Search
  • Follow NativePlanet
Share
» »നഗ്നനായ ബാഹുബലി‌‌യേ കാണാൻ ഒരു യാത്ര

നഗ്നനായ ബാഹുബലി‌‌യേ കാണാൻ ഒരു യാത്ര

മൈസൂരിനടുത്തുള്ള ഹാസൻ ജില്ലയിലെ ശ്രാ‌വണ ബലഗോളയിലാണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത് സമയം കി‌ട്ടുമ്പോൾ ശ്രാ‌വണ ബലഗോളയിലേക്ക് ഒരു യാത്ര പോയാലോ?

By Maneesh

കർണാടകയി‌ലെ ശ്രാവ‌ണബ‌ലഗോള എന്ന സ്ഥലത്തേക്കുറിച്ച് കേൾക്കാത്തവർ പോലും അവിടുത്തെ ബാഹുബലി പ്രതിമയേക്കുറിച്ച് കേട്ടിട്ടുണ്ടാകും. മൈസൂരിനടുത്തുള്ള ഹാസൻ ജില്ലയിലെ ശ്രാ‌വണ ബലഗോളയിലാണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത് സമയം കി‌ട്ടുമ്പോൾ ശ്രാ‌വണ ബലഗോളയിലേക്ക് ഒരു യാത്ര പോയാലോ?

ബാംഗ്ലൂരിൽ നിന്ന് 149 കിലോമീറ്റർ അകലെയായാണ് ശ്രാവണബലഗോള സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് 28 കിലോമീറ്റർ യാത്ര ചെയ്ത് നെലമംഗല എ‌ത്തിച്ചേരുക. അവിടെ നിന്ന് സോളൂർ വഴി കുനിഗൽ. പിന്നെ വടിയൂർ - നെല്ലിഗരെ - ഹിരിസേവ് വഴി ശ്രാവണ‌ബെലഗോളയിൽ എത്തിച്ചേരാം.

ശ്രാ‌വണ‌ബെലഗോള

ശ്രാ‌വണ‌ബെലഗോള

ചന്ദ്രഗി‌രി, വിന്ധ്യാഗിരി എന്നീ കുന്നുകൾക്കിടയിലാണ് ശ്രാവണബെ‌ലെഗോളയിലെ പ്രധാന ആകർഷണങ്ങൾ ചിതറിക്കിടക്കുന്നത്. ചന്ദ്രഗുപ്തൻ അദ്ദേഹത്തിന്റെ അവസാന നാ‌ളുകൾ ചെ‌ലവഴിച്ച സ്ഥലമാണ് ചന്ദ്രഗിരി.

Photo Courtesy: Akshatha Inamdar

ബാഹുബലി

ബാഹുബലി

ബാഹുബലിയുടെ ഭീമാകാരനായ പ്രതിമകൾ കൂടാതെ ആയിരക്കണക്കിന് പ്രതിമകൾ ഈ മലമടക്കിൽ കൊത്തിവച്ചിട്ടുണ്ട്. ജൈന മതത്തിൽ തീർത്ഥങ്കരന്മാ‌രിൽ എല്ലാവരുടേയും പ്രതിമകൾ ഇവിടെ കാണാം.
Photo Courtesy: Sughoshdivanji

താഴേ നിന്ന് കാണാം

താഴേ നിന്ന് കാണാം

ശ്രാവണബലെഗോളെയിലെത്തും മുന്‍പ് തന്നെ ഈ കൂറ്റന്‍ ബാഹുബലി പ്രതിമ നിങ്ങളുടെ കാഴ്ചയെത്തേടിയെത്തും. 17.5 മീറ്റര്‍ നീളമുണ്ട് ഈ ബാഹുബലി പ്രതിമയ്ക്ക്. എ ഡി 978 ലാണ് ഈ പ്രതിമ സ്ഥാപിച്ചത്.
Photo Courtesy: Apoorva Ramesh

ജൈന തീർത്ഥാടന കേന്ദ്രം

ജൈന തീർത്ഥാടന കേന്ദ്രം

പണ്ടുകാലം മുതല്‍ക്കേ തന്നെ ശ്രാവണബലെഗോള പ്രധാനപ്പെട്ട ഒരു ജൈനതീര്‍ത്ഥാടന കേന്ദ്രമായിരുന്നു എന്ന സൂചനകളാണ് ഈ കൂറ്റന്‍ ബാഹുബലി പ്രതിമ നല്‍കുന്നത്.
Photo Courtesy: Matthew Logelin

ഗോമേതേശ്വരൻ

ഗോമേതേശ്വരൻ

ബാഹുബലി പ്രതിമയെ ഗോമേതേശ്വരന്‍ എന്നും വിളിക്കും. ബാഹുബലി പ്രതിമയ്‌ക്കൊപ്പം സവിശേഷമായ മറ്റുചില പ്രാധാന്യങ്ങളും ശ്രാവണബലെഗോളയ്ക്കുണ്ട്.
Photo Courtesy: Ilya Mauter

ചന്ദ്രഗുപ്ത മൗര്യന്‍

ചന്ദ്രഗുപ്ത മൗര്യന്‍

തെക്കേ ഇന്ത്യയില്‍ ജൈനമതം പ്രചരിപ്പിക്കുന്നതില്‍ സവിശേഷ സ്ഥാനം വഹിച്ച ഭരണാധികാരിയായിരുന്നു ചന്ദ്രഗുപ്ത മൗര്യന്‍. നിരവധി യുദ്ധങ്ങള്‍ ജയിച്ച് നാടുകള്‍ വെട്ടിപ്പിടിച്ച ശേഷം ചന്ദ്രഗുപ്തമൗര്യന്‍ എല്ലാം ഉപേക്ഷിച്ച് ശ്രാവണബലെഗോളയിലെത്തി മോക്ഷം പ്രാപിക്കുകയായിരുന്നു.
Photo Courtesy: Matthew Logelin

ചരിത്രം

ചരിത്രം

എ ഡി 630 മുതല്‍ 1830 വരെയുള്ള കാലങ്ങളിലെ ശക്തമായ ചരിത്രപാരമ്പര്യം അവകാശപ്പെടാനുണ്ട് ശ്രാവണബലെഗോളയ്ക്ക്. ഗംഗന്മാര്‍, ചോളന്മാര്‍, ഹോയ്‌സാലന്മാര്‍, വോഡയാര്‍ എന്നുതുടങ്ങി നിരവധി രാജവംശങ്ങളുടേതെന്ന് കരുതപ്പെടുന്ന എണ്ണൂറോളം ശിലാന്യാസങ്ങളാണ് ചരിത്രത്തിലേക്ക് ശ്രാവണബലെഗോളയുടെ മുതല്‍ക്കൂട്ട്.
Photo Courtesy: Akshatha Inamdar

ചെന്നാരായണ പട്ടണം

ചെന്നാരായണ പട്ടണം

ചെന്നാരായണ പട്ടണമാണ് ശ്രാവണബലെഗോളയ്ക്ക് സമീപത്തുള്ള ബസ് സ്റ്റേഷന്‍. മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് നിരവധി ബസ്സുകള്‍ ലഭ്യമാണ്. ചെന്നാരായണ പട്ടണത്തുനിന്നും ലോക്കല്‍ ബസ്സകളിലോ ടാക്‌സികളിലോ ശ്രാവണബലെഗോളയിലെത്താം.

Photo Courtesy: Akshatha Inamdar

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: karnataka bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+