Search
  • Follow NativePlanet
Share
» »ബാംഗ്ലൂര്‍- കോയമ്പത്തൂർ വന്ദേ ഭാരത് വരുന്നൂ,വേഗത്തിൽ യാത്രകൾ.. സമയം, റൂട്ട്, ടിക്കറ്റ്.. അറിയേണ്ടതെല്ലാം

ബാംഗ്ലൂര്‍- കോയമ്പത്തൂർ വന്ദേ ഭാരത് വരുന്നൂ,വേഗത്തിൽ യാത്രകൾ.. സമയം, റൂട്ട്, ടിക്കറ്റ്.. അറിയേണ്ടതെല്ലാം

വന്ദേ ഭാരത് ട്രെയിനുകളുടെ സമയമാണിത്. രാജ്യത്തെ യാത്രകളുടെ ഗതി മാറ്റിമറിച്ച് വന്ന അതിവേഗ ട്രെയിനുകളായ വന്ദേ ഭാരത് കുറഞ്ഞ സമയത്തിൽ കൂടുതൽ ദൂരം പിന്നിടുന്നതിനാൽ ദീർഘദൂര യാത്രകൾ എളുപ്പമുള്ളതാക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് വീണ്ടും വന്ദേ ഭാരത് ട്രെയിനുകൾ സര്‍വീസ് ആരംഭിക്കുന്നുണ്ട്. ഇപ്പോഴിതാ ബാംഗ്ലൂർ- കോയമ്പത്തൂർ റൂട്ടിൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് ഡിസംബര്‍ 30ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയാണ്.

കോയമ്പത്തൂരിൽ നിന്നു ബെംഗളുരുവിലേക്കും തിരിച്ചും സർവീസ് നടത്തുന്ന ബാംഗ്ലൂർ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് കർണ്ണാടകയ്ക്കും ബാംഗ്ലൂരിനും ഇടയിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ ആയിരിക്കും. ഇരു നഗരങ്ങളും തമ്മിലുള്ള യാത്രാ ദൂരം കുറയ്ക്കുന്ന ഈ ട്രെയിൻ ഏറെ കാത്തിരിക്കുന്ന വന്ദേ ഭാരത് ട്രെയിനുകളിലൊന്നും കൂടിയാണ്.

Bangalore- Coimbatore Vande Bharat Express Service

കോയമ്പത്തൂർ- ബാംഗ്ലൂർ വന്ദേ ഭാരത് എക്സ്പ്രസ് (20642)

കോയമ്പത്തൂർ- ബാംഗ്ലൂർ വന്ദേ ഭാരത് എക്സ്പ്രസ്
(20642) രാവിലെ 5.00 മണിക്ക് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് 6 മണിക്കൂർ 30 മിനിറ്റ് യാത്രയ്ക്ക് ശേഷം 11.30ന് ബാംഗ്ലൂരില്‌ എത്തും. വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടായിരിക്കും. എസി ചെയർ കാർ, എക്സിക്യൂട്ടീവ് ചെയർ കാർ എന്നീ കോച്ചുകളാണ് ട്രെയിനിലുള്ള്. കോയമ്പത്തൂർ- ബാംഗ്ലൂർ യാത്രയിൽ എസി ചെയർകാറിന് 1025 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 1930 രൂപയുമാണ് നിരക്ക്. ആകെ 377 കിലോമീറ്റർ ദൂരമാണ് ഈ റൂട്ടിൽ ട്രെയിൻ സഞ്ചരിക്കുന്നത്.

കോയമ്പത്തൂർ- ബാംഗ്ലൂർ വന്ദേ ഭാരത് സമയം, സ്റ്റോപ്പ് (20642)

കോയമ്പത്തൂർ - 5.00 AM
തിരുപ്പൂർ- 5.40 AM
ഈറോഡ് ജംങ്ഷൻ - 6.22 AM
സേലം ജംങ്ഷൻ - 7.15 AM
ധർമ്മപുരി- 8.18 AM
ഹൊസൂർ- 9.48 AM
ബെംഗളുരു കന്‍റോൺമെന്‍റ്- 11.30 AM

- ബാംഗ്ലൂർ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ്
(20641)

തിരികെ ബാംഗ്ലൂരിൽ നിന്ന് ഉച്ചകഴിഞ്ഞ് 1.40 മണിക്ക് ആരംഭിക്കുന്ന ബാംഗ്ലൂർ-കോയമ്പത്തൂർ സർവീസ് രാത്രി 8.00 മണിക്ക് കോയമ്പത്തൂരിൽ എത്തും.6 മണിക്കൂർ 20 മിനിറ്റാണ് യാത്രാ സമയം. ബാംഗ്ലൂർ-കോയമ്പത്തൂർ യാത്രയിൽ എസി ചെയർകാറിന് 1400 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2355 രൂപയുമാണ് നിരക്ക്

ബാംഗ്ലൂർ-കോയമ്പത്തൂർ വന്ദേ ഭാരത് സമയം, സ്റ്റോപ്പ് (20641)

ബെംഗളുരു കന്‍റോൺമെന്‍റ്- 11.30 AM
ഹൊസൂർ - 2.38 PM
ധർമ്മപുരി - 4.08 PM
സേലം ജംങ്ഷൻ - 5.50 PM
ഈറോഡ് ജംങ്ഷൻ - 6.40 PM
തിരുപ്പൂർ - 7.23 PM
കോയമ്പത്തൂർ -8.00 PM

ബെംഗളുരുവിൽ നിന്നുള്ള വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ

ചെന്നൈ-ബാംഗ്ലൂർ-മൈസൂർ വന്ദേ ഭാരത്
ബാംഗ്ലൂര്‍- ഹൈദരാബാദ് വന്ദേ ഭാരത്
ബെംഗളുരു- ധർവാഡ് വന്ദേ ഭാരത്
കോയമ്പത്തൂർ- ബാംഗ്ലൂർ വന്ദേ ഭാരത് ട്രെയിൻ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+