ഒരു രക്ഷയുമില്ലാത്ത വെറൈറ്റി ഐഡിയകൾ കൊണ്ട് വരുന്ന പ്രീ-വെഡിങ് വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡ്. ടെലിബ്രാൻഡ് ഷോയും റൗഡി ബേബിയും കള്ള് ഷാപ്പ് സ്പെഷ്യലും ഒക്കെയായി തകർക്കുന്ന വീഡിയോകളാണ് മുഴുവനും. എന്നാൽ പ്രീ-വെഡിങ് ഷൂട്ടിനായി സ്ഥലങ്ങൾ മാത്രം തിരഞ്ഞെടുക്കുന്നവരും കുറവല്ല. ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമായ വിവാഹത്തിന്ഡ zwj;റെ ആഘോഷങ്ങളും സേവ് ദ ഡേറ്റ് വീഡിയോകളും ഒക്കെ ഷൂട്ട് ചെയ്യുവാൻ പറ്റിയ ഇടങ്ങൾ കേരളത്തിൽ മാത്രമല്ല. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ മനോഹരമായ ദൃശ്യങ്ങള് zwj; തേടി പുറപ്പെടുന്നവരും ഉണ്ട്. പ്രീ-വെഡിങ് വീഡിയോ ഷൂട്ടിനു പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച കുറച്ച് ലൊക്കേഷനുകൾ പരിചയപ്പെടാം... കല്യാണ വീഡിയോ സ്റ്റൈൽ ഒന്നു മാറ്റിപ്പിടിക്കാം...ട്രെൻഡിനൊപ്പം പോകാൻ ഈ ഇടങ്ങൾ ഖജുരാഹോ സ്നേഹത്തിന്റെ രൂപത്തെ എങ്ങനെ കല്ലുകളിൽ കൊത്താം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങൾ കാണിച്ചു തരുന്ന ഇടമാണ് ഖജുരാഹോ. കല്ലുകളിൽ കാമസൂത്ര എഴുതയി ഇടം എന്നറിയപ്പെടുന്ന ഖജുരാഹോയിലും മികച്ച ഒരിടം കാണില്ല പ്രീ-വെഡിങ്ങ് ഫോട്ടോ ഷൂട്ട് നടത്തുവാൻ. നഗ്ന ശില്പങ്ങൾ എന്ന പേരിൽ മിക്കപ്പോളും സദാചാരം നിമിത്തം ഈ ഇടത്തെ മാറ്റി നിർത്തുമ്പോഴും കലകളിൽ സദാചാരം കാണാത്തവർക്ക് പറ്റിയ ഇടമാണിത്. 20 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലായി ചിതറിക്കിടക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങളിൽ കൊത്തിയിരിക്കുന്ന രൂപങ്ങൾ ഒരിക്കലെങ്കിലും കാണേണ്ടവ തന്നെയാണ്.PC:Aminesh.aryan കല്യാണ വീഡിയോ സ്റ്റൈൽ ഒന്നു മാറ്റിപ്പിടിക്കാം...ട്രെൻഡിനൊപ്പം പോകാൻ ഈ ഇടങ്ങൾ രതി ശില്പങ്ങൾ കാമത്തിന്‍റെയും സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ഒക്കെ വിവിധ ഭാവങ്ങളാണ് സിഇ 950 നും 1050 നും ഇടയിലുള്ള സമയത്ത് ഇവിടെ കൊത്തിയിരിക്കുന്നത്. ജീവൻ തുടിക്കുന്ന കാമത്തിന്റെ ചിത്രങ്ങളാണ് ഇവിടെ പ്രശസ്തം. . ഇരുപത് ചതുരശ്ര കിലോമീറ്റർ സ്ഥലത്തിനുള്ളിലായി 85 ക്ഷേത്രങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ കാലപ്പഴക്കം കൊണ്ടും കൃത്യമായി സംരക്ഷിക്കപ്പെടാനില്ലാത്തതിനാലും ഇവയിൽ 20 ക്ഷേത്രങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളു. ഇരുപത് ചതുരശ്ര കിലോമീറ്റർ എന്നത് ഇന്ന് ആറു ചതുരശ്ര കിലോമീറ്റർ ആയി ചുരുങ്ങിയിട്ടുമുണ്ട്.PC:Dennis Jarvis കല്യാണ വീഡിയോ സ്റ്റൈൽ ഒന്നു മാറ്റിപ്പിടിക്കാം...ട്രെൻഡിനൊപ്പം പോകാൻ ഈ ഇടങ്ങൾ ലാവാസ പൂനെയ്ക്ക് സമീപമുള്ള സ്വകാര്യ പട്ടണങ്ങളിലൊന്നാണാണ് ലാവാസ. ഇറ്റാലിയൻ നഗരമായ പോർട്ടോഫിനോയുടെ മാതൃകയില്‍ നിർമ്മിച്ചിരിക്കുന്ന ഇത് മലമുകളിൽ സ്ഥിതി ചെയ്യുന്ന ആസൂത്രിത പട്ടണം കൂടിയാണ്. പൂനെയിൽ നിന്നും 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇത് ശരിക്കും ഒരു വിദോശ രാജ്യത്തിന്റെ കെട്ടിലും മട്ടിലുമാണ് പണിതുയർത്തിയിരിക്കുന്നത്. ഒരു തടാകത്തിനു ചുറ്റുമായി നിർമ്മിച്ചിരിക്കുന്ന ഇവിടം എല്ലാ സൗകര്യങ്ങളുമുള്ള ഒരു പട്ടണമാണ്.PC:Smruti100 കല്യാണ വീഡിയോ സ്റ്റൈൽ ഒന്നു മാറ്റിപ്പിടിക്കാം...ട്രെൻഡിനൊപ്പം പോകാൻ ഈ ഇടങ്ങൾ പറക്കേണ്ട.... ഫോട്ടോ ഷൂട്ടിനും മറ്റുമായി വിദേശത്തേയ്ക്ക് പോകാനാണ് പ്ലാനെങ്കിൽ അത് തത്കാലം മാറ്റി വയ്ക്കാം. ഇറ്റലിയിൽ പോകുന്ന അതേ ഭംഗി ഇവിടെ നിന്നും ലഭിക്കും.PC:Mayur239 കല്യാണ വീഡിയോ സ്റ്റൈൽ ഒന്നു മാറ്റിപ്പിടിക്കാം...ട്രെൻഡിനൊപ്പം പോകാൻ ഈ ഇടങ്ങൾ താജ്മഹൽ നിത്യ പ്രണയത്തിന്റെ സ്മാരകമായ താജ്മഹലിനു മുന്നിൽ വെച്ചുള്ള ഒരു ഫോട്ടോഷൂട്ട് ആയാലോ...പ്രണയം തുളുമ്പി നിൽക്കുന്ന പ്രീ വെഡിങ്ങ് ഫോട്ടോ ഷൂട്ടിനായി തിരഞ്ഞടുക്കുവാൻ എന്തുകൊണ്ടും യോജിച്ച ഇടമാണിത്. ലോകത്തിനു മുന്നിൽ ഇന്ത്യയെ അടയാളപ്പെടുത്തിയിരിക്കുന്ന സ്മാരകങ്ങളിലൊന്നായ ഇത് ഉത്തർപ്രദേശിലെ ആഗ്രയിലാണ് സ്ഥിതി ചെയ്യുന്നത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന സ്മാരകമായ ഇവിടെ എത്തുവാൻ ഡൽഹിയിൽ നിന്നും 200 കിലോമീറ്റർ ദൂരം സഞ്ചരിക്കണം. കല്യാണ വീഡിയോ സ്റ്റൈൽ ഒന്നു മാറ്റിപ്പിടിക്കാം...ട്രെൻഡിനൊപ്പം പോകാൻ ഈ ഇടങ്ങൾ പൗർണ്ണമിയിൽ നിലാവിൽ കുളിച്ചു നിൽക്കുന്ന താജ്മഹലാണ് ലക്ഷ്യമെങ്കിൽ പൗർണ്ണമി ദിനത്തിൽ ഇവിടെ എത്താം. പൗര്‍ണമി നാളുകളിലും അതിന് മുന്‍പും പിന്നിലുമുള്ള രണ്ട് ദിവസങ്ങളിലും രാത്രിയിലും സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ട്. രാത്രി എട്ടരമുതല്‍ പന്ത്രണ്ടര വരെയാണ് പ്രവേശന സമയം.