ഇന്ത്യയുടെ സിലിക്കൺ വാലിയാണ് ബെംഗളൂരു. ഓരോ ദിവസവും മുന്നോട്ട് വളരുന്ന, ലോകത്തിലെ പ്രധാന ഐടി ഹബ്ബുകളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന നഗരമാണ് ബാംഗ്ലൂർ. വളർച്ചയുടെ പുതിയ ഘട്ടങ്ങളിലേക്ക് നഗരം മെല്ലെ കടക്കുകയാണ്. വൈറ്റ് ഫീൽഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയ ബെംഗളൂരു മറ്റൊരു ബൃഹദ് പദ്ധതി കൂടി അവതരിപ്പിക്കുകയാണ്..സർജാപൂർ സ്വിഫ്റ്റ് സിറ്റി.
വൈറ്റ്‌ഫീൽഡിലും ഇലക്ട്രോണിക്‌സ് സിറ്റിയിലും എക്‌സ്‌പോർട്ട് പ്രൊമോഷൻ ഇൻഡസ്ട്രിയൽ പാർക്ക് (ഇപിഐപി) വികസിപ്പിച്ച് പതിറ്റാണ്ടുകൾക്ക് ശേഷമാണ് കർണ്ണാടക മറ്റൊരു ഐടി ഹബ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. കർണാടക വൻകിട, ഇടത്തരം വ്യവസായ മന്ത്രി എംബി പാട്ടീൽ ആണ് സർജാപൂർ സ്വിഫ്റ്റ് സിറ്റിയുടെ വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ കർണ്ണാടകയുടെ സ്ഥാനവും സ്വാധീനവും ഒന്നുകൂടി ഉറപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്. വ്യാവസായിക വളർച്ചയും നൂതനത്വവും ഉറപ്പാക്കുകയും ഇതിനു പിന്നുലുള്ള അജണ്ടയാണ്.
സ്റ്റാർട്ടപ്പുകൾ, വർക്ക്‌സ്‌പേസുകൾ, ഇന്നൊവേഷൻ, ഫിനാൻസ്, ടെക്‌നോളജി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കുന്ന വിധത്തിലാലും ഇത് വരികയെന്ന് വ്യവസായ മന്ത്രി എം ബി പാട്ടീൽ പറഞ്ഞു. സർജാപൂരിൽ 'സ്വിഫ്റ്റ് സിറ്റി' (സ്റ്റാർട്ടപ്പ്, വർക്ക്-സ്‌പേസസ്, ഇന്‍റലിജൻസ്, ഫിനാൻസ് & ടെക്‌നോളജി) വരുന്നതോടെ ആഗോള തലത്തിൽ കർണ്ണാടകയുടെ മുഖം മാറും.
കൃത്യമായി ആസൂത്രണം ചെയ്ത വർക്ക് സ്പേസുകളും അതിനെചുറ്റിവരുന്ന മറ്റു വികസനങ്ങളും ലോക കമ്പനികളെയും അവരുടെ നിക്ഷേപങ്ങളെയും ബെംഗളൂരുവിലേക്ക് ആകർഷിക്കും.
ഇലക്ട്രോണിക്‌സ് സിറ്റി, ഐടിപിഎൽ എന്നിവയ്ക്ക് സമാനമായ ഈ ആസൂത്രിത നഗര കേന്ദ്രം
സ്റ്റാർട്ടപ്പുകൾ, വർക്ക്‌സ്‌പെയ്‌സ്, ഇന്‍റലിജൻസ്, ഫിനാൻസ്, ടെക്‌നോളജി എന്നിങ്ങനെ അഞ്ച് അഞ്ച് പ്രധാന വ്യവസായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കർണാടകയിലെ മൂന്നാമത്തെ പ്രധാന വ്യാവസായിക കേന്ദ്രമായി ഇതിനെ മാറ്റുകയാണ് ഉദ്ദേശം.

ബെംഗളൂരുവിൽ ആയിരക്കണക്കിന് കമ്പനികൾ ഉണ്ടെങ്കിലും, നന്നായി ആസൂത്രണം ചെയ്ത വർക്ക്‌സ്‌പെയ്‌സിന്‍റെ അഭാവത്തിൽ പല പങ്കാളികളും അതൃപ്തി പ്രകടിപ്പിച്ചതായിൃ മന്ത്രി എം ബി പാട്ടീൽ പറഞ്ഞു. ഇത് പരിഹരിക്കുകയെന്ന ലക്ഷ്യത്തിലാണ് ഞങ്ങൾ സർജാപൂരിൽ 150 മീറ്റർ വീതിയിൽ കണക്റ്റിംഗ് റോഡുകൾ നൽകുകയും റെസിഡൻഷ്യൽ ക്ലസ്റ്ററുകളും സ്കൂളുകളും ഉൾപ്പെടെയുള്ള ലോകോത്തര സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
നിക്ഷേപകരെ ആകർഷിക്കുവാൻ നവീന ആശയങ്ങൾ അത്യാവശ്യമാണെന്ന് പറഞ്ഞ മന്ത്രി തങ്ങൾ മികച്ച നടപടികളിലൂടെ മുന്നോട്ട് പോയില്ലെങ്കിൽ നിക്ഷേപകക അവസരങ്ങളൾ അയൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുവാനുള്ള മുൻതൂക്കമുണ്ടെന്നുന്നും അതൊഴിവാക്കി നിക്ഷേപ പ്രവാഹം, തൊഴിലവസരങ്ങൾ, സാമ്പത്തിക വളർച്ച എന്നിവ ഉറപ്പാക്കി മുന്നോട്ടുപോകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
ദേശീയ പാത 44, 48 എന്നിവയോട് ചേർന്നു കിടക്കുന്ന സർജാപൂരിലെ 1,000 ഏക്കറിലധികം ഭൂമി ഈ സ്വിഫ്റ്റ് പദ്ധതിക്കായി മാറ്റിവെക്കും. അത് മാത്രമല്ല, ബെംഗളൂരുവിന്‍റെ ഐടി ഹബ്ബിനോട് ചേർന്നു കിടക്കുന്നു എന്നതും പുതിയ പ്രോജക്ടിന്‍റെ പ്രത്യേകതയാണ്. സ്റ്റാർട്ടപ്പുകളെ പിന്തുണച്ച് വ്യാസായിക സാങ്കേതി രംഗത്ത് പുത്തനൊരിടം കണ്ടെത്തുവാൻ സ്വിഫ്റ്റ് സിറ്റി പ്രോത്സാഹനം നല്കും. ഇതിനായി, അത്യാധുനിക ഓഫീസുകൾ, റെസിഡൻഷ്യൽ സ്പേസുകൾ എന്നിവ ഒരുക്കുകയും കോ-വർക്കിംഗ് പരിതസ്ഥിതികൾ നല്കുകയും ചെയ്യും.
ചെറുകിട, ഇടത്തരം സ്റ്റാർട്ടപ്പുകൾക്ക് 5,000 മുതൽ 20,000 ചതുരശ്ര അടി വരെയുള്ള സ്ഥലങ്ങളായിരിക്കും ഇവിടെ ഒരുക്കുക. പാട്ടം, വിൽപ്പന, അല്ലെങ്കിൽ നിക്ഷേപം പങ്കിടുന്ന മോഡലുകൾ എന്നിവയിലൂടെ ഇത് ലഭ്യമാണ്.
സർജാപൂർ സ്വിഫ്റ്റ് സിറ്റി പ്ലാൻ പുരോഗതി
റിപ്പോർട്ടുകളനുസരിച്ച് ആയിരം ഏക്കർ സ്ഥലത്തായാണ് സർജാപൂരിൽ സ്വിഫ്റ്റ് സിറ്റി വരുന്ന്. നിലവിൽ കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡ് (കെഐഎഡിബി) ഐടി പാർക്ക് സൃഷ്ടിക്കുന്നതിനായി സർജാപുരയിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. ഇലക്ട്രോണിക്‌സ് സിറ്റി, വൈറ്റ്ഫീൽഡിലെ ഇന്‍റർനാഷണൽ ടെക് പാർക്ക് തുടങ്ങിയ മാതൃകകൾ പോലെയാവും ഇത് വരിക.
സ്വിഫ്റ്റ് സിറ്റി കർണ്ണാടകയുടെ വ്യവസായ സാങ്കേതിക രംഗത്ത് വൻ വളർച്ചകൾ കൊണ്ടുവരുമെന്ന് കാര്യത്തിൽ സംശയമില്ലെങ്കിലും പദ്ധതി പ്രദേശത്ത് വസിക്കുന്നവരുടെ ജീവിതത്തെ ബാധിക്കും. ദേവനഹള്ളി, ദൊഡ്ഡബല്ലാപുര തുടങ്ങിയ വ്യവസായ പാർക്കുകളിൽ ഇവിടെ നിന്നും ഇറങ്ങേണ്ടി വരുന്നവര്‍ക്ക് പകരം ഭൂമി നല്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












