Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ ബന്ദ്: പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങൾ ഇതാ, യാത്രയിൽ ശ്രദ്ധിക്കാം

ബാംഗ്ലൂർ ബന്ദ്: പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങൾ ഇതാ, യാത്രയിൽ ശ്രദ്ധിക്കാം

കാവേരി നദീജല തർക്കത്തെത്തുടർന്ന് ബാംഗ്ലൂരിൽ കർഷക സംഘടനകളുടെയും മറ്റു വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 26 ചൊവ്വാഴ്ച ബാംഗ്ലൂര്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. കാവേരി നദിജലം തമിഴ്നാടിന് തല്കണമെന്ന് സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പാർട്ടികളുടെയും സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും നേതൃത്വത്തിൽ ബാംഗ്ലൂർ ബന്ദ് നടക്കുക. ബാംഗ്ലൂർ ജനജീവിതം സ്തംഭിപ്പിച്ച് നടത്തുന്ന ബന്ദിന് കൂടുതൽ അസോസിയേഷനുകൾ അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്.

കർണ്ണാടക വാട്ടർ കൺസർവേഷൻ കമ്മിറ്റി പ്രസിഡന്‍റ് കുറുബൂർ ശാന്തകുമാർ ആണ് ആദ്യം ബാംഗ്ലൂര്‍ ബന്ദ് പ്രഖ്യാപിച്ചത്. പിന്നീട് മുൻ എംഎൽഎയും പ്രോ കന്നഡ ആക്ടിവിസ്റ്റുമാ വട്ടാൽ നാഗരാജ് ബാംഗ്ലൂർ ബന്ദിനെക്കുറിച്ച് ആലോചിക്കാൻ നഗരത്തിലെ വിവിധ സംഘടനകളുടെ യോഗവും ചേർന്നിരുന്നു. വിവിധ മേഖലകളിൽ നിന്നും ബന്ദിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ബാംഗ്ലൂർ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

banagalore-bandh-places-where-you-should-be-on-alert

കർണാടക പ്രൈവറ്റ് ട്രാൻസ്പോർട്ട് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ബെംഗളൂരു ഘടകം, സാൻഡൽവുഡ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ബൃഹദ് ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ, ഒല, ഉബർ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ, കെഎസ്‌ആർടിസി സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് ഫെഡറേഷൻ, സ്വകാര്യ സ്കൂൾ മാനേജ്മെന്റ് തുടങ്ങിയ സംഘടകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കർണ്ണാടക, ബാംഗ്ലൂർ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രധാന ഇടങ്ങളായ ഹൊസൂർ, കൃഷ്ണഗിരി തുടങ്ങിയ ഇടങ്ങളിൽ ബന്ദ് പ്രശ്നം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ബാംഗ്ലൂർ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കർണ്ണാടക അതിർത്തിയിൽ നിന്നും കൃഷ്ണഗിരി, ഹൊസൂർ തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവേശിക്കുവാൻ പ്രശ്നങ്ങളുണ്ടായേക്കാം. കാവേരി നദിയിലെ ഏറ്റവും പ്രധാനപ്പെട്ട അണക്കെട്ടായ കൃഷ്ണരാജ സാഗർ ഡാം സ്ഥിതി ചെയ്യുന്ന മാണ്ഡ്യയിൽ നേരത്തെ തന്നെ പ്രതിഷേധം ആരംഭിച്ചിരുന്നു. ഹൊസൂർ, കൃഷ്ണഗിരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് ബാംഗ്ലൂരിലേക്ക് പ്രവേശിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.

bangalore-bandh-on-september-26

ബാംഗ്ലൂരിലെ ജനജീവിതം ദുസഹമാക്കിയായിരിക്കും ബാംഗ്ലൂര്‍ ബന്ദ് നടക്കുക, ഒല, ഉബർ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങൾ ബാംഗ്ലൂരിൽ ഗതാഗതത്തിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഓട്ടോ, ബൈക്ക് , ക്യാബുകൾ തുടങ്ങിയവ ലഭ്യമായേക്കില്ല. കൂടാതെ സ്വകാര്യ ബസുകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ബാംഗ്ലൂർ ടാക്സി യൂണിയനും ബന്ദിൽ സഹകരിക്കും.

ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജീവനക്കാർ ഉൾപ്പെടുന്ന കെഎസ്‌ആർടിസി സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് ഫെഡറേഷനും ബന്ദ് ആഹ്വാനത്തെ പിന്തുണച്ചിട്ടുണ്ട്. ബിഎംടിസി ജീവനക്കാരോട് ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ എല്ലാ ഡിപ്പോകളിൽ നിന്നും ബസ് സർവീസുകളിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു.. എന്നാൽ സർവീസുകളെ ഇത് ബാധിക്കില്ലെന്ന് ബിഎംടിസി അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേ സമയം ഐടി കമ്പനികൾ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ടെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.

സുരക്ഷാ നടപടികൾ ശക്തമാക്കി

ബാംഗ്ലൂർ ബന്ദ് പ്രഖ്യാപിച്ചതിനെ തുടർന്ന് നഗരത്തിലും പരിസരങ്ങളിലും സിറ്റി പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തമിഴ് സംസാരിക്കുന്ന ജനസംഖ്യ കൂടുതലുള്ള സ്ഥലങ്ങളിൽ പട്രോളിംഗ് ശക്തമാക്കാനും സംസ്ഥാന പാതകൾ, ദേശീയ പാതകൾ, പ്രധാന റോഡുകൾ, പ്രത്യേകിച്ച് തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന റോഡുകളിൽ സുരക്ഷാ നടപടികൾ ശക്തമാക്കാനും പോലീസിന് നിർദ്ദേശമുണ്ട്. തമിഴ് സിനിമകൾ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിലും പൊലീസ് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+