ബാംഗ്ലൂർ യാത്ര ആരു പ്ലാൻ ചെയ്താലും ഒരു സംശയവുമില്ലാതെ പറയാൻ കഴിയുന്ന കാര്യം അതിലൊരു സ്ഥലം നന്ദി ഹില്‍സ് ആയിരിക്കുമെന്നleCd. മഴയാണെങ്കിലും വെയിലാണെങ്കിലും മഞ്ഞു പെയ്താലും ഇനി കൊടുംചൂടാണെങ്കിലും നന്ദി ഹില്‍സ് പോകുന്നത് ബാംഗ്ലൂരിലുള്ളവർക്ക് ഒരു ഹരം തന്നെയാണ്. അതും വെറുതേയിരിക്കുന്ന വീക്കെൻഡുകൾ ചെലവഴിക്കാൻ നന്ദി ഹിൽസിനേക്കാൾ മികച്ച ഒരിടമില്ല.
മറ്റു ഹിൽ സ്റ്റേഷനുകളെയപേക്ഷിച്ച് ആർക്കും ഏതു വിധത്തിലും എത്തിച്ചേരാം എന്നതാണ് നന്ദി ഹിൽസിന്‍റെ പ്രത്യേകത. കർണ്ണാടക കെഎസ്ആർടിസി ബസുകൾ,
ട്രെയിന്‍, ബൈക്ക്, കാർ എങ്ങനെ വേണമെങ്കിലും വരാം. സൂര്യോദയം കാണാൻ കഴിഞ്ഞില്ലെങ്കിൽ സൂര്യാസ്തമയം കണ്ടുവരികയും ചെയ്യാം.

നന്ദി ഹിൽസിന്‍റെ കാഴ്ചകൾ നമ്മെ അത്ഭുതപ്പെടുത്തുന്നവയാണ്. എന്നാൽ പലപ്പോഴും അത് വേണ്ട വിധത്തിൽ കാണാൻ സഞ്ചാരികൾ ശ്രമിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം. നന്ദി ഹിൽസ് ചുറ്റിക്കറങ്ങി, അവിടുത്തെ പുരാതന ക്ഷേത്രങ്ങളും കാഴ്ചകളും പിന്നെ വ്യൂ പോയിന്‍റും കണ്ട് ഫോട്ടോ എടുത്ത ശേഷം മടങ്ങുന്നതാണ് രീതി. എന്നാൽ ഇതല്ലാതെ, നന്ദി ഹിൽസിൽ ചെയ്യാൻ പറ്റുന്ന ആക്ടിവിറ്റികള്‍ നിരവധിയുണ്ട്. അതേതൊക്കെയെന്ന് നോക്കാം.
നന്ദി ഹിൽസ് ക്യാംപിങ്
നന്ദി ഹിൽസില്‍ ചെയ്യാൻ കഴിയുന്ന ഏറ്റവും ചെലവ് കുറഞ്ഞ , അതേസമയം രസകരമായ കാര്യങ്ങളിലൊന്നാണ് ഇവിടുത്തെ ക്യാംപിങ്. ഇവിടുത്തെ പ്രകൃതിഭംഗിയും മൂടൽമഞ്ഞും ആസ്വദിച്ച് ഒരു രാത്രി ടെന്‍റില് കഴിയുക എന്നത് രസകരമാണ്. മിക്കവാറും നന്ദി ഹിൽസിന്‍റെ താഴ്വാരത്തിലാവും ക്യാംപ് സൈറ്റ്. ഇവിടെ റോപ്പ് ആക്ടിവിറ്റികൾ, സിപ്ലൈനിങ് തുടങ്ങിയ വിനോദങ്ങള്‍ക്കും അവസരമുണ്ടായിരിക്കും.
നന്ദി ഹില്‍സ് പാരാഗ്ലൈഡിങ്
നന്ദി ഹില്‍സിന്‍റെ പച്ചപുതച്ച മലനിരകൾ കാണാൻ പാരാഗ്ലൈഡിങ് മികച്ച മാർഗമാണ്. നിരവധി കമ്പനികൾ ഇവിടെ പ്ലാഗ്ലൈഡിങ് പാക്കേജുകൾ ഒരുക്കുന്നു, കാലാവസ്ഥയും കാറ്റും അനുകൂലമാണെങ്കിൽ മാത്രമേ നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയൂ. അനുയോജ്യമായ സമയം നോക്കി പാരാഗ്ലൈഡിങ് നടത്താം.
ചെന്നാഗിരി ട്രെക്കിങ്
നന്ദി ഹില്‍സിൽ ചെയ്യാൻ പറ്റിയ മറ്റൊരു കാര്യം ട്രെക്കിങ് ആണ്. നിരവധി റൂട്ടുകളിലേക്ക് ഇവിടെ നിന്നും യാത്രകളുണ്ട്. അതിലൊന്നാണ് ചെന്നാഗിരി ട്രെക്കിങ്. നന്ദി ഹിൽസിന്‍റെ താഴ്വാരത്തിൽ നിന്നും ആരംഭിക്കുന്ന ട്രെക്കിങ് രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. പ്രസന്നമായാ കാലാവസ്ഥയും ആയാസമില്ലാത്ത നടത്തവും ആയതുകൊണ്ടുതന്നെ ക്ഷീണമില്ലാതെ പോയി വരാം.
സ്കന്ദാഗിരി ട്രെക്കിങ്
നന്ദിയിലെ സൂര്യോദയം കണ്ടിറങ്ങി വൈകിട്ട് സൂരാസ്തമയം കാണാൻ പോകാൻ പറ്റിയ സ്ഥലമാണ് സ്കന്ദാഗിരി. ഒപ്പം രാത്രി ക്യാംപ് ചെയ്യാനും ഇവിടെ അവസരമുണ്ട്. പുലർച്ചെ 4.00 മണി, രാവിലെ 8.00 മണി എന്നിങ്ങനെ രണ്ട് സ്ലോട്ടുകൾ മാത്രമാണ് ഇവിടെ ബുക്കിങ്ങിനായി ലഭ്യമായിട്ടുള്ളത്. കന്ദവര ഹള്ളി എന്ന ഗ്രാമമാണ് സ്കന്ദാഗിരി യാത്രയുടെ ബേസ് പോയിന്‍റ്. യാത്ര തുടങ്ങുന്നത് ഇവിടെ നിന്നുമാണ്. വ്യൂ പോയിന്‍റുകൾ, ഗുഹകൾ എന്നിങ്ങനെ നിരവധി കാഴ്ചകൾ ഇവിടെ കാണാനുണ്ട്.
ഹൊരഗിന ബേട്ടാ ട്രെക്കിങ്
നന്ദി ഹിൽസിന് സമീപത്തുള്ള ഒരു ഓഫ്ബീറ്റ് സ്ഥലമാണ്
ഹൊരഗിന ബേട്ടാ. ഇവിടേക്കുള്ള ട്രെക്കിങ് പക്ഷേ, അധികമാരും പരീക്ഷിക്കാത്ത ഒരു യാത്രയാണ്. പുരാതനങ്ങളായ ക്ഷേത്രങ്ങളും പക്ഷികളും ഒക്കെയുള്ള കാഴ്ചകൾ ഇവിടെ കാണാം. ഈ യാത്രകൾക്കായി ഇവിടെയുള്ള ടൂർ ഏജൻസികളുമായി ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












