Search
  • Follow NativePlanet
Share
» »അഞ്ച് മണിക്കൂർ യാത്ര, അയ്യായിരത്തിൽ താഴെ മാത്രം ചെലവ്, ബാംഗ്ലൂരിൽ നിന്ന് പോകാൻ അഞ്ചിടങ്ങള്‍

അഞ്ച് മണിക്കൂർ യാത്ര, അയ്യായിരത്തിൽ താഴെ മാത്രം ചെലവ്, ബാംഗ്ലൂരിൽ നിന്ന് പോകാൻ അഞ്ചിടങ്ങള്‍

ബാംഗ്ലൂർ യാത്രകൾ: നീണ്ട അവധികളുടെയും വാരാന്ത്യങ്ങളുടെയും സമയമാണ് ഇനി വരുന്നത്. നാളുകളായി പ്ലാൻ ചെയ്ത യാത്രകൾ പോകുവാൻ പറ്റിയ സമയം. ബാംഗ്ലൂരിൽ നിന്നാണ് ട്രിപ്പ് പ്ലാൻ ചെയ്യുന്നതെങ്കിൽ മറ്റേതു സ്ഥലത്തു നിന്നു പോകുന്നതിനേക്കാളും ഓപ്ഷനുകൾ നിങ്ങൾക്കുണ്ട്. കാട് ആണെങ്കിലും ട്രെക്കിങ്, സാഹസിക യാത്രകളാണെങ്കിലും അതല്ല , ചെറിയ യാത്രകളാണെങ്കിലും ബാംഗ്ലൂർ പെർഫെക്ട് ആണ്.

എങ്കിൽ ഈ വരുന്ന വാരാന്ത്യ അവധികൾക്കായി വലിയ യാത്രാദൈർഘ്യം ഇല്ലാത്ത, എന്നാലോ ഒരു നഷ്ടബോധവും വലിയ ചെലവും തോന്നിക്കാത്ത ചില സ്ഥലങ്ങൾ നോക്കിയാലോ. അതും ബാംഗ്ലൂരിൽ നിന്നും അഞ്ച് മണിക്കൂർ യാത്രയും പരമാവധി അയ്യായിരം രൂപയും ചെലവ് വരുന്ന അഞ്ച് സ്ഥലങ്ങൾ ഇതാ.. അപ്പോൾ പിന്നെ പോകുവല്ലേ...

5 Weekend Destination Near Bengaluru

ബാംഗ്ലൂർ വാരാന്ത്യ യാത്രകള്‍

ആഴ്ചാവസാനങ്ങളിൽ ബാംഗ്ലൂരുകാർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യങ്ങളിലൊന്നാണ് യാത്രകൾ. അതിപ്പോൾ സൂര്യോദയം കാണാനായി നന്ദി ഹിൽസിലേക്കുള്ള യാത്രയാണെങ്കിലും പോണ്ടിച്ചേരി വരെയുള്ള രണ്ട് ദിവസ യാത്രയാണെങ്കിലും ആസ്വദിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്.

വയനാട്

മികച്ച റൂട്ടും പ്രകൃതിഭംഗിയും പിന്നെ സാഹസികതയും മഴയും ആസ്വദിക്കാനായി ബാംഗ്ലൂർ-വയനാട് യാത്ര തെരഞ്ഞെടുക്കാം. അതിമനോഹരമായ റൂട്ടും കാടിനുള്ളിലൂടെയുള്ള യാത്രയും കാട്ടുമൃഗങ്ങളുടെ സ്പോട്ടിങ്ങും ഒക്കെ ഈ യാത്രയിൽ ആസ്വദിക്കാം. ബാംഗ്ലൂരിൽ നിന്നും വയനാട്ടിലേക്ക് 277 കിലോമീറ്റരറാണ് ദൂരം. വെറും അഞ്ച് മണിക്കൂറിൽ ഈ ദൂരം പിന്നിടുകയും ചെയ്യാം.

wayanad

വയനാട്ടിലെത്തിയാൽ ഇവിടുത്തെ പരിധിയില്ലാത്ത ആക്ടിവിറ്റികൾ ആസ്വദിക്കാം നിങ്ങളുടെ യാത്രാ മുൻഗണനകൾ അനുസരിച്ച് വെള്ളച്ചാട്ടം മുതൽ ജംഗിൾ സഫാരി,മ്യൂസിയം, ചരിത്രാതീത കാലത്തിന്റെ കഥ പറയുന്ന എടക്കൽ ഗുഹ, മറ്റനേകം ട്രെക്കിങ് റൂട്ടുകൾ, അണക്കെട്ടുകൾ എന്നിവ കാണാം. അതുപോലെ താമസത്തിനായി പ്രകൃതിയുടെ നടുവിലുള്ള സ്റ്റേകളും തിരഞ്ഞെടുക്കാം. അയ്യായിരം രൂപയ്ക്ക് പോയി വരാൻ കഴിയുന്ന ഒരു യാത്രയാണ് ബാംഗ്ലൂർ-വയനാട് ട്രിപ്പ്.

കൂനൂർ

ബാംഗ്ലൂരിൽ നിന്ന് 290 കിലോമീറ്റർ അകലെയാണ് കൂനൂർ സ്ഥിതി ചെയ്യുന്നത്. യാത്രാ സമയം ആറു മണിക്കൂർ വരെയാകുമെങ്കിലും ചെലവ് അധികമില്ലാതെ, മടുപ്പിക്കാതെ പോകാൻ പറ്റിയ ഇടമാണിത്. നീലഗിരി മലനിരകളുടെ ഭാഗമായ കൂനൂർ തമിഴ്നാടിന്‍റെ ഭാഗമാണ്. മലനിരകളും തേയിലത്തോട്ടങ്ങളും ചേർന്നുള്ള കാഴ്ചകളാണ് ഇവിടുത്തെ ആകർഷണം.

തേയിലത്തോട്ടങ്ങൾക്കു നടുവിലെ കോട്ടേജിൽ ഉള്ള താമസം ഇവിടെ വന്ന് അനുഭവിക്കേണ്ട ഒന്നാണ്. ഊട്ടിക്ക് സമീപത്തായാണ് ഉള്ളതെങ്കിലും കൂനൂരിലേക്ക് മാത്രമായോ അല്ലെങ്കിൽ ഊട്ടി യാത്രയിൽ ഉൾപ്പെടുത്തിയോ ഇവിടേക്ക് വരാം. സിംസ് പാർക്ക്, ടോയ് ട്രെയിൻ യാത്ര,ഡ്രൂഗ് കോട്ട, സെന്റ് ജോർജ് പള്ളി, ലോസ് വെള്ളച്ചാട്ടം, ഡോൾഫിന്‍സ് നോസ് തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ സന്ദർശിക്കാനുള്ളത്.

Weekend Destination Near Bengaluru-Under 5 Hour Journey And 5K

ചിക്കമഗളുരു

ബാംഗ്ലൂരിൽ നിന്നും 241 കിലോമീറ്റർ അകലെയാണ് ചിക്കമഗളുരു സ്ഥിതി ചെയ്യുന്നത്. കർണ്ണാടകയുടെ തന്നെ ഭാഗമായ ഇവിടേക്ക് നാല് മണിക്കൂറാണ് യാത്രാ സമയം. കാപ്പിപ്പൂക്കളുെ മണമാണ് ചിക്കമഗളുരുവിന്‌റെ പ്രത്യേകത. കർണ്ണാടകയിലെ ഏറ്റവും പേരുകേട്ടതും മനോഹരവുമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണിത്. ഇന്ത്യയിൽ ആദ്യമായി കാപ്പി കൃഷി നടത്തിയ സ്ഥലവും ഇതാണ്. വെള്ളച്ചാട്ടങ്ങൾ, മഴ, ട്രെക്കിങ് തുടങ്ങിയ കാര്യങ്ങളാണ് .

വർഷം മുഴുവനും തണുപ്പു നിറഞ്ഞു നിൽക്കുന്ന കാലാവസ്ഥയാണ് ഇവിടെയുള്ളത്. കൂടാതെ സ്ഥിരമായി മഴ ലഭിക്കുന്ന ഇടവും കൂടിയാണ് ചിക്കമഗളുരു. മുല്ലയാനഗിരി, ബാബാ ബുദന്ഡ ഗിരി,ഹെബ്ബെ വെള്ളച്ചാട്ടം, ഭദ്രാ വൈൽഡ് ലൈഫ് ,സാങ്ച്വറി തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ സന്ദർശിക്കുവാനുള്ളത്.

കൂർഗ്

ബാംഗ്ലൂരിൽ നിന്നും ഏറ്റവും ചെലവ് കുറഞ്ഞ യാത്ര ഉറപ്പ് നല്കുന്ന സ്ഥലമാണ് കൂർഗ്. ഇവിടേക്ക് നേരിട്ട് ട്രെയിൻ സര്‍വീസ് ഇല്ലാത്തിനാൽ ബാംഗ്ലൂരിൽ നിന്ന് മൈസൂർ എത്തിയോ അല്ലെങ്കിൽ മംഗലാപുരം എത്തിയോ വേണം ഇവിടേക്ക് വരാൻ. മൈസൂർ വഴി 243 കിലോമീറ്ററാണ് ദൂരം. ഏകദേശം നാലര മണിക്കൂർ സമയമെടുക്കും. പച്ചപ്പ് നിറഞ്ഞ കാഴ്ചകളാണ് ഇവിടുത്തെ ആകർഷണം. വേനൽചൂടിൽ നിന്നു രക്ഷപെട്ട് പോകാൻ പറ്റിയ സ്ഥലം കൂടിയാണിത്.

 travel-bangalore

കാപ്പിപ്പൂക്കളുടെയും ഓറഞ്ചിന്‍റെയും മണമാണ് ഇവിടുത്തെ കാറ്റിന്. സുഗന്ധവ്യഞ്ജന തോട്ടങ്ങളും പ്രസന്നമായ കാലാവസ്ഥയും നിങ്ങളെ ഇവിടുന്ന് മടങ്ങാൻ തോന്നിപ്പിക്കില്ല.മണ്ഡല്‍പട്ടി ട്രെക്കിങ്, കൊട്ടേബട്ട ട്രെക്കിങ്, തടിയന്‍റമോള്‍ ട്രെക്കിങ്, ബ്രഹ്മഗിരി, ചെലവറ വെള്ളച്ചാട്ടം തുടങ്ങി സ്ഥലങ്ങളാണ് ഇവിടെ നിന്നും സന്ദർശിക്കാനുള്ളത്.

ഊട്ടി

ബാംഗ്ലൂരിൽ നിന്നും വാരാന്ത്യ യാത്രകൾക്ക് പറ്റിയ ഏറ്റവും ജനപ്രിയ ഇടമാണ് ഊട്ടി. ബാംഗ്ലൂരിൽ നിന്നും 271 കിലോമീറ്റർ ദൂരമാണ് ഊട്ടിയിലേക്കുള്ള ദൂരം. ഏകദേശം അഞ്ചര മണിക്കൂർ യാത്ര വേണ്ടി വരും ഊട്ടിയിലേക്ക്.മറ്റു സ്ഥലങ്ങളെയപേക്ഷിച്ച് ചെലവ് കുറഞ്ഞ യാത്രയാണ് ഊട്ടിയുടെ പ്രത്യേകത. മാത്രമല്ല, അയ്യായിരം രൂപയ്ക്ക് അത്യാവശ്യം ആഢംബരമായി തന്നെ ഊട്ടി കറങ്ങുകയും ചെയ്യാം.

ഹിൽ സ്റ്റേഷനുകളുടെ റാണി എന്നാണ് ഊട്ടി അറിയപ്പെടുന്നത്. ഊട്ടി ലേക്ക്, അവലാഞ്ചെ തടാകം,ദൊഡ്ഡബേട്ടാ ഒബ്സർവേറ്ററി ,നീലഗിരി മൗണ്ടൻ റെയിൽവേ , അപ്പർ ഭവാനി ലേക്ക് ,ഷൂട്ടിങ്ങ് പോയന്റ് , സെന്റ് സ്റ്റീഫൻസ് ചർച്ച് , റോസ് ഗാർഡൻ തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണാനുള്ളത്. ടോയ് ട്രെയിനിലുള്ള യാത്രയും ഇവിടെ ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+