ഗവിയിലേക്കൊരു യാത്ര എല്ലാ സഞ്ചാരികളുടെയും ആഗ്രഹമാണ്. കേരളത്തിൽ നിന്നും നിരവധി പാക്കേജുകൾ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം യാത്രയിൽ നൂറുകണക്കിനാളുകൾ ഗവി കണ്ടുകഴിഞ്ഞു. എന്നാൽ കേരളത്തിൽ നിന്നുമാത്രമാണ് ഈ പാക്കേജുകൾ എന്നതിനാൽ പുറത്തുനിന്നുള്ളവർക്ക് ഇത് പ്രയോജനപ്പെടാറില്ല. എന്നാൽ പാക്കേജില്ലാതെ ബാംഗ്ലൂരിൽ നിന്നും ഗവിയിലേക്ക് ഒരു യാത്ര പോയാലോ??
ഒന്നോ രണ്ടോ അവധിയുണ്ടെങ്കിലോ അല്ലെങ്കിൽ ആഴ്ചാവസാനമോ പോകുന്ന രീതിയിൽ ബാഗ്ലൂർ-ഗവി യാത്ര പ്ലാൻ ചെയ്യുന്നതാവും നല്ലത്. പാക്കേജ് വഴയല്ലാതെ ഗവിയിലേക്ക് പോകുന്നവർക്ക് കുമളിയിൽ നിന്നോ പത്തനംതിട്ടയിൽ നിന്നോ ഗവിയിലേക്ക് പോകുന്ന ബസിൽ കയറാം. ബാംഗ്ലൂരിൽ നിന്ന് നേരിട്ട് പത്തനംതിട്ടയിലെത്തുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യാം.

ബാംഗ്ലൂർ- ഗവി യാത്ര
ബാംഗ്ലൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് ആണ് നിലവിൽ ബസുകൾ ലഭ്യമായിട്ടുള്ളത്. കെഎസ്ആർടിസിയുടെ രണ്ട് സ്വിഫ്റ്റ് ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. പത്തനംതിട്ടയിലിറങ്ങി ഇവിടെ നിന്ന് ഗവിയിലേക്ക് പോകുന്ന ബസ് സമയം നോക്കി വേണം ഗവിയിലേക്കുള്ള യാത്ര പ്ലാൻ ചെയ്യാൻ. ബാംഗ്ലൂർ-പത്തനംതിട്ട സർവീസ് നടത്തുന്ന ബസുകളുടെ വിശദാംശങ്ങൾ നോക്കാം.
ബാംഗ്ലൂർ-പത്തനംതിട്ട 1800BNGKTR
ബാംഗ്ലൂരിൽ നിന്നും പത്തനംതിട്ടയിലേക്കുള്ള ആദ്യ ബസ് ആണിത്. ബാംഗ്ലൂരിൽ നിന്നും കൊട്ടാരക്കരയിലേക്കുള്ള സ്വിഫറ്റ് ഡീലക്സ് എയർ ബസാണിത്. വൈകിട്ട് 6.00 മണിക്ക് സാറ്റ്ലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് യാത്ര ആരംഭിക്കുന്ന ബസ് മൈസൂർ- മാനന്തവാടി- കോഴിക്കോട്-മൂവാറ്റുപുഴ- കാഞ്ഞിരപ്പള്ളി വഴിയാണ് രാവിലെ 8.30 ന് പത്തനംതിട്ടയിലെത്തുന്നത്.

ബാംഗ്ലൂർ - മൈസൂർ - മാനന്തവാടി - തൊട്ടിൽപ്പാലം - കോഴിക്കോട് - കോട്ടക്കൽ - തൃശൂർ - അങ്കമാലി - മൂവാറ്റുപുഴ - തൊടുപുഴ - ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി - എരുമേലി - റാന്നി - പത്തനംതിട്ട - കോന്നി - പത്തനാപുരം - കൊട്ടാരക്കര എന്നിങ്ങനെയാണ് സ്റ്റോപ്പുകളുള്ളത്. ബാംഗ്ലൂർ-പത്തനംതിട്ട ടിക്കറ്റ് നിരക്ക് 994 രൂപയാണ്. 14 മണിക്കൂർ 30 മിനിറ്റാണ് യാത്രാ സമയം.
ബാംഗ്ലൂർ- 6.00 pm
മൈസൂർ-8.50 pm
മാനന്തവാടി- 11.40 pm
തൊട്ടിൽപ്പാലം-12.25 am
കോഴിക്കോട്- 1.55 am
കോട്ടക്കൽ- 2.55 am
തൃശൂര്‍- 4.20 am
അങ്കമാലി- 5.10
മൂവാറ്റുപുഴ-5.50
തൊടുപുഴ- 6.40
ഈരാറ്റുപേട്ട- 7.10
കാഞ്ഞിരപ്പള്ളി- 7.35
എരുമേലി 7.55 am
റാന്നി 8.15 am
പത്തനംതിട്ട 8.30 am
കോന്നി- 8.45
പത്തനാപുരം- 9.00 am
കൊട്ടാരക്കര 9.20 എന്നിങ്ങനെയാണ് ബസ് എത്തിച്ചേരുന്ന സമയം.
ബാംഗ്ലൂർ-പത്തനംതിട്ട 2031BNGPTA
ബാംഗ്ലൂർ-പത്തനംതിട്ട റൂട്ടിലെ രണ്ടാമത്തെ ബസ് സർവീസാണിത്. രാത്രി 8.31 ന് സാറ്റ്ലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന യാത്ര പിറ്റേന്ന് രാവിലെ 10.14ന് പത്തനംതിട്ടയിലെത്തും. ബാംഗ്ലൂരിൽ നിന്ന് സേലം- കോയമ്പത്തൂർ-പാലക്കാട്-തൃശൂർ- മൂവാറ്റുപുഴ വഴിയാണ് പത്തനംതിട്ടയിലേക്കെത്തുന്നത്. 13 മണിക്കൂര്‍ 43 മിനിറ്റാണ് യാത്രാ സമയം. സ്വിഫ്റ്റ് ഗരുഡാ എസി സീറ്റർ ബസാണിത്. 1071 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്.

PC:Arun Suresh
ബാംഗ്ലൂർ 8.31 pm
സേലം - 11.31
കോയമ്പത്തൂർ - 2.46 am
പാലക്കാട് - 3.59 am
തൃശൂർ- 5.29 am
മൂവാറ്റുപുഴ- 6.59 am
കോട്ടയം - 8.29 am
തിരുവല്ല- 9.14 am
പത്തനംതിട്ട- 10.14 am എന്നിങ്ങനെയാണ് സമയം.
പത്തനംതിട്ടയിലെത്തിയ ശേഷം പത്തനംതിട്ട-കുമളി ബസിൽ കയറി ഗവിയിലേക്ക് പോകാം. ഒരു ദിവസം മൂന്ന് സർവീസുകളാണ് ഈ റൂട്ടിലുള്ളത്.
സര്‍വീസ് 1
പത്തനംതിട്ട - 05.30am
ഗവി- 6.45 am
ആങ്ങമൂഴി- 9.35 am
കുമളി -11.30am
സര്‍വീസ് 2
പത്തനംതിട്ട 6.30 am
കുമളി 12.30 pm
സര്‍വീസ് 3
പത്തനംതിട്ട -12.30 pm
ആങ്ങമൂഴി- 2.30 pm
ഗവി- 5.00 pm
കുമളി-6.30 pm എന്നിങ്ങനെയാണ് സമയം. ഇതിൽ കയറി ഗവി കണ്ട് തിരികെ പത്തനംതിട്ടയിലേക്ക് തന്നെ വരാം. ഗവിയിൽ നിന്ന് പത്തനംതിട്ടയിലേക്കും ദിവസം മൂന്ന് സര്‍വീസുകളാണ് ലഭ്യം.

PC: Dipu TR
സർവീസ് 1
കുമളി- 5.30 am
ഗവി-4.54 am
ആങ്ങമൂഴി- 9.35 am
പത്തനംതിട്ട- 11.30 am
സർവീസ് 2
കുമളി-12.30 pm
പത്തനംതിട്ട- 6.30pm
സർവീസ് 3
കുമളി- 1.10 pm
ഗവി-2.20 pm
ആങ്ങമൂഴി- 5.15 pm
പത്തനംതിട്ട- 7.00 pm. അതേ ദിവസം തന്നെ തിരികെ വരാനാണ് യാത്രയെങ്കിൽ അങ്ങനെയും അല്ലെങ്കിൽ കുമളിയിലിലോ പത്തനംതിട്ടയിലോ ഗവിയിലോ പാത്രി താമസിച്ച് പിറ്റേന്ന് മടങ്ങുകയും ചെയ്യാം. ഗവിയിലെ താമസസൗകര്യങ്ങൾ മുൻകൂട്ടി അന്വേഷിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി ഫോൺ നമ്പർ, പത്തനംതിട്ട: 0468-2222366, കുമളി - 04869-224242.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













