വിദേശത്ത് ജോലി നേടി നാടുവിടുക എന്നതാണ് ഇപ്പോഴത്തെ യുവാക്കളുടെ ഇടയിലെ ട്രെൻഡ്. . പ്ലസ് ടു അല്ലെങ്കില് ഡിഗ്രി കഴിഞ്ഞ് എങ്ങനെയെങ്കിലും പുറത്ത് പോകണം അവിടെ പഠിച്ച് ജോലി കിട്ടി ജീവിക്കുകയെന്ന ലക്ഷ്യത്തിലാണ് പലരുടെയും മുന്നോട്ടുള്ള യാത്ര. എന്നാൽ പഠനമല്ലാതെ ഒരു വർഷം വിദേശത്ത് പോയി താമസിച്ച് ജോലി ചെയ്ത് മടങ്ങി വന്നാലോ... ഇവിട അവിടെ അത്രയും ഇഷ്ടപെട്ടെങ്കില് വീണ്ടും ഒരു വര്‍ഷം കൂടി തുടരാം.. ഇന്ത്യൻ യുവാക്കൾക്കായി അത്തരമൊരു കിടിലൻ ഓഫർ മുന്നോട്ട് വെച്ചിരിക്കുന്നത് ഓസ്ട്രേലിയ ആണ്.
ഓസ്ട്രേലിയൻ യാത്ര നിങ്ങളുടെ ഒരു സ്വപ്നമാണെങ്കില് അതിനുള്ള ഏറ്റവും മികച്ച അവസരമാണ് നിങ്ങളെ തേടി വന്നിരിക്കുന്നത്. 18 വയസ്സിനും 30 വയസിനും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാരായ യുവാക്കൾക്ക് ജോലിയും അവധിയും ഓസ്ട്രേലിയയിൽ ആക്കാനുള്ള പുതിയ വിസ പദ്ധതിയാണിത്. ഏകദേശം ആയിരത്തോളം ഇന്ത്യക്കാര്‍ക്ക് ഒരു വർഷത്തെ കാലാവധിയുള്ള ഈ വിസയിൽ രാജ്യത്തേയ്ക്ക് വരാം.
ഓസ്‌ട്രേലിയൻ വർക്കിംഗ് ഹോളിഡേ മേക്കർ പ്രോഗ്രാമിന് കീഴിൽ ആണ് ഓസ്ട്രേലിയ വർക്ക് ആൻഡ് ഹോളിഡേ വിസ വരുന്നത്. ഇതനുസരിച്ച് ഇന്ത്യക്കാരായ യുവാക്കൾക്ക് ഓസ്ട്രേലിയയിൽ ഒരു വർഷം പഠിക്കുവാനും ജോലി ചെയ്യുവാനും ഒപ്പം രാജ്യ കാണാനുമുള്ള അവസരമാണ് കിട്ടുന്നത്, പ്രത്യേക മാനദണ്ഡങ്ങൾ അനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്നവർക്ക്ഒരു വർഷം രാജ്യത്ത് തുടരാം. വീണ്ടും നിബന്ധനകൾക്ക് അനുസൃതമായി നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ അധികമായി വീണ്ടും ഒരു വർഷം കൂടി ഓസ്ട്രേലിയയിൽ ചെലവഴിക്കാം.
ഇതനുസരിച്ച് 2024 ഒക്ടോബർ 1 മുതൽ ഓസ്‌ട്രേലിയ വർക്ക് ആൻഡ് ഹോളിഡേ വിസ അനുവദിച്ച് തുടങ്ങി. പ്രതിവർഷം ആയിരം പേർക്ക് ആണ് അവസരം. മള്‍ട്ടിപ്പിൾ എൻട്രി വിസ ആയതിനാല് ഇടയ്ക്ക് വലി ബുദ്ധിമുട്ടുകൾ ഇല്ലാതെ രാജ്യത്തേയ്ക്ക് വരാനും പോകാനും സാധിക്കുകയും ചെയ്യും. ചെറിയ കോഴ്സുകൾക്ക് ചേരാനും ജോലി ചെയ്യാനും അവധിക്കാലം ആസ്വദിക്കാനും എല്ലാം അനുവദിക്കുന്ന തരത്തിലാണിതെന്ന് ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷൻ വെബ്‌സൈറ്റ് വിവരങ്ങൾ പറയുന്നു.
വർക്ക് ആൻഡ് ഹോളിഡേ വിസയ്ക്കുള്ള അപേക്ഷാ കാലയളവ് ഒക്ടോബർ 1 മുതൽ ഒക്ടോബർ 31 വരെയാണ്. വിസ തിരഞ്ഞെടുപ്പ് ബാലറ്റ് പ്രക്രിയ വഴിയാണ്. ഇതിനായി താല്പര്യമുള്ളവർ വിസ പ്രീ ആപ്ലിക്കേഷൻ ബാലറ്റ് വഴി രജിസ്റ്റർ ചെയ്യണം. ഇതിൽ നിന്ന് 2024 ഒക്‌ടോബർ 14-നും 2025 ഏപ്രിൽ 30-നും ഇടയിൽ ആദ്യ റൗണ്ട് ഒരു കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റം വഴി തിരഞ്ഞെടുക്കും. ഇതിന്റെ അപേക്ഷാ ഫീസ് $25ഉം ഓസ്ട്രേലിയൻ വിസാ ഫീസ് ഏകദേശം $650ഉം ആണ്. ഇതിനോടകം തന്നെ കൂടാതെ, 40,000-ത്തിലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിൽ ജീവിക്കുന്നതിന്‍റെ ഗുണങ്ങൾ
ഇന്ത്യയിൽ നിന്ന് വിദ്യാഭ്യാസത്തിനും ജോലിക്കുമായി യുവാക്കൾ തിരഞ്ഞെടുക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. മെച്ചപ്പെട്ട ജീവിത സാഹചര്യം, തൊഴിൽ സാധ്യതകൾ, ലോകോത്തര ആരോഗ്യ പരിചരണ സംവിധാനങ്ങൾ, ജോലി ലഭ്യത, വർക്ക് - ലൈഫ് ബാലൻസ്, സംസ്കാരം, ഉന്നത വിദ്യാഭ്യാസ സാധ്യതകൾ തുടങ്ങിയവയാണ് ആളുകളെ ഓസ്ട്രേിലിയയിലേക്ക് കുടിയേറുവാൻ പ്രേരിപ്പിക്കുന്നത്. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ബീച്ചുകൾ, ചരിത്രയിടങ്ങൾ, മനോഹരമായ നിർമ്മിതികൾ, കായിക വിനോദങ്ങൾ എന്നിങ്ങനെ നിരവധി കാരണങ്ങൾ വേറെയും ഉണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













