എല്ലാ കണ്ണുകളും അയോധ്യയിലേക്കാണ്. ശ്രീരാമ ജന്മഭൂമിയിൽ ഉയർന്ന അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങുകൾക്കായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ശ്രീരാമനായി സമർപ്പിക്കുന്ന ഈ ക്ഷേത്രം വിശ്വാസങ്ങളുടെയും ആരാധനയുടെയും മാത്രമല്ല, സംസ്കാരങ്ങളുടെയും ആധുനികയുടെയും കൂടിച്ചേരൽ കൂടിയാണ്. ജനുവരി 22 തിങ്കളാഴ്ച ക്ഷേത്രിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കും.
ജനുവരി 23 ചൊവ്വാഴ്ച മുതൽ ക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. മൂന്നു നിലകളിലായി 392 തൂണുകളും 44 വാതിലുകളുമുള്ള ക്ഷേത്രം വൈകാതെ ഒരു ആഗോള തീർത്ഥാടന കേന്ദ്രമായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ അയോധ്യ രാമ ക്ഷേത്രം സന്ദർശിക്കാനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിൽ നിന്നും കുറഞ്ഞ ചെലവിൽ എത്തിപ്പെടാവുന്ന ഇടമാണ് അയോധ്യ ശ്രീരാമ ക്ഷേത്രം.

അയോധ്യ രാമക്ഷേത്രം ദര്‍ശനം, പ്രവേശന സമയം
രാവിലെയും വൈകിട്ടുമായി രണ്ടു നേരമാണ് വിശ്വാസികൾക്ക് അയോധ്യ രാമക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ദര്‍ശന സമയം രാവിലെ 7:00 മുതല്‍ 11:30 വരെയും തുടർന്ന് ഉച്ചകഴിഞ്ഞ് 02:00 മുതല്‍ 07:00 വരെയും ആണ്
അയോധ്യ രാമക്ഷേത്രത്തിലെ ദര്‍ശന സമയം. രാവിലെ 6.30ന് ദർശനത്തിന് മുൻപായുള്ള ശൃംഗാർ ആരതിയും വൈകിട്ട് 7.30ന് സന്ധ്യാ ആരതിയും ആരംഭിക്കും.
ആരതിയിൽ പങ്കെടുക്കാൻ
ശ്രീരാമ ക്ഷേത്രത്തിലേക്ക് നിശ്ചിത സമയത്തിൽ മുൻകൂട്ടി പാസുകളില്ലാതെ വിശ്വാസികൾക്ക് പ്രവേശിക്കാം. എന്നാൽ ആരതിയിൽ പങ്കെടുക്കണമെങ്കിൽ ആരസി പാസുകൾ ക്ഷേത്ര വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പങ്കെടുക്കാനായി വരുമ്പോൾ ആരതി സമയത്തിന് 30 മിനിറ്റ് മുൻപ് ക്ഷേത്രപരിസരത്തെ ക്യാംപ് ഓഫിസിൽ സര്‍ക്കാർ അംഗീകൃത തിരിച്ചറിയിൽ രേഖയുമായി വന്ന് പാസ് കൈപ്പറ്റണം.

ആരതി പാസ് ബുക്ക് ചെയ്യാൻ
ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ആരി പാസ് ബുക്ക് ചെയ്യേണ്ടത്. നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത് കിട്ടുന്ന ഒടിപി വഴി ലോഗിൻ ചെയ്ത് ഹോം പേജിലെ ആരതിയിൽ എത്തി നിങ്ങൾക്ക് പങ്കെടുക്കേണ്ട ആരതിയും (ശൃംഗാർ ആരതി, സന്ധ്യാ ആരതി) സമയവും തിരഞ്ഞെടുക്കുക. തുടർന്ന് പേര്, വിലാസം, ഫോട്ടോ,മൊബൈൽ ഫോൺ നമ്പർ, തുടങ്ങിയ വിവരങ്ങൾ നല്കുക. ഇനി ക്ഷേത്രത്തിന് സമീപത്തെ ക്യാംപ് ഓഫീസിൽ നിന്നും പാസ് എടുത്താൽ മാത്രമേ ആരതിയിൽ പങ്കെടുക്കാന്‍ കഴിയൂ.
അയോധ്യ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ
രാജ്യത്തിന്‍റെ ഏതു ഭാഗത്തു നിന്നും വളരെ എളുപ്പത്തിൽ എത്തിപ്പെടാൻ സാധിക്കുന്ന തരത്തിൽ ഏറ്റവും മികച്ച സൗകര്യങ്ങളോടെ അയോധ്യ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവ ഒരുക്കിയിട്ടുണ്ട്. മഹർഷി വാല്മിമികി ഇന്‍റർനാഷണൽ എയർപോർച്ച് അയോധ്യ ധാം എന്നാണ് ഇതിന്‍റെ ഔദ്യോഗിക പേര്. 2023 ഡിസംബർ 30 നാണ് വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ചത്.
കേരളത്തിൽ നിന്നും അയോധ്യ രാമക്ഷേത്രത്തിൽ എത്തിച്ചേരാൻ
കേരളത്തിൽ നിന്നും അയോധ്യയിലേക്ക് നേരിട്ട് ട്രെയിൻ, വിമാന സർവീസുകൾ ലഭ്യമല്ല. അയോധ്യ ജംങ്ഷൻ റെയിൽവേ സ്റ്റേഷൻ അഥവാ അയോധ്യ ധാം ജംങ്ഷൻ റെയിൽവേ സ്റ്റേഷൻ ആണ് അയോധ്യ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷൻ. അതേസമയം കേരളത്തിൽ നിന്നും നേരിട്ട് ട്രെയിനിന് വരുന്നവർക്ക് മൻകാപൂർ ജംങ്ഷൻ റെയിൽവേ സ്റ്റേഷനിലിറങ്ങി വേണം വരാൻ. അമൃത് ഭാരത് എക്സ്പ്രസ്, വന്ദേ ഭാരത് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളും അയോധ്യ വഴി സർവീസ് നടത്തുന്നു.
അയോധ്യ രാമക്ഷേത്രം- കേരളത്തിൽ നിന്നും കുറഞ്ഞ ചെലവിൽ പോകാം
അയോധ്യ ക്ഷേത്രത്തിലേക്ക് കേരളത്തിൽ നിന്നും പോകുന്നവർക്ക് വളരെ കുറഞ്ഞ ചെലവിൽ എത്തിച്ചേരാം. ട്രെയിൻ വഴിയുള്ള അയോധ്യാ യാത്രയാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. രപ്തിസാഗർ എക്സ്പ്രസ് ആണ് കേരളത്തിൽ നിന്നും അയോധ്യ രാമക്ഷേത്രത്തിലേക്ക് റെയിൽ മാര്‍ഗം പോകുന്നവർക്ക് പോകാൻ പറ്റിയ ട്രെയിൻ.
രപ്തിസാഗർ എക്സ്പ്രസ്- 12512 കൊച്ചുവേളി-മൻകപൂർ
തിരുവനന്തപുരത്തു നിന്നും അയോധ്യ ശ്രീരാമ ക്ഷേത്രത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് രപ്തിസാഗർ എക്സ്പ്രസ്- 12512 തിരഞ്ഞെടുക്കാം. ചൊവ്വാ, ബുധൻ, ഞായർ ദിവസങ്ങളിൽ കൊച്ചുവേളിയിൽ നിന്നും രാവിലെ 6.35 ന് പുറപ്പെടുന്ന ട്രെയിൻ 54 മണിക്കൂര്‍ 17 മിനിറ്റ് പിന്നിട്ട്, മൂന്നു ദിവസ യാത്രയ്ക്കൊടുവിൽ ഉച്ചയ്ക്ക് 12.52 ന് മൻകപൂർ ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. സ്ലീപ്പർ ക്ലാസിൽ 995 രൂപയും എസി ത്രീടയറിൽ 2555 രൂപയും എസി ടൂ ടയറിൽ 3740 രൂപയും എസി ഫസ്റ്റ് ക്ലാസിൽ 3740 രൂപയുമാണ് നിരക്ക്.
എറണാകുളം ജംങ്ഷൻ-അയോധ്യ ട്രെയിൻ യാത്ര 12522
എറണാകുളത്ത് നിന്നും അയോധ്യയിലേക്ക് പോകുന്നവർക്ക് 12522 രപ്തിസാഗർ എക്സ്പ്രസിൽ പോകാം. വെള്ളിയാഴ്ച മാത്രമാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. എറണാകുളത്തു നിന്നും രാവിലെ 10.50ന് പുറപ്പെടുന്ന ട്രെയിൻ 50 മണിക്കൂർ യാത്രയ്ക്കൊടുവിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12.52ന് മനക്പൂർ ജംങ്ഷനിൽ എത്തും. ആകെ 3445 കിലോമീറ്ററാണ് ട്രെയിൻ സഞ്ചരിക്കുന്നത്.
സ്ലീപ്പർ ക്ലാസിൽ 960 രൂപയും എസി ത്രീ ടയർ എക്കമോമി ക്സാസിൽ 2375 രൂപയു എസി ത്രീ ടയറിൽ 2465 രൂപയും എസി ടൂ ടയറിൽ 3605 രൂപയും എസി ഫസ്റ്റ് ക്ലാസിൽ 6170 രൂപയുമാണ് നിരക്ക്.
മനക്പൂർ ജംങ്ഷനിൽ നിന്ന് ധാരാളം ട്രെയിനുകൾ അയോധ്യ ധാം ജംങ്ഷൻ റെയിൽവേ സ്റ്റേഷൻ വഴി സർവീസ് നടത്തുന്നു. ഒരു മണിക്കൂറിൽ താഴെ മാത്രമേ ഈ യാത്രയ്ക്ക് വേണ്ടിവരികയുള്ളൂ.
ഡൽഹി-അയോധ്യ റോഡ് യാത്ര
ഡൽഹി വഴി വരുന്നവർക്ക് റോഡ് മാര്‍ഗം അയോധ്യയിലേക്ക് യാത്ര നടത്താം.ഏകദേശം 8-10 മണിക്കൂർ വരെ സമയമെടുക്കുന്ന യാത്രയാണിത്. ബസ് മാര്‍ഗം മറ്റു സ്ഥലങ്ങളിൽ നിന്നും അയോധ്യയില്‍ എത്തുന്നവർക്ക് ക്ഷേത്രത്തിലേക്ക് പ്രാദേശിക ഗതാഗത മാർഗ്ഗങ്ങൾ ആശ്രയിക്കം. ഓട്ടോ റിക്ഷാ, സൈക്കിൾ റിക്ഷാ തുടങ്ങിയവ ഇവിടുന്ന് ക്ഷേത്രത്തിലേക്ക് ലഭിക്കും.
അയോധ്യയിലേക്ക് വിമാനമാർഗ്ഗം പോകാൻ
കേരളത്തിൽ നിന്നും അയോധ്യയിലേക്ക് വിമാനമാർഗ്ഗം പോകാൻ എളുപ്പവഴി കൊച്ചിയിൽ നിന്നും ലക്നൗവിൽ എത്തി അവിടുന്ന് പോകുന്നതാണ്. കൊച്ചി-ലക്നൗ വിമാനയാത്രയ്ക്ക് നാലര മണിക്കൂര്‍ മുതൽ അഞ്ചര മണിക്കൂര്‍ വരെയാണ് ശരാശരി സമയം എടുക്കുന്നത്. 18,000 രൂപയ്ക്കും 22000 രൂപയ്ക്കും ഇടയിലായാണ് വിമാനടിക്കറ്റ് നിരക്ക്. ലക്നൗവിൽ നിന്നും അയോധ്യയിലേക്ക് രണ്ടരമണിക്കൂറാണ് ദേശീയപാത വഴിയുള്ള യാത്രാ സമയം.
അയോധ്യയിലെ ക്ഷേത്രങ്ങൾ
രാംകോട്ട് ക്ഷേത്രം
സപ്താരി ക്ഷേത്രം
ഹനുമാൻ ഗാർഹി ക്ഷേത്രം
ക്ഷീരേശ്വരനാഥ ക്ഷേത്രം
പഞ്ചമുഖി മഹാദേവ ക്ഷേത്രം
സ്വർഗ്ഗദ്വാര ക്ഷേത്രം
നാഗേശ്വരനാഥ ക്ഷേത്രം
ത്രേതാ താക്കൂർ ക്ഷേത്രം
മാറ്റ്ജെൻഡ് ക്ഷേത്രം
സപ്തസാഗർ ക്ഷേത്രം
ശ്രീമണിപർവ്വത ക്ഷേത്രം
സോനേശ്വർ ക്ഷേത്രം
കാലേ രാമക്ഷേത്രം
ശ്രീ ചുട്കി ദേവി ക്ഷേത്രം
ശ്രീ ത്രിപുരാജി ക്ഷേത്രം
ശ്രീ കാളികാ ദേവി ക്ഷേത്രം
ബരാഖേത്ര ക്ഷേത്രം
ജംബുതീർഥ ക്ഷേത്രം
തുണ്ടിലാശ്രമം ക്ഷേത്രം
അഗസ്ത്സർ ക്ഷേത്രം
ശ്രീ പരാശര ക്ഷേത്രം
ഗോകുൽ ശ്രീഖണ്ഡ് മഹാലക്ഷ്മി ക്ഷേത്രം
ശ്രീ സ്വപ്നേശ്വരി ക്ഷേത്രം
തിലോദ്ഗി സംഘം ക്ഷേത്രം
ശ്രീ അശോക് വാതിക ക്ഷേത്രം
ലക്ഷ്മൺജി ക്ഷേത്രം
ദർശനേശ്വര ക്ഷേത്രം
ഛോട്ടി ദേവകാളി ക്ഷേത്രം
റാണോപാലി ക്ഷേത്രം
പത്തർ ക്ഷേത്രം (കല്ലു ക്ഷേത്രം)
റാണിബൗരി ക്ഷേത്രം
ശ്രീ യജ്ഞാദേവി ക്ഷേത്രം
റൂസി ക്ഷേത്രം (റഷ്യൻ ക്ഷേത്രം)
നേപ്പാളി ക്ഷേത്രം
രാമായണ ഭവനം
സത്യാർ ക്ഷേത്രം
രത്ന സിംഹാസൻ ക്ഷേത്രം
നവി നഗർ ക്ഷേത്രം
ഗരാപൂർ ക്ഷേത്രം
വണ്ടി ദേവി ക്ഷേത്രം
ഭാരത്-ഹനുമാൻ മിലൻ ക്ഷേത്രം
കബീർപന്ത് ക്ഷേത്രം
ഫൂൽപൂർ ക്ഷേത്രം
അഷർഫി ഭവൻ ക്ഷേത്രം
ശ്രീലോമേഷ് മുനി ആശ്രമം
ജാതി അടിസ്ഥാനമാക്കിയുള്ള അയോധ്യയിലെ ക്ഷേത്രങ്ങൾ
കുർമി ക്ഷേത്രം
തൈലിക് ക്ഷേത്രം
പട്നാവർ ക്ഷേത്രം
കോറി ക്ഷേത്രം
ബെൽദാർ ക്ഷേത്രം
സന്ത് രവിദാസ് ക്ഷേത്രം
വിശ്വകർമ ക്ഷേത്രം
ഹൽവായ് ക്ഷേത്രം
പാണ്ഡവ ക്ഷത്രിയ ക്ഷേത്രം
യാദവ ക്ഷേത്രം
പാസി ക്ഷേത്രം
അയോധ്യയിലെ ടീലെ
മണി പർവ്വതം
അംഗദ് ടീല
കുബേർ ടീല
സുഗ്രീവ് ടീല
നാൽ-നീൽ ടീല
Cover Image- Ruhi/Wikipedia
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














