Search
  • Follow NativePlanet
Share
» »ബാംഗ്ലൂര്‍ യാത്ര: പൈലറ്റ് സീറ്റിലെ ത്രില്ല് അനുഭവിച്ചറിയാം.. മിഗ് 21 ഉൾപ്പെടെ പോർവിമാനങ്ങൾ, ഹാൽ മ്യൂസിയം കാണാം

ബാംഗ്ലൂര്‍ യാത്ര: പൈലറ്റ് സീറ്റിലെ ത്രില്ല് അനുഭവിച്ചറിയാം.. മിഗ് 21 ഉൾപ്പെടെ പോർവിമാനങ്ങൾ, ഹാൽ മ്യൂസിയം കാണാം

ബാംഗ്ലൂര്‍ യാത്രകളിൽ കൗതുകം ജനിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങൾ കാത്തിരിപ്പുണ്ട്. കുട്ടികൾക്കാണെങ്കിൽ പാര്‍ക്കുകൾ, മുതിർന്നവരെ സംബന്ധിച്ചെടുത്തോളം ഇവിടുത്തെ പബ്ബുകളും ചരിത്രമുറങ്ങുന്ന ഇടങ്ങളും, ഷോപ്പിങ് പ്രിയര‍്‍ക്കാണെങ്കിൽ എംജി റോഡും കൊമേഷ്യൽ സ്ട്രീറ്റും കെആർ മാർക്കറ്റും ഇനി ഫോട്ടോ എടുക്കാനാണെങ്കിലോ ബാംഗ്ലൂർ നഗരം മുഴുവൻ നിങ്ങളെ കയ്യും നീട്ടി സ്വീകരിക്കും. എന്നാൽ ഈ പറഞ്ഞ എല്ലാവരെയും ഒരുപോലെ കൗതുകത്തിലാക്കുന്ന ഒരു സ്ഥലം ബാംഗ്ലൂരിലുണ്ട്... സയൻസും ചരിത്രവും ഇഷ്ടമല്ല എന്നു പറയുന്നവരെ പോലും ആകർഷിക്കുന്ന ഹാൽ മ്യൂസിയം (HAL Museum)

അതെ, ആകാശത്തിലൂടെ പറക്കുമ്പോൾ കണ്ണിമ ചിമ്മാതെ ഏതു പ്രായത്തിലും നോക്കി നിൽക്കുന്നവർ നമുക്കിടയില്‍ കാണും. എങ്കില്പിന്നെ ആ അത്ഭുത ലോകം കയ്യെത്തുന്ന അകലത്തില് നിന്നു കണ്ടാലോ... അതും ചെറിയ വിമാനങ്ങളും എയര്‍ ക്രാഫ്റ്റുകളും ഒന്നുമല്ല മിഖായോൻ-ഗുരേവിച്ച് മിഗ്-21, കിരൺ, ലക്ഷ്യ തുടങ്ങിയ പോർ വിമാനങ്ങൾ വരെ ഇവിടെയുണ്ട്. ബാംഗ്ലൂരിലെ ഒരു ദിവസ യാത്രയ്ക്ക് പറ്റിയ ഹാൽ മ്യൂസിയത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

HAL Museum

ഹാൽ മ്യൂസിയം

ബാംഗ്ലൂരിലെ ഏറ്റവും കൗതുകമുണര്‍ത്തുന്ന കാഴ്ചകളിലൊന്നാണ് ഹാൽ എയറോസ്പേസ് മ്യൂസിയം. ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡിന്‍റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഹാൽ എയറോസ്പേസ് മ്യൂസിയം ഇന്ത്യയിലെ തന്നെ ആദ്യത്തെ എയ്റോസ്പേസ് മ്യൂസിയം കൂടിയാണ്. HAL ഹെറിറ്റേജ് സെന്‍റർ ആൻഡ് എയ്‌റോ സ്‌പേസ് മ്യൂസിയത്തിന്റെ ഭാഗമായാണ് ഇത് പ്രവർത്തിക്കുന്നത്. 2001 ലാണ് ഈ മ്യൂസിയം സ്ഥാപിക്കപ്പെടുന്നത്.

ഇന്ത്യൻ വ്യോമയാന വ്യവസായത്തിന്‍റെ തുടക്കവും വളർച്ചയുടെ കാലഘട്ടങ്ങളും ഇന്നെത്തി നിൽക്കുന്ന ഉയരവും മനസ്സിലാക്കുവാൻ ഇതിനോളം മികച്ച മറ്റൊരിടം രാജ്യത്ത് തന്നെ വേറെയില്ല. വ്യോമയാനത്തെക്കുറിച്ച് പഠിക്കുന്നവർക്ക് മാത്രമല്ല, ചരിത്രത്തിൽ കൗതുകമുള്ളവർക്കും വിമാനങ്ങളുടെ വളര്‌ച്ചയും മാറ്റങ്ങളും കണ്ടറിയുവാൻ ആഗ്രഹിക്കുന്നവർക്കും തിരഞ്ഞെടുക്കുവാൻ പറ്റിയ ഏകദിന യാത്രാ സങ്കേതം കൂടിയാണ ഈ ഹാൽ മ്യൂസിയം.

HAL Museum-Specialities

PC: Rameshng

വിവിധ വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പ്രദർശനങ്ങൾ, പ്രദർശനങ്ങൾ, എയർക്രാഫ്റ്റ് എഞ്ചിൻ മോഡലുകൾ, ഫ്ലൈറ്റ് സിമുലേറ്ററുകൾ, ഒരു മോക്ക് എയർ ട്രാഫിക് കൺട്രോൾ ടവർ, എന്നിങ്ങനെ ആരിലും കൗതുകമുണർത്തുന്ന, വിമാനത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ താല്പര്യപ്പെടുന്ന ആർക്കും ഇവിടേക്ക് വരാം.

രണ്ട് ഹാളുകള്‍

ഹാൽ എയ്റോസ്പേസ് മ്യൂസിയത്തിൽ പ്രധാനമായും രണ്ട് ഹാളുകൾ ആണുള്ളത്. അതിൽ 1940 മുതൽ ഇന്നുവരെയുള്ള ഓരോ ദശാബ്ദത്തിലും വ്യോമയാനത്തിന്റെ വളർച്ച രേഖപ്പെടുത്തുന്ന ഫോട്ടോഗ്രാഫുകൾ ആണ് അതിലൊന്നിലുള്ളത്. രണ്ടാമത്തെ ഹാളിൽ എയ്‌റോ എഞ്ചിനുകളുടെ വിവിധ മോഡലുകളുടെ മോട്ടോറൈസ്ഡ് ക്രോസ് സെക്ഷനുകൾ പ്രദർശിപ്പിച്ചിരിക്കുന്നു.

മിഗ് മുതൽ പൈലറ്റ് ഇല്ലാ വിമാനം വരെ

വാർത്തകളിലൂടെ മാത്രം പരിചിതമായ പല വിമാനങ്ങളും ഇവിടെ നിങ്ങളുടെ തൊട്ടു മുൻപിൽ കാണാം. മാരുത്, മിഗ് 21, എച്ച്ടി-2, കിരൺ കാൻബെറ, അജീത്, പൈലറ്റ്ലെസ് ടാർഗറ്റ് എയർക്രാഫ്ട് ആയ ലക്ഷ്യ എന്നിവയെല്ലാം ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ബഹിരാകാശ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ മുന്നേറ്റം മനസ്സിലാക്കുന്നതിന് പിഎസ്എൽവി മോഡലും പിഎസ്എൽവി ഹീറ്റ് ഷീൽഡും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.

HAL Heritage Centre and Aerospace Museum

ഇതു കൂടാതെ വിമാനത്തിലെ പൈലറ്റ് സീറ്റിലിരുന്ന് യഥാർത്ഥത്തിലുള്ള റൈഡിങ് അനുഭവം എങ്ങനെയായിരിക്കും എന്നറിയുന്ന ട്രൂ-മോഷൻ സിമുലേറ്ററുകളുടെ സഹായത്തോടെയുള്ള പ്രവർത്തനം ഇവിടെ ഏറ്റവും ആളുകളെ ആകർഷിക്കുന്നു. പൈലറ്റ് സീറ്റിലിരുന്ന് ആകാശത്തിലൂടെ പറക്കുന്നത് എങ്ങനെയായിരിക്കുമെന്ന് സങ്കല്പിക്കാനും അനുഭവിക്കാനും ഇവിടെ സാധിക്കും.

ഹാൽ മ്യൂസിയം പ്രവർത്തന സമയം, ടിക്കറ്റ് നിരക്ക്

രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെയാണ് ഹാൽ മ്യൂസിയം പ്രവർത്തിക്കുന്നത്. വൈകിട്ട് 4.30 വരെ മാത്രമേ ടിക്കറ്റുകൾ ഇവിടെ ലഭിക്കുകയുള്ളൂ.
മുതിർന്നവർക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും വിദ്യാർത്ഥികൾക്കും ഐഡി കാർഡ് കാണിച്ചാൽ 30 രൂപ നല്കിയാല്‍. ശാരീരിക അവശതകളുള്ളവർ, മൂന്നു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾ എന്നിവർക്ക് പ്രവേശനം സൗജന്യമാണ്. ക്യാമറ പ്രവേശിപ്പിക്കുന്നതിനും പ്രത്യേക ചാർജ് ഉണ്ട്. മോഷന്‍ സ്റ്റിമുലേറ്ററിൽ കയറുന്നതിന് ഒരാൾക്ക് 100 രൂപയാണ് നിരക്ക്.

ഹാൽ മ്യൂസിയം- എത്തിച്ചേരാൻ

പഴയ എയർപോർട്ട് റോഡിലാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഹെറിറ്റേജ് സെന്റർ & എയ്‌റോസ്‌പേസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 17 കിലോമീറ്റർ ദൂരമുണ്ട്. എച്ച്എഎൽ എയ്‌റോസ്‌പേസ് മ്യൂസിയത്തിലേക്ക് പ്രവേശിക്കാൻ ഏറ്റവും അടുത്തുള്ള മെട്രോ സ്‌റ്റേഷനാണ് ബൈയപ്പനഹള്ളി മെട്രോ സ്‌റ്റേഷൻ. ബെംഗളൂരുവിന്റെ ഏത് ഭാഗത്തുനിന്നും മെട്രോ, ബസ്, ഓട്ടോ, ടാക്സി എന്നിവ ഉപയോഗിച്ച് പഴയ എയർപോർട്ട് റോഡിൽ എത്തിച്ചേരാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+