Search
  • Follow NativePlanet
Share
» »ഉദിച്ചുയരുന്ന സൂര്യനും കൂട്ടെത്തുന്ന മേഘങ്ങളും.. ബാംഗ്ലൂരിലെ ഈ സൂര്യോദയങ്ങൾ കാണണം ഒരിക്കലെങ്കിലും

ഉദിച്ചുയരുന്ന സൂര്യനും കൂട്ടെത്തുന്ന മേഘങ്ങളും.. ബാംഗ്ലൂരിലെ ഈ സൂര്യോദയങ്ങൾ കാണണം ഒരിക്കലെങ്കിലും

എല്ലാം ഏറ്റവും വേഗത്തിൽ സംഭവിക്കുന്ന സ്ഥലമാണ് ബാംഗ്ലൂർ. നോക്കി നിൽക്കുമ്പോൾ മഴ മാറി വെയിൽ തെളിയുന്നതും അധികം കാത്തിരിക്കാതെ അത് കാർമേഘത്തിനു വഴി മാറുന്നതും ഇവിടെ ഒരു സംഭവമേ അല്ല. തിരക്കിട്ടോടുന്ന ബെംഗളുരു നഗരത്തിൽ നമ്മുടെ യാത്രയും വേഗത്തില്‍ ആക്കിയാലോ.. പെട്ടന്നു പോയി വേഗത്തിൽ മടങ്ങി വരാൻ സാധിക്കുന്ന ഇടങ്ങളിലേക്ക് കുഞ്ഞൻ യാത്രകൾ.

അതെ, ഒരുപാട് നേരം ആലോചിച്ച് നിൽക്കാതെ വേഗത്തിൽ പോയി വരാൻ സാധിക്കുന്ന ഇടങ്ങളാണ് നമ്മൾ ഇന്നു തിരയുന്നത്. ഈ കൂട്ടത്തിൽ സൂര്യോദയം കൂടി കാണാൻ സാധിച്ചാലോ. അടിപൊളി അല്ലേ.നീണ്ട ഡ്രൈവോ, വലിയ പാക്കിങ്ങോ ഒന്നുമില്ലാതെ, മനസ്സാഗ്രഹിക്കുന്ന നിമിഷം പോയി വരാൻ സാധിക്കുന്ന ബാംഗ്ലൂരിലെ സൂര്യോദയ ലക്ഷ്യസ്ഥാനങ്ങൾ ആണ് പരിചയപ്പെടാൻ പോകുന്നത്.

sunrise-bengaluru

1.നന്ദി ഹിൽസ്

എന്ത് യാത്രയാണെങ്കിലും ബാംഗ്ലൂരിൽ ഉള്ളവർക്ക് നന്ദി ഹിൽസ് ഇല്ലാതെയൊരു യാത്രാ പ്ലാൻ ഇല്ല. ചെറിയ യാത്രയാണെങ്കിലും ഫ്രണ്ട്സും കുടുംബവും ഒത്താണെങ്കിലും നന്ദി ഹിൽസ് വേണം. ആഴ്ചാവസാനങ്ങളിലെ യാത്രകൾക്കും ഇവിടം യോജിച്ചതാണ്. നന്ദി ഹിൽസിന്റെ ഭംഗി തുടങ്ങുന്നത് സൂര്യോദയത്തോടെയാണ്. മഞ്ഞു നിറഞ്ഞു നില്ക്കുന്ന, മേഘങ്ങളുടെ കടലിനു മുകളിലേക്ക് സൂര്യൻ ഉദിച്ചുയരുന്ന കാഴ്ച വാക്കുകൾക്കും അതീതമാണ്. അതിരാവിലെ ഇവിടെ എത്തിയാൽ മാത്രമേ ഈ കാഴ്ച ആസ്വദിക്കാനാവൂ.

നൂറുകണക്കിന് സഞ്ചാരികളാണ് ഓരോ ദിവസവും നന്ദി ഹിൽസ് കാണാനെത്തുന്നത്. ബാംഗ്ലൂരിലെത്തിയാൽ പിന്നെ ഒരിക്കെങ്കിലും ഇവിടേക്ക് യാത്ര വരാത്തവർ കുറവായിരിക്കും. അവധി ദിവസങ്ങളിലും മറ്റും ആയിരക്കണക്കിന് ആളുകളാണ് ഇവിടേക്ക് എത്തുന്നത്. പ്രഭാതങ്ങളിൽ നല്ല കോടമഞ്ഞും ഇവിടെ കാണാം. ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ സ്ഥലവും കൂടിയാണിത്.

Nandi Hills

PC:Kodakandla Dheeraj/Unsplash

2. നാരായണഗിരി ഹിൽസ്

ബാംഗ്ലൂരിൽ നിന്നും എളുപ്പത്തിൽ പോകാൻ പറ്റിയതും മനോഹരവുമായ ഇടമാണിത്. ഇവിടെ നിന്നുള്ള സൂര്യോദയത്തിന്റെ ഭംഗി രാമനഗര ജില്ലയിൽ ജാലമംഗല എന്ന ഗ്രാമത്തിൽ നസ്ഥിതി ചെയ്യുന്ന ഈ മല, അധികം തിരക്കില്ലാത്ത ഇടം കൂടിയാണ്. ശാന്തമായി സമയം ചെലവഴിച്ച് മടങ്ങാൻ ഇവിടം അനുവദിക്കുന്നു. ബാംഗ്ലൂരിൽ നിന്ന് 60 കിലോമീറ്ററും രാമനഗരയിൽ നിന്ന് 19 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്. നാരായണഗിരി കുന്നിനു മുകളിലുള്ള ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ നിന്നുമാണ് മലയ്ക്ക് ഈ പേരുലഭിച്ചത്.

രാവിലെ 5.00 മണി മുതൽ തന്നെ ഇവിടേക്ക് പ്രവേശനം ആരംഭിക്കും. 560 പടികൾ കയറി വേണം ഇതിനു മുകളിലെത്തുവാൻ. സമുദ്രനിരപ്പിൽ നിന്നും 3800 അടി ഉയരത്തിലാണ് നാരായണഗിരി ഹിൽസ് സ്ഥിതി ചെയ്യുന്നത്. കുറച്ച് നടക്കാനും പടികൾ കയറാനും ആരോഗ്യമുണ്ടെങ്കിൽ ബാംഗ്ലൂരിൽ നിന്നും ഇവിടേക്ക് വരാം. അതിരാവിലെ എത്തിച്ചേരേണ്ടതിനാൽ സ്വന്തം വാഹനങ്ങളെ ആശ്രയിച്ച് വരുന്നതായിരിക്കും നല്ലത്.

beautiful sunrise places near Bengaluru

3.സ്കന്ദാഗിരി

സ്കന്ദാഗിരി പരിചിതമല്ലാത്ത ബാംഗ്ലൂരുകാർ കാണില്ല. നൈറ്റ് ട്രെക്കിങ്ങിനാണ് പ്രസിദ്ധമായിരിക്കുന്നതെങ്കിലും ഇവിടുത്തെ സൂര്യോദയവും അടിപൊളിയാണ്. ബാംഗ്ലൂരിൽ ചിക്കബെല്ലാപൂരിന് സമീപത്തായി സ്ഥിതി ചെയ്യുന്ന സ്കന്ദാഗിരിയിലേക്ക് വെറും 68 കിലോമീറ്റർ യാത്രയേയുള്ളൂ. ചിക്കബെല്ലാപൂരിൽ നിന്നും ഇവിടേക്ക് 5 കിലോമീറ്ററും. പൊതുഗതാഗതത്തെ ആശ്രയിച്ച് വരാം.

കന്ദവര ഹള്ളി എന്ന ഗ്രാമത്തിൽ നിന്നുമാണ് ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത്. കുറച്ച് ഉൾപ്രദേശമായതിനാൽ ഇവിടെയെത്താൻ ഓട്ടോ ആശ്രയിക്കാം. സമുദ്രനിരപ്പില്‍ നിന്നും 1350 മീറ്റർ ഉയരത്തിലാണ് ഈ കുന്നുള്ളത്. നൈറ്റ് ട്രെക്കിങും ഇവിടെ നടക്കുന്നു. രാത്രിയിൽ മല കയറി ക്യാംപ് ചെയ്ത പുലർച്ചെ സൂര്യോദയം കണ്ട് തിരിച്ചിറങ്ങുന്ന രീതിയാണ് ആളുകൾ പിന്തുടരുന്നത്.

4. മകലിദുർഗ

ബാംഗ്ലൂരിൽ ഏറ്റവും കുറച്ച് മാത്രം എക്സ്പ്ലോർ ചെയ്യപ്പെട്ടിട്ടുള്ള സ്ഥലമാണ് മകലിദുർഗ. ബാംഗ്ലൂരിൽ നിന്നും 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മകലിദുർഗയിലേക്ക് എത്തിച്ചേരുന്നവർ വളരെ കുറവാണ്. എന്നാൽ വന്നു കഴിഞ്ഞാൻ നിരാശപ്പെടുത്താത്ത ഇടവും കൂടിയാണിത്. കുന്നിമു മുകളിലെ കോട്ടയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. സമുദ്രനിരപ്പിൽ നിന്നും 1,117 മീറ്റർ ഉയരത്തിലാണിത്. മകലി റിസർവ് ഫോറസ്റ്റിന്‍റെ ഭാഗമായാണ് മകലി ദുർഗ ഉള്ളത്. ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത് എന്ന പ്രത്യേകതയം ഉണ്ട്.

5. തുറഹള്ളി ഫോറസ്റ്റ്

എളുപ്പത്തിൽ വലിയ നടത്തമോ കയറ്റമോ ന്നുമില്ലാത്ത യാത്രയാണ് നോക്കുന്നതെങ്കിൽ തുറഹള്ളി ഫോറസ്റ്റിലേക്ക് പോകാം. അതിരാവിലെ ബാംഗ്ലൂരിൽ നിന്നും പോകാൻ പറ്റിയ സ്ഥലം കൂടിയാണിത്. ബാംഗ്ലൂർ-കനക്പുര റോഡിൽ, ഹൊസഹള്ളിക്ക് സമീപം, വജറഹള്ളി റോഡിലാണ് തുറഹള്ളി ഫോറസ്റ്റ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിസൗന്ദര്യം, സൂര്യോദയ കാഴ്ചകൾ. എന്നിവ ഇവിടെ കാണാം. ബാംഗ്ലൂരിലെ സൈക്ലിങ് റൂട്ടു കൂടിയാണിത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+