Search
  • Follow NativePlanet
Share
» »ആയിരം പതിനായിരവുമല്ല, ലക്ഷങ്ങൾ മുടക്കണം: ഗോൾഡൻ ചാരിയറ്റ് പ്രൈഡ് ഓഫ് കർണ്ണാടക പാക്കേജ്, യാത്ര ഡിസംബറിൽ

ആയിരം പതിനായിരവുമല്ല, ലക്ഷങ്ങൾ മുടക്കണം: ഗോൾഡൻ ചാരിയറ്റ് പ്രൈഡ് ഓഫ് കർണ്ണാടക പാക്കേജ്, യാത്ര ഡിസംബറിൽ

ഇന്ത്യയിലെ യാത്രകളിൽ ആഢംബരം എന്ന വാക്ക് ഏറ്റവും കൂടുതൽ യോജിക്കുക ഗോൾഡൻ ചാരിയറ്റ് ട്രെയിൻ യാത്രയ്ക്കാണ്. പാളത്തിലെ പഞ്ചനക്ഷത്ര ഹോട്ടൽ എന്നു പറഞ്ഞാൽ പോലും അതു കുറഞ്ഞു പോകും. അത്രയും മികച്ച സൗകര്യങ്ങൾ ഒരുക്കുന്ന ട്രെയിൻ യാത്ര ഇതാ ഈ സീസണിൽ വീണ്ടും വന്നിരിക്കുകയാണ്. രാജകീയ സൗകര്യങ്ങളാണ് ഗോൾഡൻ ചാരിയറ്റിന്‍റെ പ്രത്യേകത.

നിരവധി പാക്കേജുകൾ ഗോൾഡൻ ചാരിയറ്റിൽ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ബെംഗളൂരുവിൽ നിന്നാരംഭിക്കുന്ന പ്രൈഡ് ഓഫ് കർണ്ണാടക പാക്കേജ്. കർണ്ണാടകയുടെ വിവിധ ഭാഗങ്ങളും ഗോവയും ഏറ്റവും ആഢംബര സൗകര്യങ്ങളോടെ, ചലിക്കുന്ന കൊട്ടാരത്തിൽ ഇരുന്നുള്ള യാത്രയാണിത്. സൗകര്യങ്ങളുടെയും പണത്തിന്‍റെയും കാര്യത്തിൽ ഒരു കുറവും ഇതിനില്ല. പാക്കേജിനെക്കുറിച്ച് വിശദമായി അറിയാം.

ഗോൾഡൻ ചാരിയറ്റ് പ്രൈഡ് ഓഫ് കർണ്ണാടക

അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനിൽക്കുന്ന പ്രൈഡ് ഓഫ് കർണ്ണാടക പാക്കേജ് ബാംഗ്ലൂർ - നഞ്ചൻഗുഡ് - മൈസൂർ - ഹലേബീഡ് - ചിക്കമംഗളൂരു - ഹോസ്പേട്ട് - ഗോവ എന്നിങ്ങനെ കറങ്ങി തിരികെ ബാംഗ്ലൂരിൽ എത്തുന്ന വിധത്തിലാണ് ക്രമീകരണം. യാത്രയിലുടനീളം ഒരു അത്യാഢംബര ഹോട്ടലിൽ ജീവിക്കുന്ന പോലുള്ള സൗകര്യങ്ങളായതിനാൽ തിരികെ വരാൻ തോന്നില്ല. സ്പാ മുതൽ വ്യായാമത്തിനുള്ള സൗകര്യങ്ങൾ, ലോകത്തെ ഏതു ഭാഗത്തെയും വിഭവങ്ങൾ വിളമ്പുന്ന റസ്റ്റോറന്‍റുകൾ തുടങ്ങിയവും ഇതിലുണ്ട്.

ഒന്നാം ദിവസം ബെംഗളൂരു- നഞ്ചൻഗുഡ്
യാത്രയുടെ ഒന്നാം ദിവസം രാവിലെ 8.30 മുതൽ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നേരത്തെ ബുക്ക് ചെയ്തവർക്കായി രജിസ്ട്രേഷനും ചെക്ക്-ഇന്നും ആരംഭിക്കും. 9.45 ന് യശ്വന്ത്പൂരിൽ നിന്ന് നഞ്ചൻകോടിന് യാത്ര പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ എത്തിച്ചേരും. ഉച്ചഭക്ഷണം ട്രെയിനിൽ ഒരുക്കിയിട്ടുണ്ടാവും. അവിടുന്ന് നേരെ ഒന്നര മണിക്കൂർ യാത്ര ചെയ്ത് 2.45 ന് ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ എത്തും. വൈകുന്നകരേം4.30 മുതൽ 6.30 വരെ സഫാരിക്കുള്ള സമയമാണ്. തുടർന്ന് രാത്രി 8.15 ന് തിരികെ ട്രെയിനിൽ മൈസൂരിന് പോകും.

രണ്ടാം ദിവസം മൈസൂർ
രണ്ടാം ദിവസം മുഴുവനും മൈസൂരിലാണ് ചെലവഴിക്കുന്നത്. മൈസൂർ കൊട്ടാരം, ശ്രീരംഗപട്ടണം എന്നിവിടങ്ങളാണ് ഈ ദിവസം സന്ദർശിക്കുന്നത്.

മൂന്നാം ദിവസം ഹലേബിഡു,ചിക്കമഗളുരു
ഹലേബിഡു,ചിക്കമഗളുരു എന്നിവിടങ്ങളാണ് മൂന്നാം ദിവസത്തെ ലക്ഷ്യസ്ഥാനങ്ങൾ. ബനാവർ റെയിൽവേ സ്റ്റേഷനിലിറങ്ങി അവിടുന്നാണ് ഹലേബിഡുവിന് പോകുന്നത്. തുടർന്ന് ചിക്കമഗളൂരു യാത്രയിൽ ട്രെയിനിൽ ഉച്ചഭക്ഷണം. കാപ്പിത്തോട്ടം സന്ദര്‍ശിച്ച് സാംസ്കാരകി പരിപാടികളും ഡിന്നറും ഇവിടെ ഒരുക്കിയിട്ടുണ്ട്. തുടർന്ന് ട്രെയിൻ ഹോസ്പേട്ടിലേക്ക് യാത്ര തുടരും.

നാലാം ദിവസം ഹോസ്പേട്ട്
നാലാം ദിവസം വൈകുന്നേരം വരെ ഹംപിയാണ് കാണുന്നത്. ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ, മാർക്കറ്റുകൾ എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെ കാണാനുണ്ട്. തുടർന്ന് ഗോവയിലേക്ക് യാത്ര തുടരു

അഞ്ചാം ദിവസം ഗോവ
ഗോവയിലെ ആദ്യ ലക്ഷ്യസ്ഥാനം കർമാലി ആണ്. നോർത്ത് ഗോവ, മഡ്ഗാവോൺ, സൗത്ത് ഗോവ എന്നിവിടങ്ങൾ കണ്ട് രാത്രിയോടെ ബെംഗളൂരുവിലേക്ക് യാത്ര തുടരും.

ആറാം ദിവസം
യാത്രയുടെ അവസാന ദിവസമാണിത്. യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ ആണ് യാത്ര അവസാനിക്കുന്നത്.

ഗോൾഡൻ ചാരിയറ്റ് പ്രൈഡ് ഓഫ് കർണ്ണാടക യാത്ര തിയതി

ഡിസംബർ 14 നാണ് പ്രൈഡ് ഓഫ് കർണ്ണാടകയുടെ ആദ്യ യാത്ര ആരംഭിക്കുന്നത്. 2025 ജനുവരി 4, ഫെബ്രുവരി 1, മാർച്ച് 1 എ്നീ ശനിയാഴ്ചകളിൽ പുറപ്പെട്ട് വ്യാഴാഴ്ച മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര.

5 നൈറ്റ്, 6 ഡേ പ്രൈഡ് ഓഫ് കർണ്ണാടക പാക്കേജിന് ഡീലക്സ് ക്യാബിനിൽ 400530 രൂപയും സിംഗിൾ സപ്ലിമെന്‍റിന് 300820 രൂപയുമാണ് നിരക്ക്.

ഗോൾഡൻ ചാരിയറ്റ് ആഢംബര ട്രെയിൻ പ്രത്യേകതകൾ

പൂര്‍ണമായും ശിതീകരിച്ച 43 ക്യാബിനുകളാണ് ഗോൾഡൻ ചാരിയറ്റിനുള്ളത്. ഇന്ത്യൻ വിഭവങ്ങളും വിദേശ രുചികളും വിളമ്പുന്ന രണ്ട് റസ്റ്റോറന്‍റുകൾ, വ്യായാമത്തിനുള്ള ജിം, ബാർ, ആയുര്‍വേദിക് സ്പാ പുറത്തെ കാഴ്ചകൾ ഒന്നുപോലും വിടാതെ കാണാൻ വലിയ ചില്ലുജാലകങ്ങൾ എന്നിവയും ഉണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore karnataka rail tour
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+