 5.15 am
കൊല്ലം - 6.03 am
ചെങ്ങന്നൂർ-6.53 am
കോട്ടയം - 7.24 am
എറണാകുളം - 8.25 am
തൃശ്ശൂർ - 9.30 am
ഷൊർണൂർ - 10.02 am
കോഴിക്കോട് - 11.03 am
കണ്ണൂർ 12.03 pm
കാസർകോട് - 1.20 pm
തിരുവനന്തപുരം-കാസർകോഡ് വന്ദേ ഭാരത് (20632)
തിരുവനന്തപുരത്തു നിന്നുള്ള രണ്ടാമത്തെ വന്ദേ ഭാരത് വൈകിട്ട് 4.05 ന് പുറപ്പെട്ട് രാത്രി 11.58ന് കാസർകോഡ് എത്തും. 7 മണിക്കൂർ 53 മിനിറ്റാണ് യാത്രാ സമയം. ആലപ്പുഴ വഴിയാണ് യാത്ര, എസി ചെയർ കാറിൽ 1515 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിൽ 2800 രൂപയുമാണ് നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













